പോക്കറ്റടി (സ്വന്തം ബാപ്പാന്റെ )
എന്റെ ജീവിതത്തിലെ ഒരു രസകരമായ അനുഭവം ഞാന്‍ ഇവിടെ പങ്ക് വെക്കട്ടെ.
110 total views

എന്റെ ജീവിതത്തിലെ ഒരു രസകരമായ അനുഭവം ഞാന്‍ ഇവിടെ പങ്ക് വെക്കട്ടെ. ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന കാലം മാന്യമായി വാപ്പയുടെ പോക്കറ്റില്‍ നിന്നും കാഷ് അടിച്ചു മാറ്റി സ്കൂളില്‍ വിലസി കൊന്ന്ടിരിക്കുന്നു. കാഷിന്റെ കാര്യത്തില്‍ ഞാന്‍ കുട്ടുകാരുടെ ഇടയില്‍ ഞാന്‍ സ്റ്റാര്‍ ആയിരിന്നു കാരണം വാപ്പയുടെ പോക്കറ്റ് അടിച്ച് ആണെങ്കിലും സ്വന്തമായി വരുമാനം ക്ലാസ്സില്‍ എനിക്ക് മാത്രമേ ഉണ്ടായിരിന്നുള്ളൂ.
അങ്ങനെ ഞാന്‍ പോക്കറ്റ് അടി തുടര്‍ന്നു കൊണ്ടിരിന്നു വാപ്പയുടെ പോക്കെട്ടിന്റെ കനം കുറഞ്ഞു കുറഞ്ഞു വന്നു എന്റെ പോക്കറ്റ് വീര്‍ത്ത് വീര്‍ത്ത് വന്നു. പതിവ് പോലെ അന്നും ഞാന്‍ വാപ്പയുടെ പോക്കറ്റ് അടിക്കാന്‍ ഇറങ്ങി. ഷോപ്പില്‍ നിന്നും വരുന്ന വാപ്പ ഒരു ഇരുട്ടുള്ള റൂമില്‍ ഷര്‍ട്ട് തൂക്കിയിട്ടു ആഹാരം കഴിക്കാന്‍ പോകും ആ സമയത്ത് ആണു ഞാന്‍ പോക്കറ്റ് അടി നടത്തുന്നത്.
അന്നും വാപ്പ പതിവ് പോലെ ഷോപ്പില്‍ നിന്നും വന്നു അപ്പോള്‍ ഞാന്‍ വീടിന്റെ പുറത്ത് നില്കുകയയിരിന്നു. വാപ്പ വന്നത് അറിഞ്ഞപ്പോള്‍ ഞാന്‍ പോക്കറ്റ് അടിക്കാന്‍ തയ്യാറായി വീട്ടിനുള്ളിലേക്ക് കയറി എന്നിട്ട് വാപ്പ പതിവായി ഷര്‍ട്ട് ഊരി ഇടുന്ന റൂമിലേക്ക് നോക്കി റൂമില്‍ ഇരിട്ടു ആയിരിന്നു എങ്കിലും ആ വെളുത്ത ഷര്‍ട്ട് എനിക്ക് വ്യക്തമായി കാണാമായിരുന്നു. കാരണം കുറെ കാലമായി ഈ പണി തുടങ്ങിയിട്ട്. അങ്ങനെ ആരെങ്കിലും കാണുന്നുണ്ടോ എന്ന് ചുറ്റുപാടും ഒന്ന് നോക്കി എന്നിട്ടു മന്ദം മന്ദം ആ പോക്കറ്റ് ലക്ഷ്യമാക്കി ആ ഇരിട്ടുള്ള റൂമില്‍ ഞാന്‍ എത്തി ഒരു അഞ്ഞൂറുരൂപയുടെ നോട്ടു തന്നെ തടയണം എന്നാ പ്രാര്‍ത്ഥനയോടെ ആ പോക്കറ്റില്‍ ഞാന്‍ കയ്യിട്ടു. പെട്ടെന്ന് എന്തോ ഒന്നു ചലിക്കുന്നത് പോലെ തോന്നി പിന്നീട് ഞാന്‍ നക്ഷത്രങ്ങള്‍ എണ്ണി തറയില്‍ കിടക്കുന്നു അപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം എനിക്ക് മനസിലായത്. ആ റൂമില്‍ ഇരുന്ന ശര്ട്ടിനുള്ളില് വാപയും ഉണ്ടായിരിന്നു എന്നുള്ള സത്യം. ആ സംഭവത്തിനുശേഷം എനിക്ക് ഒരു കാര്യം മനസ്സിലായി.
POCKET PICKING IS INJURIOUS TO HEALTH
111 total views, 1 views today
