അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവല്‍ തോമസ് തിരക്കഥയിൽ ഒരുങ്ങുന്ന “ഫീനിക്സ് ” ചിത്രീകരണം ആരംഭിച്ചു.!

21 ഗ്രാംസ് എന്ന സുപ്പർ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ നിർമ്മിച്ചു മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതി വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഫീനിക്സ്”. ചിത്രത്തിന്റെ ചിത്രീകരണം മാഹിയിൽ ആരംഭിച്ചു. “ഫീനിക്സ്” ന്റേതായി റിലീസ് ചെയ്തിട്ടുള്ള ടൈറ്റിൽ ലൂക്ക് പോസ്റ്ററിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചിരിക്കുന്നത്. ഹൊറർ ത്രില്ലർ മോഡലിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം കണ്ണൂർ, തലശ്ശേരി, മാഹി പ്രദേശങ്ങളിലായിരിക്കും നടക്കുക.

“ഫീനിക്‌സ്” ൽ അനൂപ് മേനോൻ, അജു വർഗീസ്, ചന്തുനാഥ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ച സൂപ്പർ ഹിറ്റ് ചിത്രം “അഞ്ചാം പാതിരാ”യുടെ സംവിധായകനും തിരക്കഥാകൃത്തും കൂടിയായ മിഥുൻ മാനുവൽ തോമസാണ് ഈ ചിത്രത്തിന്റ തിരക്കഥ നിർവ്വഹിക്കുന്നത് എന്നത് തന്നെയാണ് പ്രേക്ഷകർക്ക് ഈ ചിത്രം നൽകുന്ന ഏറ്റവും വലിയ പ്രതീക്ഷ, അതിന് ആക്കം കൂട്ടുന്ന രീതിയിലാണ് ഇപ്പോൾ വേറിട്ട രീതിയിൽ ഒരു നിഗൂഢത ജനിപ്പിക്കുന്ന “ഫീനിക്സ്” എന്ന് പേരിട്ടു കൊണ്ട് ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്.

“ഫീനിക്സ്” ന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ആൽബിയും സംഗീത സംവിധാനം നിർവഹിക്കുന്നത് സാം സി എസ് ആണ്. പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ,എഡിറ്റർ നിതീഷ് കെ. ടി. ആർ, കഥ വിഷ്ണു ഭരതൻ ബിഗിൽ ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിനോജ് ഓടാണ്ടിയിൽ,പ്രൊഡക്ഷൻ കൺട്രോളർ കിഷോർ പുറകാട്ടിരി, ഗാനരചന വിനായക് ശശികുമാർ, മേക്കപ്പ് റോണെക്സ് സേവ്യർ, കൊസ്റ്റും ഡിനോ ഡേവിസ്, ചീഫ് അസോസിയേറ്റ് രാഹുൽ ആർ ശർമ്മ, പി.ആർ.ഓ മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, സ്റ്റിൽസ് റിച്ചാർഡ് ആന്റണി, മാർക്കറ്റിങ് ഒബ്സ്ക്യുറ, പരസ്യകല യെല്ലോടൂത്ത് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Leave a Reply
You May Also Like

ഈ ചിത്രം ഹിറ്റാക്കാൻ അക്ഷയ് കുമാർ 1000 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിൽ കയറി, പക്ഷെ….

ഈ ചിത്രം ഹിറ്റാക്കാൻ അക്ഷയ് കുമാർ 1000 അടി ഉയരത്തിൽ ചലിക്കുന്ന വിമാനത്തിൽ കയറി. അക്ഷയ്…

തന്നെ ഒറ്റയ്ക്ക് ‘കാണണം’ എന്ന് പറഞ്ഞ പ്രമുഖ നടനെതിരെ ഇഷാ കോപികർ

1998-ൽ പുറത്തിറങ്ങിയ ഏക് ഥി ധഡ്കൻ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ബി​ഗ് സ്ക്രീനിൽ അരങ്ങേറിയ താരമാണ്…

നിഗൂഢതകളുടെ മറ നീക്കി ‘കർട്ടൻ’ ഉടൻ തീയറ്ററുകളിലേക്ക്

നിഗൂഢതകളുടെ മറ നീക്കി ‘കർട്ടൻ’ ഉടൻ തീയറ്ററുകളിലേക്ക്; ചിത്രീകരണം പൂർത്തിയായി തെന്നിന്ത്യൻ താരം സോണിയ അഗർവാൾ,…

മറ്റൊരു നായകനും പറയാത്ത വാക്കുകൾ പറഞ്ഞു കയ്യടി നേടുകയാണ് ബോളീവുഡിന്റെ സഞ്ജയ് ദത്ത്

മറ്റൊരു നായകനും പറയാത്ത വാക്കുകൾ പറഞ്ഞു കയ്യടി നേടുകയാണ് ബോളീവുഡിന്റെ സഞ്ജയ് ദത്ത് . പ്രായമായെങ്കിൽ…