Jins Jose

ഡയറക്ടർ ബ്രില്ലിയൻസ് കൊണ്ട് അടപടലം നിറഞ്ഞ ഒരു അടിപൊളി സീരീസ്.. നിഖിലയുടെ ചിരി ഇഷ്ടമായതുകൊണ്ട് മാത്രം കണ്ട് തുടങ്ങി.. അങ്ങനെയാണ് പ്രമുഖ താരങ്ങൾ അണിനിരന്ന ഈ സീരീസ് കാണാൻ ഇരുന്ന് ഞാനും ചിരിച്ചുപോയത്.

പെരില്ലൂർ എന്ന നാട്ടുമ്പുറത്തെ, പഴയ സ്കൂൾ ക്രഷിനെ ഭർത്താവായി കിട്ടും എന്ന വ്യാമോഹത്താൽ ഇലക്ഷനിൽ മത്സരിച്ച് പണി പാളുന്ന മാളവികയുടെ കഥ എന്നാണ് തുടക്കം തോന്നിച്ചത്. എന്നാല്, ഇതൊരു പ്രകൃതി രമണീയമായ ഗ്രാമത്തിൻ്റെ കഥയാണ്. ഓരോ കഥാപാത്രത്തിനും കൃത്യമായ സ്പേസ് നൽകി അണിയിച്ചൊരുക്കിയ സീരീസ്. കാസ്റ്റിംഗ് ഒക്കെ അത്ര പക്കാ ആണ്. ചെറിയ വേഷം ചെയ്തവര് വരെ അത്ര ഭംഗിയായാണ് പെർഫോം ചെയ്തിരിക്കുന്നത്.

“തുമ്പി”ക്കുട്ടൻ എന്ന പേരിൽ അറിയപ്പെടുന്ന നായകനും, അവനു ആ പേര് വന്ന കഥയും, തിരു”വാണം” എന്ന് പേര് കിട്ടിയ ബസ് മുതലാളിയും, സൈക്കോ ബാലൻ ആയി വന്ന അജു വർഗ്ഗീസും, മലയാളം മാഷ് പഠിപ്പിച്ച “ലക്ഷണം” മന്ത്രമായി ചൊല്ലുന്ന അസ്ട്രോലജറും, അധികാര പ്രേമിയായ പീതാംബരൻ പ്രസിഡൻ്റ് വിജയ രാഘവനും ഒക്കെ കുറെ ചിരിപ്പിച്ചു എങ്കിലും, ആട്ടിട്യൂട് എന്നാല് എങ്ങിനെ വേണം എന്ന് കാണിച്ച് തന്ന കേമൻ സോമൻ ആയി വന്ന അശോകനെ ആണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്. പുള്ളിയുടെ വീട്ടിൽ ഉള്ള മൂന്ന് പുസ്തകങ്ങളുടെ പേര് പോലും, പുള്ളിയുടെ ഐഡൻ്റിറ്റി വിളിച്ചു പറയുന്നുണ്ട്.

ജിത്തു ജോസഫ് നേരിൻ്റെ ഇൻ്റർവ്യൂവിൽ പറഞ്ഞപോലെ ഇതിൽ സസ്പെൻസും ട്വിസ്ട്ടും ഒന്നും ഇല്ല. എന്നാല്, ഓരോ ചെറിയ ഡയലോഗുകൾ വരെ ഒളിഞ്ഞിരിക്കുന്ന നർമ്മം നിറഞ്ഞതാണ്. ഇതിൻ്റെ എഴുത്തുകാരനോ സംവിധായകനോ എത്രത്തോളം പോപ്പുലർ ആണ് എന്ന് എനിക്കറിയില്ല. പക്ഷേ, രണ്ടുപേരും ആത്മാർത്ഥമായി ചെയ്ത് വച്ച ഒരു സംഭവം തന്നെ ആണ് ഇത്.

ഡാർക് ഷെയ്ഡുള്ള സംഭവങ്ങൾക്ക് ഒരു ഇടവേള കൊടുത്ത്, ഫാമിലി ആയി ഇരുന്ന് കണ്ട് ചിരിക്കാവുന്ന ഒരു ഹോട്സ്റ്റാർ സീരീസ് ആണ് സണ്ണി വെയ്ൻ നായകനായി അഭിനയിച്ച ഈ പി പി എൽ .. ധൈര്യമായി കണ്ട് നോക്കിക്കോളൂ.. നർമ്മം ആസ്വദിക്കാൻ കഴിവുള്ള ആളുകൾക്ക് ഉറപ്പായും ഇഷ്ടപ്പെടും.

You May Also Like

27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള( ഐഎഫ്എഫ്‌കെ ) ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത്

27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള( ഐഎഫ്എഫ്‌കെ ) ഡിസംബര്‍ 9 മുതല്‍ 16 വരെ…

പൃഥ്വിരാജിന്റെ നായികയുടെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു

റാഷി ഖന്ന വളരെ പ്രശസ്തയായ നടി ആണ്. തെലുങ്ക് സിനിമകളിൽ ആണ് റാഷി കൂടുതലും അഭിനയിച്ചിട്ടുള്ളത്.…

പുതുചിത്രങ്ങളും വിനോദ നികുതിയും..

പുതുചിത്രങ്ങളും വിനോദ നികുതിയും.. Saji Writes എക്സ് മിലിട്ടറി അഥവാ പട്ടാളം എന്നാൽ എപ്പോഴും മിലിറ്ററി…

അനുപമ പരമേശ്വരന്റെ ഗ്ലാമർ ഫോട്ടോകൾ വൈറലാകുന്നു

2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന മലയാളചിത്രത്തിൽ മേരി എന്ന കഥാപാത്രത്തെ…