ചില ആളുകൾ അടുത്തിരിക്കുന്നയാളുടെ പെര്‍ഫ്യൂമിന്റെ മണം ശ്വസിച്ചാൽ തുമ്മാറുണ്ട്, കാരണമെന്ത് ?

അറിവ് തേടുന്ന പാവം പ്രവാസി

പലർക്കും നാലുപേരുടെ മുൻപിൽ ആത്മവിശ്വാസത്തോടെ നിൽക്കാൻ അല്പം പെർഫ്യൂമടിക്കണം. ഫ്രഷായിരിക്കാൻ ശരീരത്തിന് ചെറിയ സുഗന്ധം കൂടി വേണമെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. പല പേരുകളിലും, പല ബ്രാൻഡുകളിലും വിവിധ സുഗന്ധക്കൂട്ടുകളിലുമൊക്കെ പെർഫ്യൂമുകൾ ലഭ്യമാണ്. എന്നാൽ ഇഷ്ടപ്പെട്ട പെർഫ്യൂം ഉപയോഗിക്കുമ്പോൾ അത് ചിലർക്ക് അലർജിക്കു വഴിയൊരുക്കും. ചിലപ്പോൾ ചുറ്റുമുള്ളവർക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകാം.

പെർഫ്യൂമുകളിലുള്ള ചില ഘടകങ്ങൾ ചിലരിൽ അലർജിക്ക് കാരണമാകാറുണ്ട്. ഫ്രാഗ്രൻസ് സെൻസിറ്റിവിറ്റി എന്ന അവസ്ഥയാണ് ഇതിന് കാരണം.എയർഫ്രഷ്നറുകളിലും, കോസ്മറ്റിക് ഉത്പന്നങ്ങളിലുമൊക്കെ ഇവ അടങ്ങിയിട്ടുണ്ട്. ഒരു സാധാരണ പെർഫ്യൂമിൽ അലർജിയ്ക്ക് സാധ്യതയുള്ള ഏതാണ്ട് പതിനാലോളം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നാണ്  കണ്ടെത്തൽ. അലർജിയുള്ളവരിൽ ഗന്ധങ്ങളോടുള്ള ശക്തിയേറിയ സെൻസിറ്റിവിറ്റി ചില അസ്വസ്ഥതകൾക്ക് ഇടയാക്കും.

ആസ്ത്മ, അലർജിക് റൈനൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്കാണ് ഇവ ഏറെ പ്രശ്നം സൃഷ്ടിക്കുക.അന്തരീക്ഷത്തിലെയോ, പ്രകൃതിയിലേയോ ഏതെങ്കിലും ഒരു പ്രത്യേക വസ്തുവിനോട് ഒരാളുടെ ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ അമിതമായി പ്രതികരിക്കു മ്പോഴാണ് അലർജിക് റൈനൈറ്റിസ് ഉണ്ടാകുന്നത്. മൂക്കിനെയാണ് ഇത് ബാധിക്കുന്നത്. അതിനാൽ ഇവർക്ക് അലർജിയുണ്ടാകുമ്പോൾ തന്നെ തുമ്മലും, ജലദോഷവുമെല്ലാം പതിവായിരിക്കും.

ചിലർക്ക് പൊടി, പുക, പ്രാണികൾ, പൂമ്പൊടി എന്നിവയൊക്കെ അലർജിയുണ്ടാക്കാം. പെർഫ്യൂം അലർജി ചിലരിൽ ചർമത്തെയും ബാധിക്കാറുണ്ട്. പെർഫ്യൂമുകളുമായി സമ്പർക്കത്തിൽ വരുമ്പോൾ അസ്വസ്ഥതകൾ ഉണ്ടാവുകയാണെങ്കിൽ ശ്രദ്ധിക്കണം. അലർജി ഉണ്ടാകാനിടയുള്ള സാഹചര്യങ്ങളിൽ നിന്ന് മാറിനിൽക്കുന്നതാണ് ഏറ്റവും നല്ല പ്രതിരോധം.

You May Also Like

നിങ്ങള്‍ക്ക് പ്രഷറും ഷുഗറും ഉണ്ടോ ? ഒറ്റമൂലി – തീര്‍ച്ചയായും കാണുക..

ഇപ്പോള്‍ ഭൂരിഭാഗം ആളുകള്കും ഉള്ള അസുഖങ്ങള്‍ ആണ് ഷുഗറും പ്രഷറും.ഇപ്പോള്‍ കൊച്ചു കുട്ടികളില്‍ വരെ ഇത് വര്‍ധിച്ചു വരുന്നു.ഫലപ്രദമായ ഒരു ഒറ്റമൂലി ഇല്ല എന്നത് തന്നെയാണ് വാസ്തവം.. ഇതാ ഒരു ചെറുപ്പക്കാരന്‍ തന്റെ അനുഭവം പങ്കുവെക്കുന്നു.. അദ്ദേഹം ഇതിനു ഒരു ഒറ്റമൂലി ഉള്ളതായി പറയുന്നു. കണ്ടു നോക്കൂ .

പ്ലീസ്നോട്ട്, പൈപ്പ് വെള്ളത്തില്‍ കുളിക്കുന്നത് അത്ര സേഫല്ല..!!!

ഈ പൈപ്പ് വെള്ളത്തില്‍ കുളിക്കുന്നവരുടെ ഐക്യു ലെവലിന് പണി കിട്ടാന്‍ ചാന്‍സുണ്ട് എന്ന് പഠന റിപ്പോര്‍ട്ട്‌

രണ്ടു പേര്‍ക്കും കൂടുതല്‍ കലോറി കത്തിക്കണമെങ്കില്‍ മാറി മാറി മുകളിലേക്ക് പോവുന്നത് നല്ലതായിരിക്കും

സെക്‌സ് ഒരു വ്യായാമം ആണോ ? മെഡിക്കല്‍ റിവ്യു: ഡോ. ജോയ് തര്‍മന്‍ ശരീരഭാരം കുറക്കാന്‍…

ഈ അടുത്തകാലത്തു ഉരുത്തിരിഞ്ഞ മാരകരോഗമാണ് IDIOT syndrome, നിങ്ങൾക്കും അതുണ്ടോ ?

ഈയൊരു പത്രവാർത്ത കണ്ടപ്പോൾ കുറച്ചു കാര്യങ്ങൾ പറയണം എന്ന് തോന്നി…കൊറച്ചു ദിവസം മുമ്പാണ് കൂടെ പഠിച്ചിരുന്നൊരു കൂട്ടുകാരൻ മെസ്സേജ് അയക്കുന്നത്