എന്തിനെയെങ്കിലും പേടിയില്ലാത്തവരായി ആരും ഉണ്ടാവില്ല ഈ ഭൂമിയില്‍. നാട്ടുകാരുടെ മുന്നില്‍ വല്യ തെമ്മാടിയായി നടക്കുന്നവന് വീട്ടില്‍ ചെന്നാല്‍ ഭാര്യയുടെ മുന്നില്‍ പൂച്ചക്കുഞ്ഞിനെപ്പോലെ പരുങ്ങുന്നത് നമ്മളുടെ നാട്ടില്‍ തന്നെ നാം കണ്ടിട്ടുണ്ടാവും. ലോകം മുഴുവന്‍ കീഴടക്കാന്‍ ഇറങ്ങിത്തിരിച്ച നെപ്പോളിയന് പൂച്ചകളെ പേടിയായിരുന്നു. ആര്യന്മാരെ കൊന്നൊടുക്കാന്‍ ഇറങ്ങിത്തിരിച്ച അഡോള്‍ഫ് ഹിറ്റ്ലര്‍ക്ക് ബ്ലെയ്ഡ് ഭയമായിരുന്നു. അപ്പോള്‍ പിന്നെ നമ്മുടെയൊക്കെ കാര്യം പറയണോ? അങ്ങനെ ലോകം മുഴുവന്‍ സാധാരണമായി കാണപ്പെടുന്ന ചില പേടികളെക്കുറിച്ചാണ് നമ്മള് ഇനി കാണുവാന്‍ പോകുന്നത്. മലയാളത്തില്‍ പൂച്ചപ്പേടി, എലിപ്പേടി, പൊക്കപ്പേടി, വെള്ളപ്പേടി എന്നൊക്കെ നമ്മള് പറയുമെങ്കിലും സായിപ്പിന് എല്ലാത്തരം പേടികള്‍ക്കും കിടിലന്‍ പേരുകള്‍ ഉണ്ട്. അവയും നമ്മുക്ക് പരിചയപ്പെടാം.
അരയ്ക്കാനോഫോബിയ (Arachanophobia) : എട്ടുകാലികളോടുള്ള ഭയം.
ഒഫിഡിയോഫോബിയ (Ophidiophobia) : പാമ്പുകളോട് ഉള്ള ഭയം.
അക്രോഫോബിയ (Acrophobia) : ഉയരത്തിനെക്കുറിച്ചുള്ള ഭയം.
ആഗോറാഫോബിയ (Agoraphobia) : തുറസായ സ്ഥലങ്ങളോട് ഉള്ള ഭയം.
സൈനോഫോബിയ (Cynophobia) : നായ്ക്കളോട് ഉള്ള പേടി.
അസ്ട്രാഫോബിയ (Atsraphobia) : ഇടിമിന്നലുകളെക്കുറിച്ചുള്ള ഭയം.
ക്ലോസ്ട്രോഫോബിയ (Clautsrophobia) : ഇടുങ്ങിയ സ്ഥലങ്ങളെക്കുറിച്ചുള്ള ഭയം.
മൈസോഫോബിയ (Mysophobia) : സൂക്ഷ്മജീവികളെയും രോഗാണുക്കളെയും കുറിച്ചുള്ള പേടി.
എയറോഫോബിയ (Aerophobia) : ആകാശയാത്രയെക്കുറിച്ചുള്ള ഭയം.
ട്രിപ്പോഫോബിയ (Trypophobia) : സുഷിരങ്ങളെക്കുറിച്ചുള്ള ഭയം.