Philip K A

നൂറ് ശതമാനം നഗ്നതയോടെ മനുഷ്യന്‍ ജീവിക്കുന്ന ലോകം അതാണ് ആഗ്രഹം . നഗ്നത മറയ്കപ്പെട്ടതാണ് ആണിനും പെണ്ണിനും ഇടയില്‍ പല രീതികളില്‍ വേര്‍തിരിവ് സൃഷ്ടിക്കപ്പെട്ടത് . ഒളിച്ച് വയ്കുമ്പോള്‍ കാണാനുള്ള ആകാംഷ കൂടും .

സൃഷ്ടിപരമായ പ്രത്യേകത കൊണ്ട് ആണിനാണ് ഇതില്‍ ആവേശം കൂടുതലായി ക്രമീകരിച്ചിരിക്കുന്നത് . ഈ ആര്‍ത്തി വലിയ അളവില്‍ ചേര്‍ത്ത് വച്ചിരിക്കുന്നു എന്നതിനാലാണ് ഇലയ്കും മുള്ളിനും കേട് വരാത്ത രീതിയില്‍ പ്രകൃതി മനുഷ്യനെ പരിപൂര്‍ണ്ണ നഗ്നരായി സൃഷ്ടിച്ചത്.

നഗ്നത മറയ്കപ്പെട്ടതോടെ കൃത്യമായി തീരുമാനിക്കപ്പെട്ട മനുഷ്യ ജീവിതം ആകെ തകിടം മറിഞ്ഞു . ഇവിടെ ശരിക്കും കുരുക്കിലായത് ആണുങ്ങളാണ് . എവിടെ നോക്കിയാലും കാണാന്‍ കഴിഞ്ഞിരുന്ന സ്ത്രീ നഗ്നത അവന് അന്യമായി . ഈയൊരവസ്ഥ പുരുഷനില്‍ വലിയ അസ്വസ്ഥത സൃഷ്ടിച്ചു . സ്ത്രീ ശരീരം നഗ്നമായി കാണുക എന്നതില്‍ തന്നെ പുരുഷ ലൈംഗികത കുറെയേറെ തൃപ്തി നേടാറുണ്ട് .

പരിപൂര്‍ണ്ണമായ അടച്ച് കെട്ടല്‍ പലപ്പോഴും സ്ത്രീയുടെ ശരീരത്തിന് നേരെയുള്ള ആക്രമണത്തിലേയ്ക്ക് വഴിവച്ചു . മനുഷ്യ ജീവിതത്തിന്റെ പുരോഗതിയ്ക് അനുസരിച്ച് സ്ത്രീ സുരക്ഷയുടെ ഭാഗമായി കര്‍ശനമായ നിയമങ്ങളും അതിനനുസരിച്ചുള്ള ശിക്ഷയും നടപ്പിലാക്കി മുന്‍പോട്ട് പോകുകയും ചെയ്യുന്നു .

ശിക്ഷ കടുത്തത് എന്ന ബോധ്യം ഉള്ളില്‍ ഉണ്ടെങ്കിലും ചെറുതും വലുതുമായ കുറ്റം ചെയ്തതിന്റെ പേരില്‍ ഇപ്പോഴും ശിക്ഷയെ നേരിടുകയും ചെയ്യുന്നു . വിവാഹം എന്നത് കൊണ്ട് ചിട്ടയോടെ ജീവിതം എന്ന സങ്കല്പത്തില്‍ ഒരു പരിധിവരെ എത്താന്‍ കഴിഞ്ഞെങ്കിലും ലൈംഗിക ദാരിദ്രം വലിയ അളവില്‍ നിലനില്കുന്നു എന്നത് പച്ഛപരമാര്‍ത്ഥം ആണ് . വിവാഹം കഴിച്ചവര്‍ക്ക് കുറെ നാളത്തെ സംതൃപ്തി മാത്രം .

ഭാര്യയില്‍ കവിഞ്ഞ് എന്തൊക്കെയോ മറ്റൊരുവളില്‍ ഉണ്ട് എന്ന ചിന്ത , അതോടൊപ്പം ആവര്‍ത്തന വിരസത മറ്റ് പലരിലേയ്കും മനസ്സിനെ കൊണ്ടുപോകുന്നു . ഇതെല്ലാം സ്ത്രീകളേയും അലട്ടുന്ന പ്രശ്നങ്ങള്‍ എങ്കിലും അടക്കി നിര്‍ത്താന്‍ കഴിയുന്ന സൃഷ്ടിപരമായ പ്രത്യേകത അവളെ ക്ഷമാശീലയാക്കുന്നു .

