അമ്പരപ്പിക്കുന്ന ചില പ്രകൃതിദുരന്ത ദൃശ്യങ്ങള്‍

398

പ്രകൃതി ഇടയ്‌ക്കൊക്കെ സംഹാര താണ്ഡവം ആടാറുണ്ട്. ആ ശക്തിയ്ക്ക് മുന്നില്‍ നിസഹായനായി നോക്കി നില്‍ക്കുവാനെ പലപ്പോഴും മനുഷ്യന് സാധിച്ചിട്ടുള്ളൂ. പ്രകൃതി ദുരന്തങ്ങള്‍ അനേകം ആളുകളുടെ ജീവനും സ്വത്തിനും പാര്‍പ്പിടത്തിനും ഭക്ഷണത്തിനും ഒക്കെ ഭീഷണിയായിട്ടുണ്ട് ഇപ്പോഴും. എന്നാല്‍, ഇതേ പ്രകൃതി ദുരന്തങ്ങള്‍ തന്നെ വളരെ കൌതുകരകരമായ അനേകം വിസ്മയങ്ങള്‍ മനുഷ്യരാശിക്ക് നല്‍കിയിട്ടുമുണ്ട്. ഇടി മിന്നല്‍ ഏറ്റു ഒരുപാട് പേര്‍ മരിക്കുന്നുണ്ടെങ്കിലും തരാം കിട്ടിയാല്‍ മിന്നല്‍ ഉള്ളപ്പോള്‍ അതിന്റെ ഭംഗി നോക്കി ആസ്വദിക്കുവാന്‍ നമ്മള്‍ ശ്രമിക്കാറില്ലേ? കൊടുംകാറ്റ് എത്ര നാശം വിതച്ചു എന്ന് പറഞ്ഞാലും അതിന്റെ ചിത്രങ്ങളോ വീഡിയോകളോ കാണുമ്പോള്‍ നാം അത്ഭുതപ്പെടാറില്ലേ? ഇതുപോലെ നമ്മില്‍ ആശ്ചര്യം ഉണര്‍ത്തുന്ന ഏതാനും പ്രകൃതി ദുരന്തദൃശ്യങ്ങള്‍ ഒന്ന് കണ്ടുനോക്കിയാലോ? ഇവയില്‍ പലതും ഉണ്ടായത് ഭൂമിയിലല്ല. ഭൂമിയില്‍ ഉണ്ടാകുന്ന ദുരന്തങ്ങളുടെ ശക്തിയുമായി താരതമ്യപ്പെടുത്തിയാല്‍ ഇവയൊക്കെ ബഹുഭീമന്‍മാരാണ്. ഭൂമിയിലെങ്ങാനുമാണ് ഉണ്ടായിരുന്നതെങ്കില്‍ നമ്മളൊന്നും ബാക്കി കാണില്ലായിരുന്നു എന്ന് സാരം.

 • ‘ഡോള്‍ഫിന്‍’ എന്ന ചുഴലിക്കാറ്റിന്റെ കേന്ദ്രം
  nat_disaster_1_boolokam
  image courtesy: Jesse Allen, using cloudstat data by NASA

   

 • സൗരവാതം : സൂര്യന്റെ ഉപരിതലത്തിലെ വാതകങ്ങളുടെ അതിവേഗ ചലനം

  View post on imgur.com

   

 • ചൊവ്വയിലെ പൊടിക്കാറ്റ്

  View post on imgur.com

   

 • വ്യാഴത്തിലെ ചുഴലിക്കാറ്റ്: നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും വമ്പന്‍ കാറ്റ്

  View post on imgur.com

   

 • ഹെലിക്സ് നെബുലയിലെ പൊട്ടിത്തെറി

  View post on imgur.com