ലിംഗാകൃതിയിലുള്ള ബാഗുകളിൽ (Penis-shaped Bags) പാനീയങ്ങൾ വിൽക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ ? നമ്മുടെ നാട്ടിലെങ്കിൽ പത്തു ദിവസത്തെ യുദ്ധത്തിന് കാരണമായേനെ. തായ്ലൻഡിലെ സോങ്ഖ്ലയിൽ Chadeen cafe എന്ന് കടയിൽ ആണ് ലിംഗാകൃതിയിലുള്ള ബാഗുകളിൽ പാനീയങ്ങൾ വിറ്റുകൊണ്ടിരുന്നത്. ഇക്കാര്യം സോഷ്യൽ മീഡിയയിൽ വളരെ ചർച്ചയായിരുന്നു. തായ് പാൽ ചായ, ഗ്രീൻ ടീ, സോഡ എന്നിവയൊക്കെയാണ് പെനിസ് ബാഗുകളിൽ വില്പന നടത്തിയത്. ഇതൊരു മാർക്കറ്റിങ് തന്ത്രമെങ്കിലും വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. അതുകൊണ്ടുതന്നെ ലിംഗാകൃതിയിലുള്ള ബാഗുകളിൽ പാനീയങ്ങൾ വിൽക്കുന്നത് അവസാനിപ്പിച്ചിരിക്കുകയാണെന്ന് കഫേ അധികൃതർ അറിയിച്ചു. ‘ ഞങ്ങൾ എല്ലാ ഉപഭോക്താക്കളോടും ക്ഷമ ചോദിക്കുന്നു. ഞങ്ങൾ ഇനി (ലിംഗം) ബാഗ് വിൽക്കില്ല. അതിൽ പല വിഷയങ്ങളും ഉൾപ്പെടുന്നു. നിങ്ങളുടെ എല്ലാ താൽപ്പര്യത്തിനും പിന്തുണയ്ക്കും എല്ലാവർക്കും നന്ദി’ എന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ കഫേയുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
#NetSnippet | A cafe in Songkhla province, southern #Thailand, has devised a method to attract customers and it appears to be working. Apart from the fact that they serve drinks in bags that resemble a penis, everything about the cafe is completely normal. pic.twitter.com/ncNNlc8d7E
— NORTHEAST TODAY (@NortheastToday) May 26, 2022
**