മലയാളിയുടെ വിവരക്കേടിൽ അന്നം കണ്ടെത്തുന്നവർ

0
244

ഇദ്ദേഹമുൾപ്പടെ നൂറുകണക്കിന് ജ്യോതിഷികൾ ശുഭമുഹൂർത്തം കുറിച്ചുനൽകിയ ആയിരക്കണക്കിന് കല്യാണങ്ങളാണ് കേരളത്തിലെ പ്രളയകാലത്ത് മുടങ്ങിപ്പോയത്. 2020- ലെ സമ്പൽ സമൃദ്ധമായ വിഷുഫല പ്രവചനങ്ങൾ കൊറോണ ലോക്ക് ഡൗൺ കൊണ്ടുപോയി! ബ്രഹ്മശ്രീ മുതൽ പത്മശ്രീവരെക്കിട്ടിയ ജ്യോതിഷ രത്നങ്ങൾ നക്ഷത്രങ്ങളും ഗ്രഹങ്ങളും മറിച്ചും തിരിച്ചും കവടിപ്പലകയിൽ എടുത്തിട്ട് ചികഞ്ഞും ചൂഴ്ന്നും കൊണ്ടാടി കുറിച്ചുനൽകിയ പതിനായിരക്കണക്കിന് ക്ഷേത്രോത്സവങ്ങളും കൊടിയേറ്റുകളും സ്വാഹയായി. എന്തൊക്കെ പിഴച്ചാലും ആത്മീയ ദാരിദ്ര്യവും ആത്മവിശ്വാസവുമില്ലാത്ത ആളുകൾ ഉള്ളിടത്തോളം ജ്യോതിഷികൾ പട്ടിണി കിടക്കില്ല.ജ്യോത്സ്യന്മാരും ക്ഷേത്രങ്ങളും ചേർന്നുള്ള കൂട്ടുവ്യവസായങ്ങൾ പൂർവ്വാധികം ശക്തിയോടെ പൊടിപൊടിക്കുക തന്നെ ചെയ്യും .

ഒരു ദൂരദർശിനിയിലൂടെ ഇന്നോളം ആകാശത്തേക്ക് ഒന്ന് നോക്കിയിട്ടില്ലാത്ത, ആധുനിക ജ്യോതിശാസ്ത്രം എവിടെയെത്തി നിൽക്കുന്നു എന്നതിനെക്കുറിച്ച് പ്രത്യേകിച്ച് ധാരണകളൊന്നുമില്ലാത്ത ഫലഭാഗജ്യോതിഷ വയറ്റിപ്പിഴപ്പുകൾ, പ്രായം കണക്കാക്കാൻ ഒരുകാലത്ത് ഉപയോഗിച്ചിരുന്ന ഗ്രഹനിലകൾകൊണ്ട് യുവതീയുവാക്കളുടെ ജീവിതംവച്ചുള്ള ‘കല്യാണംമുടക്ക് ചതുരപ്പലക കളികൾ’ തകൃതിയായി നടത്തുകയാണ്.ആരോട് പറയാൻ ആര് കേൾക്കാൻ!

എന്താണ് കാണിപ്പയ്യൂർ താങ്കൾ ഇങ്ങനെ പറഞ്ഞത് എന്ന് കുറച്ച് നാൾ കഴിഞ്ഞ് പുള്ളിയോട് ചോദിച്ചാൽ ജൂൺ മുപ്പത് വരെ പ്രവാസികൾ വിദേശികളെ ആരെയും കൂടെ കൊണ്ടുവരരുത് എന്നാണ് നോം ഉദ്ദേശിച്ചത് എന്നാവും കവടിയാർ പറയുക! എങ്ങനെ വീണാലും നാലുകാലിൽ നില്ക്കാൻ പൂച്ചകളെയും ജ്യോതിഷികളെയും ആരും പഠിപ്പിക്കേണ്ടതില്ല.