ഭിക്ഷയെടുത്ത് ജീവിച്ചിരുന്ന പെൺകുട്ടിയെ ജീവിത പങ്കാളിയാക്കിയ അനിൽ എന്ന ഡ്രൈവറുടെ അസാദ്ധ്യ പ്രണയകഥ

119

Philip Jacob

പാമ്പ് ചർച്ചകൾക്കിടയിൽ വന്ന ഒരു നല്ല വാർത്ത അധികം പേർ ശ്രദ്ധിക്കപ്പെടാതെ പോയി എന്ന് തോന്നുന്നു.കാൺപൂരിൽ ഭിക്ഷയെടുത്ത് ജീവിച്ചിരുന്ന പെൺകുട്ടിയെ ജീവിത പങ്കാളിയാക്കിയ അനിൽ എന്ന ഡ്രൈവറുടെ അസാദ്ധ്യപ്രണയകഥയായിരുന്നു. അത്.തീർച്ചയായും വായിച്ചിരിക്കേണ്ടുന്ന ഒന്ന്,

സിനിമയല്ല, ജീവിതമാണ്

ലോക് ഡൗണിൽ കുടുങ്ങിയവർക്ക് ഭക്ഷണം വിതരണം ചെയ്യാൻ മുതലാളിക്കൊപ്പംഡ്രൈവറായി പോയ അനിൽ വഴിയോരത്ത് ഭിക്ഷ യാചിക്കുന്ന പെൺകുട്ടിയെ കാണുന്നു ഭക്ഷണം കൊടുക്കുന്നു ‘ഇത് പതിവായതോടെ അനിലിന് ആ പെൺകുട്ടിയെ കുറിച്ച് അറിയണമെന്ന് തോന്നി. വിവരങ്ങൾ ആരാഞ്ഞു.നീലം എന്നാണ് അവളുടെ പേര് നീലത്തിന്റെ അമ്മയ്ക്ക് തളർവാതം പിടിപെട്ടപ്പോൾ നീലത്തിന്റെ ആങ്ങളയും നാത്തൂനും ചേർന്ന് വീട്ടിൽ നിന്ന് അടിച്ചു പുറത്താക്കിയതാണ്,പെരുവഴിയിൽ അമ്മയെ ക്കിടത്തി ആ അമ്മയ്ക്ക് ഭിക്ഷ യാചിച്ച് സംരക്ഷിക്കുകയായിരുന്നു അവൾ ലോക്ക് ഡൗണിൽ ഭിക്ഷ പോലും കിട്ടാതായതോടെ ദുരിതമായിരുന്നു ജീവിതം’ അവിടേയ്ക്കാണ്. അനിലിന്റെ സ്നേഹമെത്തുന്നത്. ആദ്യം ഭക്ഷണപ്പൊതികളായി പിന്നെ ജീവിതമായി.
മുതലാളി ഭക്ഷണ വിതരണം നടത്താത്ത ദിവസങ്ങളിൽ അനിൽ സ്വന്തമായി പാചകം ചെയ്ത് അവർക്കെത്തിച്ചു.ഒടുവിൽ മുതലാളിയോട് കാര്യം പറഞ്ഞു. വിവാഹത്തിന് താത്പ്പര്യപ്പെടാതിരുന്ന അനിലിന്റെ വീട്ടുകാരെ മുതലാളി പറഞ്ഞ് സമ്മതിപ്പിച്ചു .

ഒരു ബുദ്ധവിഹാരത്തിൽ മാലയിട്ട് അവർ ജീവിതം തുടങ്ങി അനിലിനോട് പത്രക്കാർ ചോദിച്ചപ്പോൾ അനിൽ പറഞ്ഞ ഒറ്റ വാചകമാണ് അതിന്റെ പഞ്ച് അവളുടെ ധൈര്യവും തന്റേടവുമാണ് എന്നെ ആകർഷിച്ചത്.നോട്ട് ദി പോയിന്റ് പണമല്ല, പ്രതാപമല്ല സൗന്ദര്യമല്ല, നാണിച്ച് കുനിഞ് ചേനവരയ്ക്കുന്ന ലാളിത്യമല്ല’ അവളുടെ പട്ടിണിയുമല്ല സഹതാപവുമല്ല, ബട്ട് ധൈര്യവും തന്റേടവും സന്തോഷം കൊണ്ടോ സ്നേഹം കൊണ്ടോ ഈ വാർത്ത പലവട്ടം വായിച്ചു അതും പോരാഞ്ഞ് ഗൂഗിളിൽ തപ്പി പല പത്രങ്ങൾ വായിച്ചു. തന്റെടികളെ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്ന ആണുങ്ങളും ലോകത്തുണ്ടെന്ന് എല്ലാവരും അറിയട്ടെ സിനിമയല്ല ജീവിതമാണ്.