ഗതി കേട്ടാൽ പുലി പുല്ലും തിന്നും എന്ന് കേട്ടിട്ടില്ലേ…. അതിജീവനത്തിന് വേണ്ടി മനുഷ്യൻ പലതും ചെയ്തേക്കാം. അതുപോലെ അതിജീവത്തിന്റെ ഭാഗമായി ഗില്ലെസ് എന്ന ആ ജൂത യുവാവിന് പുതിയ ഒരു ഭാഷ തന്നെ ഉണ്ടാകേണ്ടി വന്നു.
Persian Lessons (2020)
🔹War/Drama
🔹Duration : 2h 7m
🔹Languages : Persian, English, French,
German, Italian
🔹IMDb : 7.4/10 🔹Rotten Tomatoes 79%
ജൂതരെ നാസി പട്ടാളം നിരനിരയായി നിർത്തി വെടിവെച്ചിടാൻ ഒരുങ്ങുക ആയിരുന്നു. മരണം മുന്നിൽ കണ്ട ആ നിമിഷം ഗില്ലെസ് ഒരു കള്ളം പറഞ്ഞു. താൻ ജൂതൻ അല്ല പേർഷ്യൻ ആണ് എന്ന്. ഇങ്ങനെ ഒരു കള്ളം പറഞ്ഞാൽ നാസി പട്ടാളം തന്നെ കൊല്ലാതെ വെറുതെ വിടും എന്ന് ഗില്ലെസ് കരുതി. അത് ശരിയായിരുന്നു ഗില്ലേസിനെ അവർ കൊന്നില്ല. പകരം ഒരു പണി കൊടുത്തു. പേർഷ്യൻ തീരെ വശമില്ലത്ത ഗില്ലേസിനെ ഒരു ഉയർന്ന നാസി ഉദ്യോഗസ്ഥന് പേർഷ്യൻ ഭാഷ പഠിപ്പിക്കാനായി നിയമിച്ചു.(അഹ് ഇപ്പ എങ്ങനെ ഇരിക്കണ് )
അങ്ങനെ പേർഷ്യൻ അറിയില്ലാത്ത ഗില്ലെസ് പേർഷ്യൻ ആണെന്ന് പറഞ്ഞു ആ ഉദ്യോഗസ്ഥനെ പുതിയ ഒരു ഭാഷ പഠിപ്പിക്കുവൻ തുടങ്ങി. ഒരു വാക്കുകൾക്ക് അപ്പൊ ഗില്ലെസ്ന് വായിൽ തോന്നുന്ന പേര് പറഞ്ഞു അയാൾ ഒരു പുതിയ ഒരു ഭാഷ ഉണ്ടാക്കി എടുത്തു. അപ്പൊ തോന്നുന്ന ഒരു പേര് പറയുന്നത് ഗില്ലെസ് കൂടി ഓർക്കേണ്ട അവസ്ഥ ആയി. കാരണം ആ ഉദ്യോഗസ്ഥൻ വളരെ താല്പര്യത്തോടെ ആ വാക്കുകൾ മനപ്പാടം ആകുന്നുണ്ടായിരുന്നു.ഏത് നിമിഷവും താൻ പിടിക്കപ്പെടാം എന്ന് പേടിച്ചു കൊണ്ട് അയാൾ ആ ഉദ്യോഗസ്ഥന്റെ പേർഷ്യൻ ടീച്ചർ ആയി കഴിഞ്ഞു കൂടുന്നു.
നാസി ജർമ്മനിയും കോൺസെൻട്രേഷൻ ക്യാമ്പ്കളുമായി ബന്ധപെടുത്തി ഇറങ്ങിയതിൽ ഞാൻ കണ്ടതിൽ എന്റെ ഇഷ്ട്ടം ചിത്രങ്ങളിൽ ഒന്നാണ് Persian lessons.ഗില്ലെസ് കടന്നു പോകുന്ന മനസികാവസ്ഥ നല്ലപോലെ മനസിലാക്കി തരാൻ ചിത്രതിന് കഴിയുന്നുണ്ട്. അയാൾ പഠിപ്പിക്കുന്ന ഭാഷ അയാൾ ഉണ്ടാക്കി എടുക്കുന്നതും അയാൾ ചില പ്രതിസന്ധികൾ മറികടക്കുന്നതും ഒക്കെ വളരെ മികച്ച രീതിയിൽ ചിത്രത്തിൽ അവതരിപ്പിക്കപെടുന്നുണ്ട്.ചിത്രത്തിൽ മികച്ച സിനിമറ്റോഗ്രഫിക്ക് ഒപ്പം അഭിനേതാക്കളുടെ പ്രകടനവും എടുത്ത് പറയേണ്ട ഒന്ന് തന്നെയാണ്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ഈ ചിത്രം യുദ്ധ ചിത്രങ്ങളും സർവവൈൽ ത്രില്ലറുകളും ഇഷ്ട്ടപെടുന്ന സിനിമപ്രേമികൾ കണ്ടിരിക്കേണ്ട ഒന്ന് തന്നെയാണ്….