കനിഹയുടെ ഫോട്ടോയും മലയാളികളുടെ നോട്ടവും

0
557

ബിജു വർക്കി

മലയാളികള്‍ സ്വന്തമാക്കിയ അന്യഭാഷ നടിമാരില്‍ ഒരാളാണ് കനിഹ സുബ്രഹ്‌മണ്യനും. വിവാഹ ശേഷവും, കുഞ്ഞുങ്ങള്‍ ആയതിന് ശേഷവും കാമ്പുള്ള നായിക വേഷങ്ങള്‍ ചെയ്യുന്ന ചുരുക്കം ചില നടിമാരില്‍ ഒരാളാണ് കനിഹ. സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ സെലക്ടീവായ കനിഹയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണ് ഹരിഹരന്‍ സംവിധാനം ചെയ്ത പഴശ്ശിരാജ എന്ന ചിത്രം. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്,

ഇന്ന് കനിഹ തന്റെ സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു, തന്റെ മകനും പട്ടികുട്ടികയും ഒപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്, എന്നാൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് പിന്നാലെ വളരെ മോശം കമെന്റുമായി എത്തിയിരിക്കുകയാണ് ചിലർ, കൂടുതലും താരത്തിന്റെ ശരീര ഭാഗങ്ങളെ കുറിച്ചാണ് ഇവർ പറഞ്ഞിരിക്കുന്നത്. ആഹാ കണ്ടു മലനിര, ഞാനേ കണ്ടുള്ളു ഞാൻ മാത്രമേ കണ്ടുള്ളു, നിങ്ങൾ അത് കണ്ടോ, ശ്രദ്ധിച്ച് നോക്ക്കിയാൽ കാണാം, അടിയിൽ ഒന്നും ഇട്ടിട്ടില്ലേ തുടങ്ങി വളരെ മോശം കമെന്റുകൾ ആണ് താരത്തിന്റെ ഈ ചിത്രത്തിന് താഴെ ചിലർ ഇട്ടിരിക്കുന്നത്, എന്നാൽ കനിഹ ഇതൊനോടൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ചിലർ ഇതിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്, നിങ്ങളുടെ വീട്ടിൽ ഉള്ളവരോട് ഇങ്ങനെ തന്നെയാണോ സംസാരിക്കുന്നത്, നിങ്ങൾക്ക് ഇതുവരെ നേരം വെളുത്തിട്ടില്ലേ എന്നാണ് ഇവർ ഈ മോശം കാമിനിട്ട വ്യക്തികളോട് ചോദിക്കുന്നത്.

തമിഴ് സിനിമയിൽ കൂടി അരങ്ങേറ്റം കുറിച്ച് ശേഷം തെലുങ്കു, കന്നഡ ചിത്രങ്ങളിൽ തിളങ്ങിയതിനു ശേഷം ആണ് കനിഹ എന്നിട്ടും എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയത്. ജന്മം കൊണ്ട് തമിഴ് പെൺകൊടി ആണെങ്കിലും മലയാളികൾക്ക് കനിഹ എന്ന് പറഞ്ഞാൽ സ്വന്തം വീട്ടിലെ ഒരു കുട്ടിയെപോലെയാണ്. അത്രയേറെ താരം ഓരോ മലയാളി പ്രേക്ഷകരെയും സ്വാധീനിച്ചിട്ടുണ്ട്. പഴശ്ശിരാജയിലെ കൈതേരി മാക്കമായി അഭിനയിച്ച് തകർത്ത താരം വളരെ പെട്ടന്ന് തന്നെ മലയാള സിനിമയിലും തന്റേതായ സ്ഥാനം നേടിയെടുത്ത് കഴിഞ്ഞിരുന്നു. ശേഷം ഇടവേളകൾ എടുത്ത് താരം മാറി നിൽക്കുമെങ്കിലും നല്ല കഥാപാത്രങ്ങൾ തേടിവരുമ്പോൾ താരം വീണ്ടും സ്‌ക്രീനിൽ എത്താറുണ്ട്.

ദിവ്യ വെങ്കട്ടസുബ്രമണ്യംതമിഴ് പെൺകുട്ടി സിനിമയിൽ എത്തിയതിനു ശേഷം കനിഹ എന്ന പേര് സ്വീകരിച്ച താരമാണ് കനിഹ. ഭാഗ്യദേവത, പഴശ്ശിരാജ, മൈ ബിഗ് ഫാദർ, ക്രിസ്ത്യൻ ബ്രദേഴ്സ്, ഹൗ ഓൾഡ് ആർ യു തുടങ്ങിയ സിനിമകളിൽ കൂടി കനിഹ മലയാള പ്രേഷകരുടെ മനസ്സിൽ ഇടം പിടിച്ചു. പഴശ്ശിരാജയ്ക്ക് ശേഷം മാമാങ്കത്തിലും താരം വേഷമിട്ടിരുന്നു. ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. മോഡലിംഗ് രംഗത്ത് നിന്നുമാണ് അഭിനയ രംഗത്തേക്ക് വന്നത്. അവതാരകയായും കനിഹ തിളങ്ങിയിട്ടുണ്ട്. അജിത്, മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുദീപ് തുടങ്ങി നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള കനിഹക്ക് തനിക്ക് ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രം മമ്മൂട്ടി നായകനായ പഴശിരാജയിലെ കൈതേരി മാക്കം എന്ന കഥാപാത്രമാണ്.