fbpx
Connect with us

condolence

കേരളത്തിലെ ആദ്യത്തെ ശബ്ദാനുകരണ കലാകാരനും നടനുമായ പെരുന്താറ്റിൽ ഗോപാലൻ അരങ്ങൊഴിഞ്ഞു

Published

on

കേരളത്തിലെ ആദ്യത്തെ ശബ്ദാനുകരണ കലാകാരനും, നടനും, ഏകാഭിനയ രംഗത്തെ പ്രഗത്ഭ പരിശീലകനും അദ്ധ്യാത്മിക പ്രഭാഷകനുമായ പെരുന്താറ്റിൽ ഗോപാലൻ (73) അരങ്ങൊഴിഞ്ഞു. സിനിമ അഭിനേതാവ് കൂടിയായ ഗോപാലൻ ജീവിതാനുഭവത്തെ കലയാക്കി മാറ്റിയ കലാകാരനും, സാംസ്കാരിക പ്രവർത്തകനും കൂടി ആയിരുന്നു. ആകാശവാണിയിൽ എ ക്ലാസ് ആർട്ടിസ്റ്റ് കൂടിയായ ഇദ്ദേഹം റവന്യൂ വകുപ്പിൽ ജീവനക്കാരനായിരുന്നു.

മിമിക്രി, മോണോ ആക്ട് എന്നീ കലാരംഗങ്ങളിൽ മുടിചൂടാമന്നനായിരുന്ന ഗോപാലൻ തന്റെ പതിനാലാം വയസ്സിൽ ജീവിത പ്രാരാബ്ദം കാരണം തമിഴ്നാട്ടിലെ തിരുപ്പൂരിലേക്ക് വണ്ടി കയറുകയും അവിടെ ഒരു ഹോട്ടലിൽ ജോലി ചെയ്ത് വരികയും തുടർന്ന് ഓട്ടോ ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ട്. ജോലിക്കിടയിലും തമിഴ് സിനിമാ നടന്മാരുടെയും മറ്റും ശബ്ദം അനുകരിച്ച് ആളുകളെ കയ്യിലെടുത്തിരുന്നു.
വർഷങ്ങൾക്കുശേഷം തിരുപ്പൂരിലെ ജീവിതം മതിയാക്കി ഗോപാലേട്ടൻ നാട്ടിലേക്ക് മടങ്ങി വന്നു ഓട്ടോറിക്ഷ ഡ്രൈവർ ആയി ജോലി ചെയ്യുകയും കാലക്രമേണ ഒരു ഓട്ടോറിക്ഷ സ്വന്തമാക്കുകയും അതിനു ‘മോണോ’ എന്നു പേരിടുകയും ചെയ്തു.

ഈ പേരാണ് ഗോപാലനെ ‘മോണോ ഗോപാലൻ’ ആക്കിയത്.പെരുന്താറ്റിൽ ശ്രീനാരായണഗുരു സ്മാരക മന്ദിരത്തിന്റെ വാർഷികാഘോഷവേളയിൽ നടത്തിയ മിമിക്രിയായിരുന്നു ഗോപാലേട്ടന്റെ അരങ്ങേറ്റവും വഴിത്തിരിവും.അങ്ങനെയിരിക്കെ നെട്ടൂർ തെരു ശ്രീ രാമനാൽ കീഴിൽ ക്ഷേത്രത്തിൽ അന്നത്തെ പ്രശസ്ത മിമിക്രി കലാകാരൻ ശ്രീ വെള്ളൂർ പി പരിപാടി അവതരിപ്പിക്കാൻ വരുന്ന വിവരം അറിഞ്ഞ് തന്റെ സുഹൃത്തുക്കളോടൊപ്പം പരിപാടി കാണാൻ പോയ ഗോപാലേട്ടൻ പ്രൊഫഷണൽ ആയി മാറിയത് അന്നായിരുന്നു. പരിപാടി അവതരിപ്പിക്കാൻ വെള്ളൂർ പി വൈകിയതിൽ കാഴ്ചക്കാരിൽ അസ്വാരസ്യം ഉണ്ടാവുകയും ഇത് മനസ്സിലാക്കിയ ഗോപാലേട്ടന്റെ സുഹൃത്തുക്കൾ കമ്മിറ്റിക്കാർക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തുകയും പരിപാടി അവതരിപ്പിക്കാൻ സമ്മതം നേടുകയും ചെയ്തു . ഇതിനിടയിൽ ഗോപാലേട്ടന്റെ പരിപാടി ശ്രവി ച്ചുകൊണ്ട് വേദിയിലേക്ക് കയറി വന്ന ശ്രീ വെള്ളൂർ പിക്ക് ഗോപാലേട്ടൻ വേദി വിട്ടുകൊടുക്കുകയും പരിപാടിയുടെ അവസാനം വെള്ളൂർ പി ഗോപാലേട്ടനെ സ്റ്റേജിലേക്ക് വിളിച്ച് രണ്ടുപേരും ചേർന്ന് പരിപാടി അവതരിപ്പിക്കുകയും ചെയ്തു.

