പെട്രോൾ പമ്പിൽ നടപ്പാക്കാൻ പോകുന്ന ഫാസ്റ്റ്ലെയൻ എന്ന സംവിധാനം എന്ത് ?
അറിവ് തേടുന്ന പാവം പ്രവാസി
👉 പെട്രോൾ പമ്പിലെ നീണ്ടനിര ഒഴിവാക്കാൻ ടോൾ പ്ലാസയിലെ ഫാസ്ടാഗ് പോലെയുള്ള ഒരു സംവിധാനം ആണ് ഫാസ്റ്റ്ലെയൻ .ഫ്യുവൽ നോസിലിൽനിന്ന് നിങ്ങൾക്കാവശ്യമുള്ള പെട്രോളും, ഡീസലും എത്രയാണെന്ന് മനസിലാക്കി അത്രയും പെട്രോൾ, വാഹന ഉടമ പറയാതെതന്നെ നിറയ്ക്കുന്ന സംവിധാനമാണിത്.റേഡിയോ ഫ്രീക്വൻസി ഐഡിന്റിഫിക്കേഷൻ സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എജിഎസ് ട്രാൻസാക്ട് ടെക്നോളജീസ് ലിമിറ്റഡ് ആണ് ഫാസ്റ്റ്ലെയൻ എന്നപേരിലുള്ള സംവിധാനം വികസിപ്പിച്ചിട്ടുള്ളത്.ഫാസ്റ്റ്ലൈൻ പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് നോക്കാം .
.
✨ഫാസ്റ്റ്ലൈൻ മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ചിട്ടുള്ള റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ(ആർഎഫ്ഐഡി) സ്റ്റിക്കർ ഉപയോഗിച്ചാണ് ആവശ്യമുള്ള പെട്രോൾ വാഹനത്തിൽ നിറയ്ക്കുക.
✨പെട്രോൾ പമ്പിലെത്തുംമുമ്പ് മൊബൈൽ ആപ്പിൽ നിങ്ങൾക്കാവശ്യമുള്ള ഇന്ധനം എത്രയെന്ന് സെറ്റ്ചെയ്തുവെയ്ക്കാം.
✨വിൻഡ്ഷീൽഡിൽ പതിച്ചിട്ടുള്ള സ്റ്റിക്കറിൽനിന്ന് ഏത് ഇന്ധനമാണ് വേണ്ടതെന്നും എത്ര ലിറ്റർവേണമെന്നുമുള്ള വിവരം ഇന്ധനം നിറയ്ക്കുന്നയാൾക്ക് ലഭിക്കും.
✨നിറച്ചുകഴിഞ്ഞാൽ അപ്പോൾതന്നെ നോട്ടിഫിക്കേഷൻ ലഭിക്കുകയും നിങ്ങൾക്ക് പമ്പിൽനിന്ന് പുറത്തുപോകാനും കഴിയും. പണമടയ്ക്കാനോ, ബാക്കിവാങ്ങുന്നതിനോ കാത്തുനിൽക്കേണ്ടില്ല. നിങ്ങളുടെ പ്രീ പെയ്ഡ് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചിട്ടുണ്ടാകും.
മുംബൈയിൽ എച്ച്പിസിഎലിന്റെ 120ലേറെ പെട്രോൾ പമ്പുകളിൽ സംവിധാനം നടപ്പാക്കിക്കഴിഞ്ഞു. 2023 പകുതി ഓടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഈ സംവിധാനം നിലവിൽവരും.
**