Pgs Sooraj

കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ശിരസ്സിൽ അടിക്കുന്ന കൂർത്ത ആണിയാണ് ‘കൊത്ത്’. അടിമുടി കമ്മ്യൂണിസ്റ്റ് വിരുദ്ധതയാൽ പൊതിഞ്ഞു വച്ച ഒരു ചലച്ചിത്ര ആവിഷ്കാരം. കണ്ണൂരിലെ ചോര ചുവപ്പിൻറെ കഥ എത്രയോ സിനിമകളിലൂടെ നമ്മൾ കണ്ടിട്ടുണ്ട്. അതിൽ എല്ലാം തന്നെ രണ്ടു പക്ഷത്തെയും രാഷ്ട്രീയ ജീർണത വ്യക്തമായിത്തന്നെ കാണിച്ചിട്ടുമുണ്ട്. ആരെയും വിശുദ്ധരാക്കിയിട്ടില്ല എന്ന്. കൊത്തിലേക്ക് വരുമ്പോൾ വളരെ പ്രകടമായിത്തന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ കടന്നാക്രമിക്കുന്ന രീതിയിലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സംഘപരിവാർ പ്രസ്ഥാനങ്ങൾ നടത്തുന്ന ക്രൂരതകൾ എല്ലാം തന്നെ നിലനിൽപ്പിന് വേണ്ടിയുള്ള വെറും ചെറുത്തുനിൽപ്പുകൾ മാത്രം ആയിട്ടാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. യുവാക്കളുടെ മനസ്സിലേക്ക് കമ്മ്യൂണിസ്റ്റ് വിഷം കുത്തിവെച്ച് കത്തിയും കൊടുത്ത് പറഞ്ഞു വിടുന്ന ക്രൂരനായ ഒരു ഏരിയ സെക്രട്ടറിയെ ചിത്രത്തിൽ രൂപപ്പെടുത്തി വച്ചിട്ടുണ്ട്( സഹദേവൻ). ഒരു കമ്യൂണിസ്റ്റുകാരനെ കൊല്ലുന്നത് പോലും സിനിമയിൽ പ്രത്യക്ഷത്തിൽ കാണിച്ചിട്ടില്ല. എന്നാൽ കമ്മ്യൂണിസ്റ്റുകാർ എതിർപക്ഷത്തെ കൊല്ലുന്നത് അതിക്രൂരമായി തന്നെ സിനിമയിൽ ചിത്രീകരിച്ചിട്ടുമുണ്ട്.

തിരക്കഥാകൃത്ത് ഹേമന്ത് കുമാർ എഴുതിയ അതിവിവാദമായ കുരുത്തി എന്ന നാടകമാണ് ‘കൊത്ത്’ സിനിമ ആയതെന്ന് സിനിമയുടെ ചിത്രീകരണം മുതൽ തന്നെ ബോധപൂർവ്വമായി അണിയറപ്രവർത്തകർ മറച്ചുവച്ചതായി അറിയാം. എഴുത്തിൽ അസാധ്യ പ്രതിഭയുള്ള കലാകാരനാണ് ഹേമന്ദ് കുമാർ. അദ്ദേഹത്തിൻറെ അപ്പോത്തിക്കിരി എന്ന ചിത്രം personal favourite കളിൽ ഒന്നാണ്. സിനിമയുടെ രാഷ്ട്രീയ വായന മാത്രമേ ഞാൻ ഈ കുറിപ്പിലൂടെ പറയുന്നുള്ളൂ. കണ്ണൂരിലെ രാഷ്ട്രീയം അത് തികച്ചും വ്യത്യസ്തമാണ്. ഉരുകിത്തിളക്കുന്ന കുടിപ്പകകളാൽ കുടുംബക്കാർ തന്നെ പരസ്പരം വെട്ടി ചാവുന്ന ചേകവന്മാരുടെ മണ്ണാണത്. ചോര കാണുക എന്നത് അവർക്കൊരു ഹരമാണ്. അതിൽ ആരും തന്നെ വിശുദ്ധ പശുക്കൾ അല്ല. നമുക്ക് മുന്നിൽ better party കളല്ലേ ഉള്ളൂ. Perfect party എന്നൊന്നില്ലല്ലോ.

Leave a Reply
You May Also Like

എന്റെ സിനിമാ ജീവിതത്തിലെ ഒരു നിത്യ ദുഃഖമായി അവശേഷിക്കുന്ന കാര്യം (എന്റെ ആൽബം -71 )

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…

23 വർഷത്തെ കരിയറിൽ 38 ഫ്ലോപ്പുകൾ, ആദ്യ ചിത്രം ഒരു ദുരന്തമായിരുന്നു, എന്നിട്ടും ഈ നടന്റെ വില 280 കോടിയാണ്, ഫീസ് അറിഞ്ഞാൽ നിങ്ങൾ അതിശയിക്കും

‘ദി ആർച്ചീസ്’ എന്ന ചിത്രത്തിലൂടെയാണ് സൂപ്പർസ്റ്റാറുകളുടെ പുത്രന്മാരുടെയും പുത്രികളുടെയും പുതിയ ബാച്ച് ബോളിവുഡിലേക്ക് കടന്നിരിക്കുന്നത്. ബോളിവുഡ്…

കുറച്ച് ജീവിത പ്രാരാബ്ദങ്ങളോടെ തന്നെ ജീവിക്കുമ്പോഴാണ് ജീവിതം കൂടുതൽ ആസ്വാദ്യകരമാവുന്നത്

Gayathri Suresh കേൾക്കുമ്പോൾ തികച്ചും തെറ്റാണെന്ന് തോന്നാം പക്ഷെ എനിക്ക് മിക്കവാറും തോന്നിയിട്ടുള്ള കാര്യമാണ് കുറച്ച്…

‘അനക്ക് എന്തിന്റെ കേടാ..’ ഫസ്റ്റ്ലുക്ക് പോസ്റ്റർ

‘അനക്ക് എന്തിന്റെ കേടാ..’ ഫസ്റ്റ്ലുക്ക് പോസ്റ്റർ. ബി.എം.സി ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച്, മാധ്യമ പ്രവർത്തകനായ…