Vani Jayate

അടുക്കും ചിട്ടയുമില്ലാതെ തികച്ചും മെസ്സിയായി പറഞ്ഞു പോവുന്ന എന്നാൽ പ്രേക്ഷകരെ എൻഗേജ് ചെയ്തു നിർത്തുന്ന ഒരു സീരീസ് ആണ് ആമസോൺ പ്രൈം വീഡിയോവിൽ സ്ട്രീം ചെയ്യുന്ന പി ഐ മീന. വൈറസ് ഔട്ട്ബ്രേക്ക് എന്ന പശ്ചാത്തലത്തിൽ അൽപ്പം മുമ്പ് നെറ്ഫ്ലിക്സിൽ ഇറങ്ങിയ കാലപാനിയുമായി സാമ്യം തോന്നാമെങ്കിലും തികച്ചും വ്യത്യസ്തമായ ഒരു പരിചരണമാണ് പി ഐ മീനയുടേത്. കഥയുടെ പശ്ചാത്തലം കൊൽക്കൊത്തയാണ്, സിലിഗുരിയും ബാഗ്ദോഗ്രയും ആണ് കഥ നടക്കുന്ന മറ്റു ഇടങ്ങൾ, ഇടയ്ക്കിടയ്ക്ക് വരുന്ന ഗാനശകലങ്ങളും ബംഗാളിയിൽ ആണ്, അതുപോലെ തന്നെ ഏതാണ്ട് മുഴുവൻ ക്രൂവും, മിക്ക താരങ്ങളും ബംഗാളി സിനിമയിൽ നിന്നുള്ളവരാണെങ്കിലും പ്രധാന കഥാപാത്രം “മീനാക്ഷി അയ്യർ” കൊൽക്കൊത്ത നഗരത്തിലുള്ള തമിഴ് പെൺകുട്ടിയാണ്. മറ്റൊരു മുഖ്യ കഥാപാത്രമായി ഒരു ഡോക്ടർ നായരും വരുന്നുണ്ട്.

സ്വയം അവകാശപ്പെടുന്നത് പോലെ റെക്ക്ലെസ്സ് ആണ് മീന എന്ന മീനാക്ഷി അയ്യർ. തന്റെ ബോസ് പറയുന്ന പോലെ ഇമോഷൻസും ജോലിയും രണ്ടും രണ്ടു പെട്ടികളാക്കി അകറ്റി വെക്കൂ എന്നുള്ള ഉപദേശത്തിന് ഒരു വിലയും അവർ കൊടുക്കുന്നില്ല. പ്രൈവറ് ഇൻവെസ്റിഗേറ്റർ ആണെങ്കിലും, ഇന്നിവിടെ ഉള്ള മിക്ക സെക്യൂരിറ്റി കമ്പനികളെയും പോലെ, വൻ തോക്കുകളുടെ വിവാഹമോചന കേസുകൾക്ക് ബലമേകാനും, രാഷ്ട്രീയ ബിസിനസ്സ് വൈരങ്ങളിൽ ബ്ലാക്ക്മെയിൽ ചെയ്യാനും ആവശ്യമായ അവിഹിതങ്ങൾക്ക് തെളിവുകൾ കണ്ടെത്തുന്ന ജോലിയാണ് അവരുടേത്. അതിനിടയിൽ തന്റെ കണ്മുന്നിൽ നടക്കുന്ന ഒരു ‘ഹിറ്റ് ആൻഡ് റൺ’ സംഭവത്തിലൂടെ വലിയൊരു കൺസ്പിറസിയുടെ മധ്യത്തിലേക്ക് ആകര്ഷിക്കപ്പെടുകയാണ്. ഒരു പാട് ലൂസ് എന്റുകൾ അവിടെയിവിടെ ഉപേക്ഷിച്ചാണ് പുരോഗമിക്കുന്നത്. രാഷ്ട്രീയത്തിൽ എന്തെങ്കിലുമാവണമെന്ന കൃത്യമായ ഉദ്ദേശത്തോടെ ചരടുവലികൾ നടത്തുന്ന ശുഭോ എന്ന ഫ്രോഡ് ലോയറുടെ കഥാപാത്രം കൊണ്ട് പോവുന്ന സബ് പ്ലോട്ട് ഉണ്ട്. മീനയുടെ ബോസ് പ്രീതം സെനിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന മറ്റൊരു സബ് പ്ലോട്ട്, അങ്ങനെ പല ത്രെഡുകൾ ചേർത്തു വെയ്ക്കാതെ കുഴഞ്ഞു കിടക്കുന്നുണ്ട്. കൂട്ടത്തിൽ ഇന്റർനാഷണൽ കൺസ്പിറസിയും, ഇന്റലിജൻസ് ഏജൻസികളും പൊളിറ്റിക്കൽ ഗെയിംസും ഒക്കെ കയറിവരുന്നുണ്ട്.

