എന്ത്കൊണ്ട് രക്തദാനത്തിന് ആർത്തവരക്തം എടുക്കാത്തതിനുള്ള കാരണം.?
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
👉 ആർത്തവ രക്തം സ്വീകരിക്കുന്ന ഏർപ്പാട് പല വിദേശ രാജ്യങ്ങളിലും ഉണ്ട്.
ആർത്തവരക്തബാങ്ക് അമേരിക്കയിൽ ഉരുത്തിരിഞ്ഞ താണ്. സ്റ്റെം സെൽ തെറാപ്പിക്ക് ആർത്തവരക്തത്തിലെ കോശങ്ങൾ ഉപയോഗപ്പെടുത്താമെന്ന് കണ്ടുപിടിച്ചിട്ടുണ്ട്. . അൽഷിമേഴ്സ് അസുഖത്തിനും, പക്ഷാഘാതത്തിനും ഈ stem cell തെറാപ്പി ഉപയോഗപ്പെടുത്താം. അതിനുവേണ്ടി ആർത്തവരക്തബാങ്കുകൾ ഗവേഷണം തുടങ്ങിയിട്ടും ഉണ്ട്.ആർത്തവ രക്തം സ്ത്രീശരീരത്തിൽനിന്നുമെടുക്കാൻ ആർക്കും അവകാശമോ, അധികാരമോ ഇല്ലാ. രക്തം ദാനം ചെയ്യുന്ന സ്ത്രീയുടെ പരമാധികാരം ആണത്.
ഗവേഷണങ്ങൾക്കുവേണ്ടിയോ, ചികിത്സക്ക് വേണ്ടിയോ ഉപയോഗിക്കാൻ സ്വന്തം ശരീരത്തിലെ രക്തം കൊടുക്കണോ വേണ്ടയോ എന്ന് അവർ സ്വയം തീരുമാനിക്കുകയും written consent എഴുതി അറിയിക്കുകയും മെൻസ്ട്രുവൾ കപ്പിൽ രക്തം ശേഖരിച്ചു സീൽ ചെയ്തു, കേടാകാതിരിക്കാൻ ഐസ് ബോക്സിൽ വെച്ച് ആർത്തവബാങ്കിൽ എത്തിക്കുകയും ചെയ്യും. പക്ഷേ ആർത്തവരക്തത്തിന്റെ മുപ്പത്തഞ്ചു ശതമാനം മാത്രമേ രക്തമുള്ളു. അത് പ്രോസസ്സ് ചെയ്തു രക്തദാനത്തിന് തയ്യാറാക്കാൻ വലിയ ബുദ്ധിമുട്ടും, ചെലവും ആകും. അതാണ് രക്തദാനത്തിന് നിലവിൽ ആർത്തവരക്തം എടുക്കാത്തതിനുള്ള ഒരു കാരണം.