Peterjames Faithmon
സംസ്ഥാന അവാർഡ് നേടിയതിന് ശേഷം ഏഷ്യാനെറ്റിലെ പോയിന്റ് ബ്ലാങ്കിൽ വിനായകൻ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
“”എന്റെ വീട് ഞാൻ പറഞ്ഞപോലെ കണ്ടിട്ടുണ്ടാകും. ഞാൻ വീട്ടിൽ നിന്ന് രാവിലെ എണീറ്റ് കണ്ണ് തുറന്ന് നോക്കുമ്പോൾ കാണുന്നത് പത്ത് മീറ്റർ അപ്പുറം ഒരാള് വെളിക്കിറങ്ങുന്നതാണ്. അപ്പോൾ ഞാൻ പുള്ളിയുടെ അടുത്ത് സംസ്കൃതത്തിൽ സംസാരിക്കുന്നതാണ് അവിടുനിന്ന് ഇറങ്ങി പോകാൻ. അപ്പോൾ പുള്ളി അവിടെ തന്നെ ഇരിക്കും. അപ്പോൾ കുറച്ച് മലയാളത്തിൽ സംസാരിക്കും ചേട്ടാ, അവിടെ നിന്ന് ഇറങ്ങിപോകൂ. പിന്നെ കുറച്ച് ആകസ്മിക ആന്തോളന ബുദ്ധിജീവി ഭാഷയിൽ സംസാരിക്കണ് എന്ന് വിചാരിക്കുക ഇതൊന്നും അവിടെ വർക്കൗട്ടാകില്ല. അവിടെ വർക്കൗട്ടാകുന്ന ഭാഷയേതാണെന്ന് എല്ലാർക്കും അറിയാം. ഞാൻ ഇന്നും അത് തുടരുകയാണ്. അല്ലെങ്കിൽ അവിടെ ആളുകൾ കൂടിക്കൊണ്ടിരിക്കും. അപ്പോൾ, എന്റെ നെഞ്ചത്ത് വന്നിത് ചെയ്തിട്ട് ഞാൻ പ്രയോഗിക്കുന്ന ഭാഷ ശരിയല്ലെന്ന് പറയാൻ ആർക്ക് എന്ത് അധികാരം”.
വർഷങ്ങൾക്ക് ശേഷം.
വിനായകന്റെ വീടിന് മുന്നിൽ വെളിക്കിരിക്കുന്നവരുടെ എണ്ണം കുറഞ്ഞെങ്കിലും സിനിമയുടെ പ്രമോഷന് എത്തുമ്പോൾ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വിനായകന്റെ നെഞ്ചത്ത് വെളിക്കിരിക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്. കാരണം ഒന്നേയുള്ളൂ, “കണ്ടന്റ്’ (അല്ലെങ്കിൽ നാണമില്ല). വിനായകന്റെ നിറം, ജാതി എന്നിവ പ്രധാന കാരണം തന്നെയാണ്. അതിനപ്പുറം വിനായകൻ എന്ന വ്യക്തിയും വിനായകൻ എന്ന നടനും മലയാള സിനിമയിൽ ഇതിൽ കൂടുതൽ പരിഗണന അർഹിക്കുന്നില്ലേ.എന്നെ “ഇച്ചായാ’ എന്ന് വിളിക്കല്ലേയെന്ന് ടൊവിനോയ്ക്ക് അഭ്യർത്ഥിക്കേണ്ടി വരുന്നതും. 🙏മെഗാസ്റ്റാറിന്റെ ചീഞ്ഞ തമാശകൾ കേട്ട് ഇന്റർവ്യൂവർക്ക് തീരുന്നത് വരെ ഇളിച്ചേണ്ടിരിക്കേണ്ടി വരുന്നതും.🤣
ബോബി ചെമ്മണ്ണൂർ ഉത്സവപ്പറമ്പിൽ ജാക്കിവച്ചത് “ബോച്ചേയുടെ കുറുമ്പ്’ ആകുന്നതും. 🤐
എന്ത് ചോദിച്ചാലും പരസ്പര ബന്ധമില്ലാതെ ഷൈൻ ടോം സംസാരിച്ചാൽ “മാസ് ബീജിഎം’ ഇട്ട് പൊലിപ്പിക്കേണ്ടിവരുന്നതും.🤫ഗായത്രിയുടെ വിവരക്കേടുകൾ “ഓളുടെ കുട്ടിക്കളികൾ’ ആകുന്നതും.😌
ധ്യാൻ പറയുന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ ” ഓന്റെ തഗ്ഗ്’ ആകുന്നതും. നമ്മൾ കണ്ടോണ്ടിരിക്കുകയാണ് ഓരോ ദിവസവും. അതോണ്ട് ഇക്കമാരും ഏട്ടന്മാരും വാഴുന്ന ഈ ഭൂമികയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മലയാള സിനിമയിൽ നിലനിന്നു പോകുന്ന വിനായകൻ എന്ന നടന്റെ “നെഞ്ചത്ത് വന്നിത് ചെയ്തിട്ട് പുള്ളി പ്രയോഗിക്കുന്ന ഭാഷ ശരിയല്ലെന്ന് പറയാൻ ആർക്ക് എന്ത് അധികാരം”.
****
അനുബന്ധം
വിനായകന്റെ വായിൽ കൈകൊണ്ടു കുത്തി വിവാദം ഉണ്ടാക്കിയിട്ട് വിനായകന് മാധ്യമപ്രവർത്തകൻ പണികൊടുത്തു എന്നാണു വിനായക വിരുദ്ധരുടെ ആഘോഷം. എന്നാൽ ലൈംഗികാരോപണത്തിനോ ബലാത്സംഗത്തിലോ പ്രതിയായ സൂപ്പർ സ്റ്റാറുകളോടോ നിർമ്മാതാക്കളോടോ ഈ മാധ്യമപ്രവർത്തകൻ ഇങ്ങനെയൊന്നും ചോദിക്കില്ല എന്നുമാത്രമല്ല അവരുടെ മുന്നിൽ വിനീത വിധേയനെ പോലെ ഇരിക്കുകയും ചെയ്യും. വിനായകൻ വച്ച് വിവാദം ഉണ്ടാക്കുക, വീഡിയോ ഹിറ്റാക്കുക എന്നതാണ് ലക്ഷ്യം, അല്ലാതെ സാമൂഹ്യപ്രതിബദ്ധത ഒന്നുമല്ല. നമ്മുടെ നാട്ടിൽ മാധ്യമപ്രവർത്തകർക്കോ സാമൂഹ്യപ്രതിബദ്ധത ?