40 വയസുള്ള ടീച്ചറെ പ്രണയിച്ച ആ 15 വയസ്സുകാരൻ ഇന്നത്തെ ഫ്രഞ്ച് പ്രസിഡന്റ്

0
327

Philip Jacob

പ്രണയത്തെക്കുറിച്ച് മലയാളത്തിൽ ഉള്ള യത്രയും കഥയും കവിതകളും മറ്റേതെങ്കിലും പ്രാദേശിക ഭാഷയിൽ ഉണ്ടോ എന്നു പോലും സംശയമാണ്. മണിക്കുറിൽ നൂറ് പ്രണയകവിതകളെങ്കിലും മലയാളത്തിൽ പിറക്കുന്നുണ്ട്, എന്നാലും യഥാർത്ഥ പ്രണയമെത്തുമ്പോൾ എല്ലാ കാല്പനികതയും വിഴുങ്ങുന്നവനാണ് മലയാളി. ജാതി മത വർഗ്ഗവർണ്ണ നക്ഷത്രപ്പൊരുത്ത സാമ്പത്തിക മൊക്കെ നോക്കി കച്ചിത്തുറുവിന്റെ വണ്ണവം റബ്ബർഷീറ്റിന്റെ എണ്ണവും കിണറ്റിന്റ ആഴവും വരെ നോക്കിയിട്ടെ മലയാളി കെട്ടിക്കു ‘.മലയാള സിനിമയാണേൽ പറയുകയും വേണ്ട. നായികയും നായകനും തമ്മിൽ പ്രേമിച്ചൊന്നൊരുമിക്കാൻ നടത്തുന്ന പെടാപ്പാട് കണ്ടാൽ യേശു ക്രിസ്തുവും നെപ്പോളിയനും ഹിറ്റ്ലറും വരെ നാണിച്ചു പോവും അമ്മാതിരി ത്യാഗങ്ങളും യുദ്ധങ്ങളുമാണ്.

ഇനിയോ കാലാതിവർത്തി സ്നേഹം നിത്യ സ്നേഹം, ലോകത്ത് മറ്റാരുo സ്നേഹിക്കാത്ത സ്നേഹം’ മരിക്കാനും കൊല്ലാനും വരെ തയ്യാറായ സ്നേഹം തുടങ്ങി ആർക്കും വിട്ടുകൊടുക്കാത്ത സ്നേഹം വരെ ഉണ്ടത്രേ. ക്ലീഷേ പ്രേമ വർണ്ണന കേട്ടാൽ ദൈവം നാണിച്ചു പോകും. സൃഷ്ടി നടത്തുമ്പോ അങ്ങേര് പോലും ചിന്തിക്കാത്ത കാര്യങ്ങളാ ഇവിടെ പടച്ചു വിടുന്നെ.

Brigitte Macron's first husband 'disappeared' over Emmanuel romanceഅതിരിക്കട്ടെ ഇവിടെയിതാ ഒരു പ്രേമം പറയാം, ഒരു 15 വയസ്സുകാരൻ അവന്റെ ടീച്ചറെ പ്രണയിക്കുമ്പോ അവർക്ക് അവന്റെ പ്രായത്തിലുള്ള കുട്ടി അടക്കം മൂന്നു മക്കളുണ്ട്. 17 വയസ്സിൽ അവൻ അവരെ കല്യാണം കഴിക്കാൻ തീരുമാനിക്കുമ്പോ അവർക്ക് 42 വയസ്സ്. 30 വയസ്സിൽ അവൻ അവരെ കല്യാണം കഴിക്കുമ്പോ അവർക്ക് വയസ്സ് 55, അപ്പോ വധുവിന്റെ മൂത്ത കുട്ടിക്ക് വയസ്സ് 32′ വധുവിന്റെ രണ്ടാമത്തെ മകളാവട്ടെ വരന്റെ ക്ലാസ്സ്മേറ്റും.

ഇന്ത്യയിലായിരുന്നേൽ വരനെയും വധുവിനെയും ഓടിച്ചിട്ട് തല്ലിക്കൊന്ന് വീടിനു തീയും വെച്ചേനെ. ഇപ്പോ വധുവിന് 64 വയസ്സ്  വരന് 39 വയസ്സും. ആ കാമുകൻ ആരെന്നറിയണ്ടേ? ഇപ്പോൾ ഫ്രാൻസ് എന്ന സമ്പന്നരാജ്യത്തിന്റെ പ്രസിഡന്റ് . ’17 മുതൽ 39 വരെ 22 വർഷം നീണ്ട പ്രണയം എനിക്കാ സ്ത്രീയെക്കുറിച്ചോർത്ത് അസൂയ തോന്നുന്നു. എന്തു പുണ്യമാവും നിങ്ങൾ ചെയ്തത്. ജീവിതത്തിന്റെ മൊത്തം ചാറും ചണ്ടിയും ഊറ്റിയ ശേഷം വൃദ്ധസദനത്തിലേക്ക് കൊണ്ടെ കെട്ടുന്ന കാലത്ത് 64 വയസ്സിൽ പ്രണയത്തോടെ നിങ്ങളെ ചേർത്തു പിടിക്കാനൊരു ചെറുപ്പക്കാരൻ.എന്തു സുകൃതമുള്ള ജന്മമാണത്. മനുഷ്യന് ഇങ്ങനെയൊക്കെയും ജീവിതം സാദ്ധ്യമാണ് എന്നിട്ടാണ്
ഇന്ത്യ പോലെയല്ല വിദേശത്ത് മോചിതരാകാൻ വളരെ എളുപ്പമാണ്. എന്നിട്ടും ചെറുപ്പക്കാരാ ഞാൻ എത്ര താജ് മഹലാണ് നിങ്ങൾക്കായ് സ്മാരകം പണിതു തീർക്കേണ്ടത്.

ഇന്ത്യയിലായിരുന്നുവെങ്കിൽ ഒളിച്ചും പാത്തും ജീവിക്കേണ്ടി വരുമായി രുന്ന അവർ ഇതാ പ്രസിഡണ്ടായി അധികാരമേൽക്കുന്നു. ചെറുപ്പക്കാരാ നിങ്ങൾക്ക് എന്നെ കേട്ടുകേൾവി പോലുമുണ്ടാകില്ല പ്രണയകവിതകളെന്ന പേരിൽ.എഴുതിക്കുത്തി തട്ടി വിടാറുണ്ട് ഞാനുംഇന്നു ഞാൻ നിങ്ങളെപ്പറ്റി ഈ എഴുതിയ യാഥാർത്ഥ്യങ്ങളാണ്.എന്റെ എറ്റവും സുന്ദരമായ പ്രണയകവിത ആദിവ്യ പ്രണയത്തിന് ഹൃദയം തുറന്നൊരു ബിഗ് സല്യൂട്ട്. എന്നെന്നും നന്മയായിരിക്കട്ടെ’ അപ്പോ ഇനി നമുക്കാനിത്യ പ്രേമം മായാത്ത മറയാത്ത മങ്ങാത്ത ആർക്കം വിട്ടു കൊടുക്കാത്ത ന്റെ മാത്രമാക്കുന്ന സ്നേഹത്തെപ്പറ്റിപ്പാടിത്തുടങ്ങാം ല്ലേ, അടിപൊളി ഉത്തമന്റെ ഗീതങ്ങൾ.