ഹിറ്റ്ലറിന്റെ വഴിയേ യോഗിയും

79

Philip Varghese

നിങ്ങൾ അറിയണം. (1933ൽ ഹിറ്റ്ലർ അധികാരത്തിൽ വന്നപ്പോൾ ആദ്യം ചെയ്ത കാര്യങ്ങളിൽ ഒന്ന് വ്യവസായങ്ങളെ ലേബർ നിയമങ്ങളിൽ നിന്ന് ഒഴിവാക്കി എന്നതാണ്)ഉത്തർപ്രദേശ് സർക്കാർ അടുത്ത 3 വർഷത്തേക്ക് സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങൾക്കായി താഴെ പറയുന്ന ലേബർ നിയമങ്ങൾ ഒഴികെ ബാക്കി എല്ലാ നിയമങ്ങളും റദ്ദ് ചെയ്യാൻ തീരുമാനിച്ച് ഓർഡിനൻസ് ഇറക്കി. (ഇതിന് കേന്ദ്രസർക്കാർ അംഗീകാരം കൊടുക്കണം)

*Building and Other Construction Workers Act
*Section 5 of Payment of Wages Act
*Workmen Compensation Act
*Bonded Labour Act
കോവിഡ് മൂലം വന്ന സാമ്പത്തിക മാന്ദ്യം പരിഹരിക്കാനായി വ്യവസായങ്ങളെ ആകർഷിക്കാൻ ആണ് ഇത് ചെയ്യുന്നത് എന്നാണ് ന്യായീകരണം.റദ്ദ് ചെയ്യപ്പെട്ട മറ്റു നിയമങ്ങൾ താഴെ പറയുന്നു.
The Minimum Wages Act
The Maternity Benefit Act
The Equal Remuneration Act
The Trade Unions Act
The Industrial Employment (Standing Orders) Act
The Industrial Disputes Act
The Factories Act
The Contract Labour Act
The Inter-State Migrant Workmen Act
The Working Journalists Act
The Employees’ Provident Funds and Miscellaneous Provisions Act
The Employees’ State Insurance Act
The Payment of Bonus Act
The Unorganized Workers’ Social Security Act

ഇതിൽ മേറ്റെർണിറ്റി ബെനിഫിറ്റ് കൊടുക്കേണ്ടി വരും കാരണം സ്ത്രീകൾക്കും കുട്ടികൾക്കും ഉള്ള കേന്ദ്ര നിയമം UP യിലും ബാധകമാണ്.അതായത് UP 100 വർഷം മുൻപ് നിലനിന്നിരുന്ന അടിമ വ്യവസ്ഥയിലേക്ക് പോകുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലത്തെ സമരങ്ങൾ വഴി തൊഴിൽ രംഗത്ത് കൊണ്ടുവന്ന 90% നിയമങ്ങളും ഇല്ലാതായി.

മുതലാളിമാർക്ക് തോന്നുന്നത് പോലെ ആളെ വെക്കാം, തോന്നുന്ന ശമ്പളം കൊടുക്കാം, ബോണസ്, മെഡിക്കൽ പരിരക്ഷ, ESI, PF ഒന്നും കൊടുക്കേണ്ട. യൂണിയൻ പ്രവർത്തനം നടക്കില്ല. ഒരു കോമ്പൻസേഷനും കൊടുക്കാതെ പുറത്താക്കാം. ഫാക്ടറി സുരക്ഷാ നിയമങ്ങൾ പോലും ബാധകമല്ല.
ബോണ്ടഡ് ലേബർ ആക്റ്റ് ബാധകമാണെങ്കിൽ പോലും അത് കൊണ്ട് ഒരു കാര്യവുമില്ല. ശരിക്കും തൊഴിലാളികൾ ബോണ്ടഡ് ലേബർ ആയി മാറും.

മധ്യപ്രദേശിലും ഇത്തരം ഒരു പദ്ധതി വരാൻ പോകുന്നു.കോവിഡ് ഇവർക്കൊരു അവസരമായി മാറി. ഇന്ത്യ വീണ്ടും പഴയ ജന്മി കുടിയാൻ വ്യവസ്ഥിതിയിലേക്ക് തിരിച്ചു പോക്ക് ആരംഭിച്ചിരിക്കുന്നു.
എന്നാലും നൂറു കണക്കിന് കിലോമീറ്റർ നടന്നവരുടെ വോട്ട് വരെ അടുത്ത ഇലക്ഷൻ വരുമ്പോഴും അവരുടെ പെട്ടിയിൽ വീഴും. അതിനു എന്ത് കലക്കി കൊടുക്കണം എന്ന് ഭരിക്കുന്നവർക്കറിയാം..