മുൻ ധാരണയില്ലാതെ സ്റ്റേജിൽ കയറിയ ഗോപാലേട്ടൻ തന്റെ സ്വതസിദ്ധമായ ശൈലിയിൽ കാണികളെ കയ്യിലെടുത്തു. അതായിരുന്നു ഗോപാലേട്ടന്റെ കരിയർ ആരംഭം. ആയിടക്കാണ് കൊച്ചിൻ കലാഭവനിൽ ഒരു മത്സരം നടക്കുന്ന വിവരം ഗോപാലേട്ടൻ അറിയുന്നതും മത്സരത്തിൽ പങ്കെടുക്കാൻ ഗോപാലേട്ടൻ പോവുകയും അന്നത്തെ പ്രശസ്ത കലാകാരന്മാരെ പിന്നിലാക്കിക്കൊണ്ട് “അനായാസഹാസ്യത്തിനുള്ള” ട്രോഫി കലാഭവനിൽ നിന്നും കരസ്ഥമാക്കുകയും ചെയ്തു.

പിന്നെ കുറെ വർഷം കലാഭവനിൽ ചേർന്ന് ഗോപാലേട്ടൻ നാട്ടിലും വിദേശത്തുമായി ജയറാമടക്കമുള്ള കലാകാരന്മാരുടെ കൂടെ പരിപാടികൾ അവതരിപ്പിച്ചു ലോക പ്രശസ്തനായി. തന്റെ കലാജീവിതത്തിൽ നിരവധി ശിഷ്യഗണങ്ങളെയും ഗോപാലേട്ടൻ സമ്പാദിച്ചിരുന്നു. ഇന്ന് വെള്ളിത്തിരയിൽ തിളങ്ങിനിൽക്കുന്ന മിക്കതാരങ്ങളെയും വാർത്തെടുത്തതിൽ ഗോപാലേട്ടന്റെ പങ്കു പ്രശംസനീയം ആണ്. വിനീത്, വിനീത് ശ്രീനിവാസൻ തുടങ്ങിയവർ ഏതാനും ഉദാഹരങ്ങൾ.അദ്ദേഹം നിരവധി അമ്പലങ്ങളിലും മറ്റും ആധ്യാത്മിക പ്രഭാഷണം നർമ്മ രൂപത്തിൽ അവതരിപ്പിച്ചു ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.വെല്ലുവിളി, അടവുകൾ 18, ഇംഗ്ലീഷ് മീഡിയം, കുഞ്ഞനന്തന്റെ കട, ഒരു വടക്കൻ സെൽഫി തുടങ്ങി ഏതാനും ചിത്രങ്ങളിലും ചെറിയ വേഷങ്ങൾ ചെയ്തു.