പുരുഷനില്‍ അവന്‍ നിയന്ത്രിച്ചാല്‍ പോലും നില്കാത്തത് എന്നത് കൊണ്ട് തന്നെയാണ് വേശ്യാലയങ്ങള്‍ ഉണ്ടായിട്ടുള്ളത് . ഇവിടെ ഈ കൃത്യം നിര്‍വഹിക്കുന്നത് മാന്യതയ്ക് നിരക്കാത്തത് എന്ന പോതുബോധം ആണ് ഇപ്പോഴും നിലനില്കുന്നത് .അതുകൊണ്ട് അതും പരിഹാരമാര്‍ഗ്ഗം അല്ലാതായി മാറുന്നു .

ഇവിടെ ആണ് എല്ലാത്തിനും പരിഹാരം പരിപൂര്‍ണ്ണ നഗ്നത എന്ന ലോകം നല്‍കുന്നത് . ഒന്നുമില്ലാതെ നിന്നാല്‍ ഇത്രയൊക്കെയെ ഉള്ളൂ, അവനവന്റെ ഭാര്യയില്‍ കവിഞ്ഞ് അവിടെ ഒന്നുമില്ല എന്ന് മാത്രമല്ല തന്റെ ഭാര്യയാണ് അതിലും ഭേദം എന്നതില്‍ എത്തിച്ചേരുകയും ചെയ്തേക്കാം .

ശരീരിക ഘടനയിൽ മറ്റൊരുവളിൽ ഭംഗി കൂടുതൽ എങ്കിൽ പോലും നഗ്നമായി കാണുമ്പോൾ തന്നെ വൈകാരിക അളവിൽ വലിയ കുറവ് സംഭവിക്കും . വേറൊന്നിലേക്കും പോകേണ്ടതായ മാനസിക അവസ്ഥയിൽ എത്തിച്ചേരാൻ സാധ്യത കുറവാണ്. ഒരിക്കലും നടക്കില്ല എങ്കിലും മനസ്സിന്റെ ചിന്തനങ്ങൾ ഇങ്ങനെ വഴിമാറി സഞ്ചരിച്ചു , അതങ്ങ് പറഞ്ഞു അത്രതന്നെ .

 

You May Also Like

അണ്ഡം സ്ഥിരമാണ്, ബീജം ചലനവും, അതുകൊണ്ടാകാം സ്ത്രീ സ്ഥിരജീവിതവും പുരുഷൻ നാടോടി ജീവിതവും ആഗ്രഹിക്കുന്നത്

പുംബീജം കറങ്ങിത്തിരിഞ്ഞതിനാലാണ് മറ്റ് സ്പീഷീസുകളെ അപേക്ഷിച്ച് മനുഷ്യൻ സാപിയൻസ് എന്ന ഒറ്റ സ്പീഷീസിൽ ഒതുങ്ങിയത്. ലോകത്തിലെ എല്ലാ അണ്ഡങ്ങളിലും

അന്യഗ്രഹ ജീവികൾ മനുഷ്യർ തന്നോ ?

സ്വന്തം വാസ സ്ഥലമായ ഭൂമിയെ സ്വന്തം അല്ലാത്ത രീതിയിൽ ഉപയോഗിക്കുന്ന ഒരേ ഒരു ജീവി വർഗം മാത്രമേ ഒള്ളു അത് മനുഷ്യൻ ആണ്

നമ്മൾ ജനിക്കാൻ ഉള്ള സാധ്യതകളെപ്പറ്റി ആലോചിച്ചിട്ടുണ്ടോ?

നമ്മളുടെ ബയോളജിക്കൽ ചെയിനിലെ ഒരു അപ്പൂപ്പൻ അല്ലെങ്കിൽ അമ്മൂമ്മ ചെറുപ്പത്തിൽ മരിച്ചിരുന്നുവെങ്കിലും നമ്മൾ കാണില്ല.അല്ലെങ്കിൽ ആ ചെയിനിലെ

“ആരുടെ പാപമാണ് ഒരിക്കലും കിട്ടാത്ത ഒരു മകനെ ഒരച്ഛന് നൽകിയത് ?”

Pierre Assouline-ന്റെ കഥയെ അടിസ്ഥാനമാക്കി രഘുനാഥ് പലേരിയും ഷാജി. എൻ. കരുണും ചേർന്നെഴുതിയ തിരക്കഥയിൽ ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഇന്തോ- ഫ്രഞ്ച് മനശ്ശാസ്ത്ര സിനിമയാണ് വാനപ്രസ്ഥം (1999). മോഹൻലാലും (കുഞ്ഞുട്ടനാശാൻ)