Pgs Sooraj

കുമാരി അതി ഗംഭീര സിനിമാറ്റിക് അനുഭവം.

നരബലിക്കാലത്തെ “കുമാരി”ഒരേസമയം ഭയപ്പെടുത്തുന്ന, പിടിച്ചിരുത്തുന്ന സിനിമ .ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന മലകളും പകൽ പോലും ഇരുട്ട് പുതച്ചു മൂടി കിടക്കുന്ന കാടുകളും അതിരിടുന്ന ഇല്ലിമല എന്ന ഗ്രാമവും അവിടുത്തെ പുരാതനമായ കാഞ്ഞിരങ്കോട് എന്ന തറവാടും അതിന്റെ എല്ലാ ചാരുതയോടും നമ്മൾക്ക് കാണിച്ചു തന്ന നിർമ്മൽ സഹദേവിനും ടീമിനും നിറഞ്ഞ അഭിനന്ദനങ്ങൾ!.അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഏതൊക്കെ രീതിയിൽ മനുഷ്യനെ മാറ്റിയത്തീർക്കും എന്ന് നമ്മൾ ഈയിടെ കണ്ടതാണ്.കുമാരി അടയാളപ്പെടുത്തുന്നതും മറ്റൊന്നല്ല.അഭിനേതാക്കളിലേക്ക് വന്നാൽ
ടൈറ്റിൽ റോളിൽ അഭിനയിച്ച ഐശ്വര്യ ലക്ഷ്മിയുടെ മികച്ച വേഷങ്ങളിൽ ഒന്നാണ് കുമാരി.സുരഭിയും സ്വാസികയും ആ കൊച്ചു കുട്ടിയും ഉൾപ്പെടെ പ്രധാന കഥാപാത്രങ്ങളെല്ലാം അവരുടെ റോളുകൾ നന്നായി ചെയ്തു.

ഒരിടവേളയ്ക്ക് ശേഷം സ്ഫടികം ജോർജ്ജ് സാറിന്റെ തിരിച്ചു വരവും വെറുതെയായില്ല.കാടും കാട്ടുമനുഷ്യരും മന്ത്രവാദക്കളങ്ങളും എല്ലാം ചേർന്ന് അപൂർവ്വമായി മാത്രം മലയാളത്തിൽ സംഭവിക്കുന്ന ഒരു വേറിട്ട ചലച്ചിത്രപരീക്ഷണമാകുന്നു . പണ്ടെങ്ങോ കേട്ടുമറന്ന മുത്തശി കഥയുടെ ഭീതിദമായ അന്തരീക്ഷത്തിലാണ് കുമാരിയുടെ ആരംഭം. വ്യക്തിപരമായി ഒരുപാട് ഇഷ്ട്ടമുള്ള ഫാന്‍റസി – ഹൊറര്‍ ജോര്‍ണറില്‍ തീര്‍ത്ത ഇഴയടുക്കത്തോടെയുള്ള കഥ പറച്ചില്‍ രീതി. മലയാളത്തിലെ Tumbbad എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം.വി.എഫ്.എക്സ് താരതമ്യേന കുറച്ചുകൊണ്ട് മാനുവലായി Prosthetic Makeup ന്‍റെ സഹായത്തോടെ ഭീകര രൂപികളായ ചാത്തനെയും മറുതയും കാണിക്കുന്നതൊക്കെ ശ്വാസം അടക്കിപ്പിടിച്ചാണ് കണ്ടത്. ആകെ കല്ലുകടി ആയി തോന്നിയത് ധ്രുവന്‍ തമ്പുരാനെ അവതരിപ്പിച്ച ഷൈന്‍ ടോം ചാക്കോ മാത്രമാണ്. വന്ന് വന്ന് ഷൈന്‍ ടോം ചാക്കോ പറയുന്ന ഒരു ഡയലോഗ് പോലും വ്യക്തമാകുന്നില്ല.