ഇങ്ങനെയൊക്കെ പറഞ്ഞാലും എട്ട് എപ്പിസോഡുകളും ഒരു ഫ്ളോവിൽ കണ്ടു പോവാൻ കഴിയും. പിരിമുറുക്കമുള്ള ഒരു ആഖ്യാനരീതിയും, അതിനെ നല്ല രീതിയിൽ പകർത്തി വെയ്ക്കുന്ന ചില പെർഫോമൻസുകളും ചേർന്ന് ഒരു ബിഞ്ച് വാച്ചിങ് മെറ്റേറിയൽ ആക്കി സീരീസിനെ മാറ്റിയിട്ടുണ്ട്. ടൈറ്റിൽ റോളിൽ എത്തിയ ടാന്യ മണിക്ക്തല തന്റെ റോളിനോട് നൂറ് ശതമാനവും നീതി പുലർത്തിയ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ബംഗാളി സിനിമകളിലെയും സീരീസുകളിലെയും നിറ സാന്നിധ്യമായ ജിഷു സെൻഗുപ്തയുടെ ഡോക്ടർ ആൻഡ്രു രോക്ഷാ നിരവധി അടരുകളുള്ള ഒരു കഥാപാത്രമാണ്. പരംബ്രതയെ കഹാനിയിലെ അതെ റോളിൽ തന്നെ ടൈപ് കാസ്റ്റ് ചെയ്യുകയാണെന്ന് തോന്നുന്നു.

ഇതിലും അദ്ദേഹത്തിന്റെ റോൾ മീനാക്ഷിയുടെ കയ്യാളായി നിൽക്കുന്ന ശുഭോ റോയ് എന്ന ഡിപ്പൻഡബിൾ ആയ ഒരു ഫ്രണ്ടാണ്. ഹിന്ദി സീരീസ്/ സിനിമ വെറ്ററൻമാരായ വിനയ് പഥക്, ഹർഷ് ഛായ, വിപിൻ ശർമ്മ, സമീർ സോണി, സറീന വഹാബ് എന്നിവർക്കും ശ്രദ്ധേയമായ വേഷങ്ങൾ ഉണ്ട്. വലിയ പ്രമോഷൻ ഇല്ലാത്ത ഒരു വരവും, ഒട്ടും ആകര്ഷകമല്ലാത്ത ‘പിഐ മീന’ എന്നുള്ള ഒരു ടൈറ്റിലുമൊക്കെ കൊണ്ട് പലപ്പോഴും ശ്രദ്ധയിൽ പെടാതെ പോയേക്കാവുന്ന ഒരു സീരീസ് ആണെങ്കിലും, കാണാൻ കൊള്ളാവുന്ന ഒന്നാണ്. ആമസോൺ പ്രൈം വീഡിയോവിൽ സ്ട്രീം ചെയ്യുന്നുണ്ട്.

You May Also Like

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Job Lonappan (Job Master) സംവിധാനം ചെയ്ത ഷോർട്ട് മൂവിയാണ് ‘CHATHRA the student’ .CHATHRA…

വിനീത് ശ്രീനിവാസൻ ആലപിച്ച് പി. എസ്. ജയ്ഹരി സംഗീതമൊരുക്കിയ ‘ഇമ്പ’ത്തിലെ പുതിയ ഗാനം

വിനീത് ശ്രീനിവാസൻ ആലപിച്ച് പി. എസ്. ജയ്ഹരി സംഗീതമൊരുക്കിയ ‘ഇമ്പ’ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി ലാലു…

ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാള സിനിമ ‘ധൂമം’ നാളെ മുതൽ

ധൂമം നാളെ മുതൽ ഫഹദ് ഫാസിലും അപർണ ബാലമുരളിയും പ്രധാന വേഷത്തിൽ എത്തുന്ന ഹോംബാലെ ഫിലിംസ്…

‘കട്ടീസ് ഗ്യാങ്’ അട്ടപ്പാടിയിൽ

‘കട്ടീസ് ഗ്യാങ്’ അട്ടപ്പാടിയിൽ ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽതാഫ് സലീം, വരുൺ ധാര, സ്വാതി…