ഇസ്ലാം മതത്തിലെ ബഹു ഭാര്യത്വം ഭരണഘടനാ വിരുദ്ധമാണെന്നും നിരോധിക്കണമെന്നും ഹർജി

0
88

അഡ്വ ശ്രീജിത്ത്‌ പെരുമന

മുത്വലാഖ് നിരോധനത്തിന് ശേഷം മികച്ച മറ്റൊരു നീക്കം. ഇസ്ലാം മതത്തിലെ ബഹു ഭാര്യത്വം ഭരണഘടനാ വിരുദ്ധമാണെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജ്ജി. മറ്റ് മതങ്ങളിൽ ബഹു ഭാര്യത്വം ക്രിമിനൽ കുറ്റവും ഇസ്‌ലാമിൽ അനുവദനീയവുമായത് സമത്വത്തിനും ഭരണഘടനാ തത്വങ്ങൾക്കും വിരുദ്ധമാണെന്നും സ്ത്രീകളോടുള്ള ക്രൂരതയാണെന്നും ചൂണ്ടിക്കാണിച്ചാണ് ഇസ്ലാമിലെ ബഹു ഭാര്യത്വം നിരോധിക്കണമെന്ന് ഹർജിജിക്കാരനായ അഭിഭാഷകൻ വിഷ്ണു ശങ്കർ ആവശ്യപ്പെടുന്നത്.

ആയതിനാൽ മുസ്ലീങ്ങൾക്ക് ബഹു ഭാര്യത്വം അനുവദിക്കുന്ന ഇന്ത്യൻ പീനൽ കോഡിലെ 494 വകുപ്പും, ശറയ്യാ വ്യക്തി നിയമത്തിലെ വകുപ്പ് 2ഉം(Section 494 of Indian Penal Code (IPC) and Section 2 of Muslim Personal Law (Shariat) Application Act,1937 )ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹർജ്ജിയിൽ ആവശ്യപ്പെടുന്നു.