ശ്മശാനത്തില്‍ ആഹാരം തിരയുന്ന ജനത

0
169

Joli Joli

ഡല്‍ഹിയിലെ യമുനാ നദിയുടെ തീരത്ത് കഴിയുന്ന തൊഴിലാളികള്‍ ശ്മശാനത്തില്‍ കൂട്ടിയിട്ടിരിക്കുന്ന പഴങ്ങള്‍ കഴിക്കുന്ന ദൃശ്യങ്ങളാണിത്. തികച്ചും ദയനീയമെന്നല്ലാതെ ചിത്രങ്ങള്‍ കണ്ടവര്‍ക്ക് മറ്റൊന്നും പറയാൻ കഴിയില്ല. വെയിലത്ത് കൂട്ടിയിട്ടിരുന്ന പഴങ്ങളില്‍ ചീഞ്ഞുപോവാത്തത് നോക്കി തെരഞ്ഞെടുത്ത് ബാഗുകളിലാക്കുകയാണ് ഇവര്‍.ഡല്‍ഹിയിലെ പ്രധാന ശ്മശാനമായ നിഗംബോദ് ഘട്ടില്‍ നിന്നുമുള്ള ദൃശ്യങ്ങളാണിത്. വാഴപ്പഴങ്ങാണ് അവർ പെറുക്കിയെടുക്കുന്നത്. വാഴപ്പഴങ്ങള്‍ പെട്ടന്ന്​ ചീഞ്ഞുപോകില്ലെന്നും അതിനാല്‍ ഒന്നോ രണ്ടോ ദിവസം അത്​ കഴിച്ച്‌​ ജീവന്‍ നിലനിര്‍ത്താമെന്നും അവര്‍ പറയുന്നു.

ഇവിടെ അന്തിമ ചടങ്ങുകള്‍ക്ക് ശേഷം ഉപേക്ഷിച്ച പഴങ്ങളാണ് കുടിയേറ്റ തൊഴിലാളികള്‍ വിശപ്പ് മാറ്റാനായി എടുക്കുന്നത്. നോര്‍ത്ത് ഡല്‍ഹിയില്‍ യമുനാ തീരത്തും, പാലത്തിന്റെ അടിയിലുമായി നൂറുകണക്കിന് തൊഴിലാളികളാണ് അഭയം തേടിയിരിക്കുന്നത്. അടുത്തുള്ള ഗുരുദ്വാരയില്‍ നിന്ന് നല്കുന്ന ഒരു നേരത്തെ ഭക്ഷണം മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ഒരു നേരത്തെ ഭക്ഷണം മാത്രം കഴിച്ചാണ് ഇപ്പൊൾ ഇന്ത്യയിൽ കോടികണക്കിന് മനുഷ്യർ ജീവന്‍ നിലനിര്‍ത്തുന്നത്.രാജ്യത്ത് പല സ്ഥലങ്ങളിലും ഭക്ഷണം വിതരണം ചെയ്യുന്നവരെ പോലും പോലീസ് ആട്ടിയോടിക്കുന്നുണ്ട് എന്നതാണ് ഏറ്റവും ക്രൂരം.

ഇന്ത്യയിൽ പട്ടിണികൊണ്ട് ആളുകൾ പൊഴിഞ്ഞു വീഴുന്ന വാർത്ത ഒരു പക്ഷെ വരും നാളുകളിൽ കേൾക്കാനായേക്കും.അയാൾ വന്നു. മൂന്ന് പ്രാവശ്യം.ആദ്യം വന്ന് പാത്രം കൊട്ടാൻ പറഞ്ഞു.രണ്ടാമത് വന്ന് വിളക്ക് കൊളുത്താൻ പറഞ്ഞു.മൂന്നാമത് വന്ന് ലോക് ഡൗൺ നീട്ടുന്നു എന്നുപറഞ്ഞു. ഇവരെക്കുറിച്ച് എന്തെങ്കിലും പറഞ്ഞതായി നിങ്ങൾ കേട്ടുവോ ?