Featured
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില ഉയർന്നത് ഒന്നുമല്ല, തീ വെട്ടി കൊള്ള തന്നെ
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വില ഇന്നലെ കൂടുന്നതും ഇന്ന് കുറയുന്നതും അനുസരിച്ചല്ല ഇന്ന് നമ്മുടെ നാട്ടിലെ വില കുറയുന്നത്. പെട്രോൾ വിലയുടെ പകുതിയും നികുതിയാണ്. പെട്രോൾ
205 total views

”അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വില ഇന്നലെ കൂടുന്നതും ഇന്ന് കുറയുന്നതും അനുസരിച്ചല്ല ഇന്ന് നമ്മുടെ നാട്ടിലെ വില കുറയുന്നത്. പെട്രോൾ വിലയുടെ പകുതിയും നികുതിയാണ്. പെട്രോൾ വില കുറക്കണേൽ സംസ്ഥാന സർക്കാർ നികുതി കുറയ്ക്കട്ടേ, അപ്പോൾ കേന്ദ്ര സർക്കാരോ എന്ന ചോദ്യത്തിന്, കേന്ദ്ര സർക്കാർ ജനങ്ങൾക്ക് ധാരാളം വീടുകൾ, റോഡുകൾ, പാലങ്ങളൊക്കെ കൊടുക്കുന്നുണ്ടല്ലോ. പിണറായി സർക്കാർ സൗജന്യമായി അരി കൊടുക്കുന്നുണ്ടല്ലോ, അത് കേന്ദ്ര സർക്കാർ കൊടുക്കുന്ന അരിയാ..”. പെട്രോൾ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ എന്തെങ്കിലും ചെയ്യുമോയെന്ന ചോദ്യത്തിന് മുരളീധരൻറെ മറുപടി ഇങ്ങനെ. സാമ്പത്തിക വിദഗ്ദൻ ബൈജു സ്വാമി പറയുന്നതുകൂടി വായിക്കൂ
“മുംബയിൽ പെട്രോൾ വില ഇന്ന് 92.83 രൂപയിലെത്തി. ഞാൻ അവിടെ ഉണ്ടായിരുന്ന കാലത്ത് ഏകദേശം 35 രൂപയുടെ അടുത്തായിരുന്നു.അധികം താമസിക്കാതെ നൂറ് എന്ന “മാജിക്കൽ ഫിഗർ “എത്തും. ഇല്ലെന്ന് സംഘികൾ പോലും പറയില്ല.ബാരലിന് 144 ഡോളർ എത്തിയപ്പോൾ, ഡോളർ വിനിമയ നിരക്ക് 60 നടുത്തായിരുന്നു. ഇപ്പോൾ എക്സ്ചെഞ്ച് റേറ്റ് 72.8 per ഡോളർ. ഏത് രീതിയിൽ നോക്കിയാലും പെട്രോൾ വില ഇത്രയും ഉയർന്നു നില്കാൻ പാടില്ല.ഇതിന്റെ കാരണം ചാനലുകളിൽ സ്ഥിരമായി പറയുന്നത് പോലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില ഉയർന്നത് ഒന്നുമല്ല എന്ന് കണക്ക് അറിയാവുന്ന ആർക്കും മനസിലാകും. തീ വെട്ടി കൊള്ള തന്നെ.
ഇതിനെ വിശേഷിപ്പിക്കാൻ മൻമോഹൻ സിംഗ് പറഞ്ഞ legendary കിടിലൻ പ്രയോഗം ഞാൻ സോമനടിക്കുന്നു..
Organized loot, legalized plunder.”
206 total views, 1 views today