മോദി ഭരിച്ചാൽ വിദേശകൊലയാളികളും രക്ഷപെടും

0
222

Philip Varghese

ഇവന്മാരെ ഓർമ്മയുണ്ടോ? രണ്ടു മലയാളി മൽസ്യ തൊഴിലാളികളെ നമ്മുടെ സ്വന്തം കടലിൽ വെച്ച് വെടി വെച്ചു കൊന്ന ഇറ്റാലിയൻ നാവികർ.അന്ന് കേരള പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. കേസ് നടന്നു കൊണ്ടിരുന്നപ്പോൾ സുപ്രീംകോടതി ഇറ്റലിയിലെ ഇലക്ഷനിൽ വോട്ടു ചെയ്യാനായി ഇറ്റലിയിലേക്ക് പോകാൻ ഇവരെ അനുവദിച്ചു. 2014 ലെ ഇലക്ഷൻ കാലത്ത് മോദി നാട് നീളെ മദാമ്മ ഇറ്റലി ബന്ധം പറഞ്ഞ് പ്രസംഗിച്ചു തകർത്തു. ഇവരെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടു വന്ന് ഇവിടെ തന്നെ വിചാരണ ചെയ്ത് ശിക്ഷ വാങ്ങി കൊടുക്കും എന്ന് പറഞ്ഞു നടന്നു.മൻമോഹൻ സിങ്ങ് തന്നെ അന്ന് ശക്തമായ രാഷ്ട്രീയ സമ്മർദ്ദം വഴി ഇവരെ ഇന്ത്യയിൽ തിരിച്ചെത്തിച്ചിരുന്നു. അധികാരം കിട്ടിയതോടെ മോദി ഈ വിഷയം സൗകര്യപൂർവം മറന്നു. ഇവർക്ക് ഇറ്റലിയിലേക്ക് തിരിച്ചു പോകാൻ ഒത്താശ ചെയ്തു കൊടുത്തു. ഇറ്റലി UN ട്രൈബുണലിലേക്ക് കേസുമായി പോയി. നമ്മുടെ സർക്കാർ കാര്യമായി തർക്കിക്കാൻ പോയ ലക്ഷണം ഒന്നും ഇല്ല. ഇപ്പോൾ കേസ് വിധിയായി. ഇന്ത്യക്ക് ഇവരെ വിചാരണ നടത്താൻ അധികാരമില്ല, വേണമെങ്കിൽ വീട്ടുകാർക്ക് നഷ്ടപരിഹാരം വല്ലതും ചോദിച്ചാൽ കൊടുത്തേക്കൂ എന്നാണ് ഉത്തരവ്. മലയാളികൾ അല്ലെങ്കിലും മോദി പറയുന്നത് ഒന്നും സീരിയസ് ആയി എടുക്കാറില്ലല്ലോ. അതുകൊണ്ട് തന്നെ ഇത് പ്രതീക്ഷിച്ച കാര്യമാണല്ലോ.