ആദ്യാവസാനം നിറഞ്ഞു നില്‍ക്കുന്ന മോസ്റ്റ് പവർഫുൾ കാരക്ടർ ആയിട്ട് കൂടി പല സീനുകളിലും പുള്ളി ഒരു ഇന്റര്‍വ്യൂ സമയത്ത് ഷൌട്ട് ചെയ്യുന്നതുപോലെയൊക്കെ തോന്നി. ഈ ചങ്ങായിയെ ഇപ്പോള്‍ എന്താണ്… ആരാണ് … ഭരിക്കുന്നതെന്ന് അറിയില്ല. അത് അടിയന്തിരമായി പിടിച്ചു നിര്‍ത്തിയില്ലെങ്കില്‍ ഷൈന്‍ ടോം ചാക്കോ എന്ന വ്യക്തിയിലെ നടന വൈഭവം എന്നെന്നേക്കുമായി അസ്തമിക്കും. ഇതിന് മുന്നേയുള്ള ഷൈന്‍ ടോം ചാക്കോയെ നേരിട്ട് പരിചയം ഉള്ളതുകൊണ്ട് കൂടി ആണ് ഈ പറയുന്നത്. ഇത്തരം കഥാപാത്രങ്ങള്‍ കൊണ്ട് കൊടുത്താല്‍ മിന്നിക്കേണ്ട ആളാണ്. സിനിമ കണ്ടപ്പോള്‍ വ്യക്തിപരമായി തോന്നിയ ഒരു ദുഖമുണ്ട്…..വേണ്ട ..അത് വ്യക്തിപരമായി തന്നെ ഇരുന്നോട്ടെ.

എന്തൊക്കെ ആയാലും …സിനിമ കണ്ടിറങ്ങുന്ന ഓരോരുത്തരും കുറച്ചു സമയത്തേക്ക് കുമാരിയായി. മാറ്റപ്പെടുന്നു.മലയാളത്തിൽ ഇങ്ങനെ ഒരു സിനിമ വന്നിട്ടില്ല… എന്ന് 100% ഉറപ്പായും പറയാൻ കഴിയും.കാന്താര സിനിമ നിങ്ങളെ അത്ഭുതപെടുത്തിയെങ്കിൽ..കുമാരി നിങ്ങളെ ഞെട്ടിക്കും.പറഞ്ഞു കേട്ട മുത്തശ്ശി കഥയെ… ഫാന്റസി മൂടിലൂടെ… ഞെട്ടിച്ച സംവിധായക്കന്റെ കഴിവ് .ഒരിക്കലും തിയേറ്റർ മിസ്സ്‌ ആക്കാൻ പാടില്ലാത്ത സിനിമ.

Leave a Reply
You May Also Like

പോലീസ് സ്റ്റേഷനിൽ കയറി ഗുണ്ടകളെ മർദ്ദിക്കുന്ന വിക്രം, നടൻ വിക്രം നായകനാകുന്ന അറുപത്തിരണ്ടാമത് ചിത്രത്തിന്റെ പ്രഖ്യാപനത്തെ കുറിച്ചുള്ള വീഡിയോ

നടൻ വിക്രം നായകനാകുന്ന അറുപത്തിരണ്ടാമത് ചിത്രത്തിന്റെ പ്രഖ്യാപനത്തെ കുറിച്ചുള്ള വീഡിയോയാണ് ടീം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. നടൻ…

പ്രശാന്തിന്റെ അപ്രതീക്ഷിത പതനമാണ് അജിത്തിനും വിജയ്ക്കും ഒക്കെ ഗുണമായത് എന്ന് പറഞ്ഞാലും അതിൽ തെറ്റില്ല

Rahul Madhavan ഇന്നലെ വിജയുടെ പുതിയ പടത്തിന്റെ പൂജ ചടങ്ങിന്റെ ഫോട്ടോയിൽ പ്രശാന്തിനെ കണ്ടപ്പോൾ ഞാൻ…

‘നഖക്ഷതങ്ങൾ’ അഡൾട് ഒൺലിയെന്നു തെറ്റിദ്ധരിച്ചു കാസറ്റ് എടുത്തതിന്റെ ഓർമ

നഖക്ഷത്രങ്ങൾ എന്ന സിനിമ കണ്ടുകഴിയുമ്പോൾ മനോഹരമായൊരു കഥ വായിച്ച അനുഭൂതിയാണ്. ഹരിഹരന്റെയും എംടിയുടെയും മാജിക്, ബോംബെ…

ഇന്നസെന്റ്ന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു കഥാപാത്രം ആണ് ചാക്കോ മാപ്പിള

Rageeth R Balan ചാക്കോ മാപ്പിള : കർത്താവ് അത്ര ക്രൂരൻ ഒന്നും അല്ലടാ റെജി…