റോഡില്‍ ഒരാള്‍ മരിച്ചു വീഴുന്നത് കണ്ടിട്ടും മൈന്‍ഡ് ചെയ്യാതെ പോകുന്ന ജനങ്ങള്‍ – ഷോക്കിംഗ് വീഡിയോ

338

01

തിരക്കേറിയ ഒരു സിറ്റി റോഡ്‌. മറ്റുള്ളവരെ പോലെ നിങ്ങളും കുതിച്ചു പായുന്ന ജീവിതത്തിനു ഒപ്പമെത്താനായി കൂടെ ഓടുകയാണ്. ആ സമയത്താണ് ഒരു യുവാവ് മെല്ലെ നടന്നു വരുന്നതും കൂടുതല്‍ നടക്കുവാന്‍ വയ്യാതെ കക്ഷി നിന്ന് ചുമക്കുന്നതും നിങ്ങളുടെ ശ്രദ്ധയില്‍ പെടുന്നത്. നിങ്ങള്‍ പോലെ അതിലൂടെ പോകുന്നവരെല്ലാം അയാളെ കാണുന്നുമുണ്ട്. പൊടുന്നനെ അയാള്‍ റോഡിലേക്ക് വീഴുകയാണ്. വഴിയിലൂടെ പോകുന്നവരോട് അയാള്‍ ഹെല്‍പ്പ് മീ എന്ന് പറയുന്നതും കാണാം. എന്നാല്‍ ഒന്ന് നോക്കുകയല്ലാതെ നിങ്ങളുള്‍പ്പെടുന്ന ജനം ഓടുകയാണ്.

വഴിയരുകില്‍ ഒരാള്‍ മരിച്ചു വീഴുന്നത് കണ്ടാല്‍ പൊതുജനം എങ്ങിനെ പ്രതികരിക്കുമെന്ന് അറിയാനായി നോണിട്യൂബെന്ന യൂട്യൂബ് യുസര്‍ ആണ് ഈ ഷോക്കിംഗ് പരീക്ഷണ വീഡിയോ നിര്‍മ്മിച്ചത്. എന്നാല്‍ പരീക്ഷണത്തില്‍ നിരാശയായിരുന്നു ഫലം. ഇയാള്‍ മരിച്ചതായി അഭിനയിച്ച് അഞ്ചു മിനുട്ട് കഴിഞ്ഞിട്ടും ഒരാള്‍ പോലും അങ്ങോട്ടേക്ക് പോയില്ല. ഈ അവസ്ഥ നിങ്ങള്‍ക്കാണ് വന്നതെങ്കില്‍ എന്തായിരിക്കും അവസ്ഥയെന്നാണ് ഈ വീഡിയോ നിര്‍മ്മിച്ചവര്‍ നമ്മോടു ചോദിക്കുന്നത്.

എന്നാല്‍ മറ്റൊരു സ്ഥലത്ത് വെച്ച് ചെയ്ത ഇതേ പരീക്ഷണം വ്യത്യസ്തമായിരുന്നു. ഇദ്ദേഹം വീണ ഉടനെ അവിടേക്ക് ഒരു യുവാവ്‌ ഓടിയടുത്തു. കൂടെ അതിലൂടെ നടക്കുന്നവരും അവിടെ എത്തി. കുറച്ചെങ്കിലും മനുഷ്യത്വം നമ്മുടെ മനസ്സുകളില്‍ കാത്തു സൂക്ഷിക്കുവാനാണ് ഈ വീഡിയോ നമ്മോടു ആഹ്വാനം ചെയ്യുന്നത്. എങ്കിലേ നമുക്കും ഒരു ഉപകാരം വേണ്ടി വരുമ്പോള്‍ അതിനു ആളുണ്ടാവൂ.