കനിഹ – ടിനി ടോം ഇന്റിമേറ്റ് സീനുമായി പെർഫ്യൂം സോങ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
20 SHARES
237 VIEWS

മോത്തി ജേക്കബ് പ്രൊഡക്ഷൻസിൻ്റെയും.വോക്ക് മീഡിയയുടെയും നന്ദനമുദ്ര ഫിലിംസിന്റെയും ബാനറിൽ ഹരിദാസ് സംവിധാനം ചെയ്യുന്ന പെർഫ്യൂം നിർമ്മിച്ചിരിക്കുന്നത് മോത്തി ജേക്കബ് കൊടിയാത്തും രാജേഷ് .ബാബു കെ ശൂരനാടും ചേർന്നാണ്. പാട്ടുകൾക്ക് വളരെയേറെ പ്രാധാന്യം നൽകിയിട്ടുള്ള ഗാനങ്ങളും പശ്ചാത്തല സംഗീതവും സംഗീതം നൽകിയിരിക്കുന്നത് രാജേഷ് ബാബു കെ ശൂരനാട് ആണ്. 2021 ലെ ഏറ്റവും നല്ല ഗായികയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് കെ എസ് ചിത്രയ്ക്കും ഗായകനുള്ള അവാർഡ് പി കെ സുനിൽകുമാറിനും ലഭിച്ചിട്ടുള്ളത് ഈ ചിത്രത്തിലെ ‘നീലവാനം താലമേന്തി, ശരിയേത് തെറ്റേത് എന്നീ ഗാനങ്ങളുടെ ആലാപനത്തിനാണ് .സൻഹ ആർട്സ് ചിത്രം തിയേറ്ററിലെത്തിക്കും.

കനിഹ, പ്രതാപ് പോത്തന്‍, ടിനി ടോം, ദേവി അജിത്ത്, പ്രവീണ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ബാനര്‍- മോത്തി ജേക്കബ് പ്രൊഡക്ഷന്‍സ് – വോക്ക് മീഡിയ,നന്ദന മുദ്ര ഫിലിംസ്, സംവിധാനം-ഹരിദാസ്, നിര്‍മ്മാണം- മോത്തി ജേക്കബ് കൊടിയാത്ത്, രാജേഷ് ബാബു കെ ശൂരനാട്, രചന- കെ പി സുനില്‍, ക്യാമറ- സജെത്ത് മേനോന്‍, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര സംഗീതം-രാജേഷ് ബാബു കെ,, എഡിറ്റിംഗ് അമൃത് ലുക്കാ മീഡിയ,ഗാനരചന- ശ്രീകുമാരന്‍ തമ്പി, സുധി, അഡ്വ.ശ്രീരഞ്ജിനി, കോപ്രൊഡ്യൂസേഴ്സ് ശരത്ത് ഗോപിനാഥ്,, സുധി , ആര്‍ട്ട്- രാജേഷ് കല്പത്തൂര്‍, കോസ്റ്റ്യൂം- സുരേഷ് ഫിറ്റ്വെല്‍, മേക്കപ്പ്-പാണ്ഡ്യന്‍, സ്റ്റില്‍സ്- വിദ്യാസാഗര്‍, പി ആര്‍ ഒ – പി ആര്‍ സുമേരന്‍, പോസ്റ്റര്‍ ഡിസൈന്‍- മനോജ് ഡിസൈന്‍ എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.

ഇപ്പോൾ ചിത്രത്തിലെ ആദ്യ ഗാനം യൂട്യൂബില്‍ ഇറങ്ങിയിരിക്കുകയാണ്.പ്രണയാര്‍ദ്രമായ രംഗങ്ങളാണ് പാട്ടിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത കനിഹയെയാണ് പെര്‍ഫ്യൂമില്‍ കാണുക. പ്രശസ്ത സംവിധായകന്‍ ഹരിദാസ് സംവിധാനം ചെയ്ത ചിത്രമാണ് പെര്‍ഫ്യൂം. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസറാണ് വൈറലാകുന്നത്. നിരവധി പേരാണ് ടീസര്‍ ഇതിനോടകം കണ്ടു കഴിഞ്ഞത്. നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളും ആണ് പെര്‍ഫ്യൂമിന്റെ പ്രമേയം. അപ്രതീക്ഷിതമായി നഗരത്തില്‍ ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീയില്‍ നഗരത്തിന്റെ സ്വാധീനം എത്രമാത്രം തീവ്രമാണെന്നും, നഗരത്തിന്റെ പ്രലോഭനങ്ങളില്‍ പെട്ടുപോകുന്ന അവളുടെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളും ആഘാതവുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി