പതിനായിരങ്ങൾ പങ്കുവച്ച ഈ കണ്ണീർച്ചിത്രം ഈ ഗതികെട്ട കാലത്തെ അടയാളപ്പെടുത്താൻ സഹായിക്കും

0
181

Sabu Surendran

ഈ വർഷത്തെ അടയാളപ്പെടുത്തിയ ഒരു ചിത്രം. വെസ്റ്റ്ബാങ്കിലെ ആശുപത്രിയുടെ മുകൾനിലയിലെ ജനാലപ്പടിയിലിരിക്കുന്ന ജിഹാദ് അൽ സുവൈത്തി എന്ന പലസ്തീനി യുവാവ്.അവൻ്റെ വൃദ്ധമാതാവ് റസ്മ സലീമ കൊവിഡ് ബാധിച്ച് അകത്ത് ആശുപത്രി മുറിയിൽ ചികിത്സയിലായിരുന്നു. അർബുദത്തിന് പിന്നാലെ മഹാമാരിയും പിടികൂടി അത്യാസന്ന നിലയിലായിരുന്ന ഉമ്മയെ കാണാൻ ആശുപത്രിയിൽ കർശന സന്ദർശക വിലക്കുണ്ടായിരുന്നു. പക്ഷേ എല്ലാ ദിവസവും ജിഹാദ് അൽ സുവൈത്തി ഭിത്തിയിലൂടെ അള്ളിപ്പിടിച്ച് കയറി ജനാലയ്ക്കലെത്തി. ചില്ലുജാലകത്തിനിപ്പുറം ഉമ്മയ്ക്ക് കാവലിരുന്നു.

പകലുകളിൽ ഏറെ നേരവും അവനവിടെത്തന്നെ ചിലവിട്ടു. ഉമ്മ ഉറങ്ങിയതിന് ശേഷം മാത്രം തിരിച്ചിറങ്ങി. ജിഹാദിൻ്റെ കാത്തിരിപ്പ് വിഫലമാക്കി ഒരു ദിവസം റസ്മ സലീമ പോയി. പതിനായിരങ്ങൾ പങ്കുവച്ച ഈ കണ്ണീർച്ചിത്രം ഈ ഗതികെട്ട കാലത്തെ അടയാളപ്പെടുത്താൻ സഹായിക്കും. മനുഷ്യരിലും സ്നേഹത്തിലുമുള്ള പ്രതീക്ഷയായി എല്ലാക്കൊല്ലവും ഓർക്കാം. കൂടെയുള്ളത് മാലാഖയായി വന്ന് മകനെ തൊടുന്ന റസ്മ സലീമ ഉമ്മയുടെ രേഖാചിത്രം. safaa.art പ്രസിദ്ധീകരിച്ചത്‌.

Covid-19: He scaled a hospital wall to say goodbye to his mother who died  of Covid

Scala il muro dell'ospedale per dare l'ultimo saluto alla madre morente:  era malata di Covid-19

**