പരേതരായ കുഞ്ഞികണ്ണന്റെയും ദേവിയുടേയും മകനാണ്.
ഭാര്യ: സത്യവതി.മക്കൾ: സുഗേഷ് (സ്വിസ് അറേബ്യൻ പെർഫ്യൂംസ്, ഷാർജ), സുസ്മിത (ഏഷ്യാനെറ്റ് റേഡിയോ അവതാരിക, ദുബായ്),സുഗിഷ (വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിൽ സംസ്കൃതം അധ്യാപിക).മരുമക്കൾ: നിമ്മി, ജഗദീഷ്, സജിത്ത് (ബെന്നി ).സഹോദരങ്ങൾ: ബാലകൃഷ്ണൻ, ജാനകി, ജയശ്രീ, സുരേന്ദ്രൻ.

Advertisement

 780 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment11 hours ago

നിങ്ങൾ ലക്കിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചാർളി കടന്നുവരും

Entertainment11 hours ago

വാടകകൊലയാളിയായിരുന്ന ലേഡി ബഗ്ന്ന് ഒരു അസൈൻമെന്റ് കിട്ടുന്നു, സംഗതി ഈസി ടാസ്ക് ആയിരുന്നില്ല

Entertainment11 hours ago

ഐശ്വര്യാറായിയോട് ‘കൂട്ടുകൂടരുതെന്ന്’ മണിരത്നം പറഞ്ഞതായി തൃഷ

Entertainment12 hours ago

അവാർഡിന്റെ തിളക്കത്തിൽ നടൻ സതീഷ് കെ കുന്നത്ത്

knowledge12 hours ago

കോർക്കിന്റെ കഥ

Entertainment12 hours ago

ഇങ്ങനെ ഒക്കെ വരികൾ എഴുതിയതിന് ഷിബു ചക്രവർത്തിയെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടോ എന്നറിയില്ല

Entertainment13 hours ago

കണ്ണെടുക്കാൻ തോന്നുന്നില്ല നാസിയ ഡേവിഡ്സണിൻറ്റെ സൗന്ദര്യം

Entertainment13 hours ago

അവസാന 15-20 മിനിറ്റ് പ്രീ ക്ലൈമാക്സ്‌ പോർഷനൊക്കെ പക്കാ ഗൂസ്ബമ്പ് സീനുകളാണ്

Entertainment13 hours ago

വിക്രമിന് നായിക കങ്കണ

Entertainment14 hours ago

അഖിലലോക മിമിക്രിക്കാരെ സംഘടിക്കുവിൻ, സംഘടിച്ചു സംഘടിച്ച് ശക്തരാകുവിൻ

Entertainment14 hours ago

89 വരികളുള്ള ചലച്ചിത്രഗാനം കേട്ടിട്ടുണ്ടോ ? ഇത്രയും വരികൾ വെറും 3 മിനിറ്റ് 21 സെക്കന്റ് കൊണ്ടാണ് എസ്‌പിബി പാടിയത്

technology14 hours ago

LED ടിവി പൊട്ടിത്തെറിച്ച് യുപിയിൽ ഒരുകുട്ടി മരിച്ചു, പൊട്ടിത്തെറിക്കാൻ ടീവിയിൽ എന്താണ് ഉള്ളത് ? ശ്രദ്ധിച്ചു വായിക്കുക

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 week ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment1 week ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment2 weeks ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Science2 months ago

31 രാജ്യങ്ങളിലെ 1000 ശാസ്ത്രജ്ഞര്‍ അവിടെ ഒത്തുകൂടിയത് എന്തിനായിരുന്നു

Entertainment2 days ago

മലയാളി താരം അനു ഇമ്മാനുവലിന്റെ ചുംബന രംഗം, ഉർവശിവോ രാക്ഷസിവോ ടീസർ വൈറലാകുന്നു

Entertainment2 days ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment3 days ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured3 days ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment3 days ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment3 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment5 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment5 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment5 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment6 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment6 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Advertisement
Translate »