മലയാളത്തിലെ തങ്ങളുടെ മൂന്നാമത്തെ സിരീസുമായി എത്തുകയാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍. പേരില്ലൂര്‍ പ്രീമിയര്‍ ലീഗ് എന്ന് പേരിട്ടിരിക്കുന്ന സിരീസിന്റെ ട്രെയ്‌ലർ അണിയറക്കാര്‍ പുറത്തിറക്കി.

പേരില്ലൂര്‍ എന്ന കൊച്ച് ഗ്രാമത്തിലെ സാധാരണക്കാരിലൂടെ വികസിക്കുന്ന അസാധാരണ സംഭവങ്ങള്‍ കോര്‍ത്തിണക്കി കോമഡി എന്റര്‍ടെയ്ന്‍മെന്റ് സീരീസ് ആയിരിക്കും പേരില്ലൂര്‍ പ്രീമിയര്‍ ലീഗ് എന്ന് അണിയറക്കാര്‍ പറയുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി പ്രസിഡന്റാകുന്ന മാളവികയെ ചുറ്റിപറ്റിയാണ് ഈ സീരീസിന്റ കഥ പുരോഗമിക്കുന്നത്. നിഖില വിമല്‍ ആണ് മാളവികയെ അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം സണ്ണി വെയ്ന്‍, വിജയരാഘവന്‍, അശോകന്‍, അജു വര്‍ഗീസ് തുടങ്ങി നിരവധി ജനപ്രിയ താരങ്ങള്‍ ഈ സിരീസില്‍ അണിനിരക്കുന്നു.

ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയും സി വി സാരഥിയും ചേര്‍ന്നാണ് സിരീസിന്റെ നിര്‍മ്മാണം. പ്രവീണ്‍ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിരീസിന്റെ രചന ദീപു പ്രദീപ് ആണ്. കുഞ്ഞിരാമായണം, പത്മിനി എന്നീ സിനിമകളുടെ രചന നിര്‍വ്വഹിച്ചിട്ടുള്ള ആളാണ് ദീപു പ്രദീപ്. അനൂപ് വി ശൈലജയും അമീലും ചേര്‍ന്നാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഭവന്‍ ശ്രീകുമാര്‍, സംഗീതം മുജീബ് മജീദ്.

You May Also Like

എൻ പേർ സൂര്യ എൻ വീട് ഇന്ത്യ, അല്ലു അർജുൻ ഇന്ത്യയുടെ പടക്കുതിരയായി എത്തുന്നു

എൻ പേർ സൂര്യ എൻ വീട് ഇന്ത്യ. അല്ലു അർജുൻ ഇന്ത്യയുടെ പടക്കുതിരയായി എത്തുന്നു. ഇന്ത്യയുടെ…

കാത്തിരിപ്പിന് വിരാമം, മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ തിയേറ്ററിലേക്ക്

കാത്തിരിപ്പിന് വിരാമം, മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ തിയേറ്ററിലേക്ക് പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന…

അശ്ലീല വീഡിയോ തന്റേതല്ലെന്ന് തെളിയിക്കാൻ ഒരു മലയാളി യുവതി നടത്തിയ പോരാട്ടത്തിന്റെ കഥ

27 ആമത് ഐ എഫ് എഫ് കെ യിൽ നിന്ന് മികച്ച മലയാള ചലച്ചിത്രത്തിനുള്ള നെറ്റ്…

ആദ്യരാത്രി ഭർത്താവിന്റെ വീട്ടുകാർ നൽകിയ ‘ഗെയിം’ ഇത്ര ഭീകരമായിരിക്കുമെന്ന് അവൾ അറിഞ്ഞില്ല

മാറ്റ് ബെറ്റിനെല്ലി-ഓൾപിൻ , ടൈലർ ഗില്ലറ്റ് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത് ഗൈ ബുസിക്കും ആർ.…