മിഥുൻ മാനുവല്‍ തോമസിന്റെ തിരക്കഥയിൽ ഹൊറർ ത്രില്ലർ ചിത്രം, “ഫീനിക്സ് ” ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി !

21 ഗ്രാംസ് എന്ന സുപ്പർ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ നിർമ്മിച്ചു മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതി വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലൂക്ക് പോസ്റ്റർ പുറത്തിറങ്ങി. “ഫീനിക്‌സ്” എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ, അജു വർഗീസ്, ചന്തുനാഥ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഫ്രണ്ട് റോ പ്രൊഡക്ഷൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് “ഫീനിക്‌സ്”.മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ച സൂപ്പർ ഹിറ്റ് ചിത്രം “അഞ്ചാം പാതിരാ”യുടെ സംവിധായകനുംy തിരക്കഥാകൃത്തും കൂടിയായ മിഥുൻ മാനുവൽ തോമസാണ് ഈ ചിത്രത്തിന്റ തിരക്കഥ നിർവ്വഹിക്കുന്നത് എന്നത് തന്നെയാണ് പ്രേക്ഷകർക്ക് ഈ ചിത്രം നൽകുന്ന ഏറ്റവും വലിയ പ്രതീക്ഷ, അതിന് ആക്കം കൂട്ടുന്ന രീതിയിലാണ് ഇപ്പോൾ വേറിട്ട രീതിയിൽ ഒരു നിഗൂഢത ജനിപ്പിക്കുന്ന “ഫീനിക്സ്” എന്ന് പേരിട്ടു കൊണ്ട് ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്.

ഹൊറർ ത്രില്ലർ മോഡലിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ആൽബിയും സംഗീത സംവിധാനം നിർവഹിക്കുന്നത് സാം സി എസ് ആണ്. പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ,എഡിറ്റർ നിതീഷ് കെ. ടി. ആർ, കഥ വിഷ്ണു ഭരതൻ ബിഗിൽ ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിനോജ് ഓടാണ്ടിയിൽ,പ്രൊഡക്ഷൻ കൺട്രോളർ കിഷോർ പുറകാട്ടിരി, ഗാനരചന വിനായക് ശശികുമാർ, മേക്കപ്പ് റോണെക്സ് സേവ്യർ, കൊസ്റ്റും ഡിനോ ഡേവിസ്, ചീഫ് അസോസിയേറ്റ് രാഹുൽ ആർ ശർമ്മ, പി.ആർ.ഓ മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, സ്റ്റിൽസ് റിച്ചാർഡ് ആന്റണി, മാർക്കറ്റിങ് ഒബ്സ്ക്യുറ, പരസ്യകല യെല്ലോടൂത്ത് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Leave a Reply
You May Also Like

തിയറ്ററിൽ സിനിമകൾ എങ്ങനെയാണ് എത്തുന്നതും പ്രദർശിക്കപ്പെടുന്നതും ?

 Deepesh Chuzhali എങ്ങനെയാണ് സിനിമകൾ തിയേറ്ററുകളിൽ എത്തുന്നത് എന്നതൊന്ന് പരിശോധിക്കാം. ഒരു സിനിമയുടെ റിലീസിന് ശേഷമുള്ള…

അപ്പനെത്ര വൃത്തികെട്ടവനായാലും അപ്പനെ ഉള്ളിൻ്റെയുള്ളിൽ നിന്ന് മുറിച്ച് മാറ്റാൻ കഴിയാത്ത ഒരു മകൻ

“അങ്ങോരു ഭാഗ്യവൊള്ളോനാ… ഇത്രയൊക്കെ ആയിട്ടും നീ അപ്പനെ നോക്കുന്നുണ്ടല്ലോ…!“ Josemon Vazhayil അപ്പനെത്ര വൃത്തികെട്ടവനായാലും അപ്പനെ…

രശ്‌മികയ്ക്ക് കന്നഡ ഇന്ഡസ്ട്രീസിൽ നിന്നും മുട്ടൻ പണി, ‘വാരിസി’ന്റെ കർണ്ണാടക റിലീസ് പ്രശ്നമാകുമോ ?

നടി രശ്മിക മന്ദാനയ്ക്ക് കന്നഡ സിനിമയിൽ അഭിനയിക്കാൻ വിലക്ക്..! രശ്‌മികയെ വേട്ടയാടുന്ന പുതിയ വിവാദം –…

സോഡിയാക് കില്ലറിന്റെയും അയാളുടെ ചെയ്തികളെയും പറ്റിയുള്ള സിനിമാനുഭവം

Zodiac (2007) Ajmal NisHad 1969 മുതൽ അമേരിക്കയിൽ അരങ്ങേറിയ ആരെയും ഞെട്ടിക്കുന്ന തരത്തിൽ ഉള്ള,…