Pinko H Uman
പ്രളയം കുത്തിയൊലിച്ച് പോയിട്ടും, നൂണയുടെ പെരുമഴ മാറിട്ടില്ലായെന്ന് പറയേണ്ടി വരുന്ന അവസ്ഥ ദയനീയമാണ്. വളച്ച് കെട്ടില്ലാതെ വിഷയത്തിലേക്ക് വരാം ,പ്രളയത്തിന് സാമ്പത്തിക സഹായമായി കേന്ദ്രം കേരളത്തെ കൈ അയച്ച് സഹായിച്ചു എന്ന നിലയിൽ വലിയ വാട്ട്സാപ്പ് ഫോർവേർഡുകൾ കാണാൻ ഇടയായി .അത് ഒന്ന് പരിശോധിക്കാം എന്ന് കരുതി. !
1) 2018 ലെ പ്രളയകെടുതിയുമായി ബന്ധപ്പെട്ട് കേരളം എത്ര രൂപ സാമ്പത്തിക സഹായമാണ് മാനദണ്ഡ പ്രകാരം കേന്ദ്ര സർക്കാരിനോട്‌ കേരളം അവശ്യപ്പെട്ടത് ??
കേന്ദ്രം NDRF ൽ നിന്നും എത്ര അനുവദിച്ചു ?
ഉത്തരം : 2018 പ്രളയവുമായി ബന്ധപ്പെട്ട് ദേശീയ ദുരന്ത പ്രതികരണനിധി മാനദണ്ഡമനുസരിച്ച് 5616 കോടി രൂപയുടെ സഹായം അഭ്യർത്ഥിച്ച് കേന്ദ്രത്തിന് മെമ്മോറാണ്ടം സമർപ്പിച്ചു കേരളം.
2904.85 കോടി രൂപയാണ് കേന്ദ്രം അടിയന്തിര സഹായമായി നൽകിയത്.
2 ) ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പ്രളയ / കാലവർഷ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ എത്ര കോടി രൂപയുടെ സഹായമാണ് കേന്ദ്രത്തോട് കേരളം അഭ്യർത്ഥിച്ചിട്ടുള്ളത് ?
ഉത്തരം: 9142. കോടി രൂപയുടെ സഹായമാണ് കേരളം അഭ്യർത്ഥിച്ചിരുന്നത് .
3) ഇതേ വരെ കേന്ദ്ര സർക്കാർ എത്ര രൂപ അനുവദിച്ചു.?
ഉത്തരം : കേന്ദ്രം ഇതേ വരെ 3048.27 കോടി രൂപയാണ് പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ അധിക ധനസഹായമായി കേരളത്തിന് അനുവദിച്ച്.
2016 – 17 വരൾച്ച = 31.72 കോടി.
2017 ഓഖി = 111.7 കോടി.
2018 പ്രളയം = 2904.85 കോടി .
2019 പ്രളയം = ഒന്നും ലഭിച്ചില്ല.
4 ) പ്രളയ സമയത്ത് സേവനം നൽകിയ ഹെലികോപ്ടർ വാടക ,സൗജന്യ ഭക്ഷണ സാധനങ്ങൾക്ക് (റേഷൻ ) വില തുടങ്ങിയ നൽകാൻ കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ടോ ??
ഉത്തരം : ഉണ്ട് ,
എയർബില്ല് ഇനത്തിൽ
113 ,69,34,899/- രൂപയാണ് അടയ്ക്കാൻ കേന്ദ്രം ആവശ്യപ്പെട്ടത്.
2018 ലെ പ്രളയവുമായി ബന്ധപ്പെട്ട് അധികമായി അനുവദിച്ച 89540 മെട്രിക് ടൺ അരിയുടെ തുകയായി 205.81 കോടി രൂപ നൽകുവാൻ കേന്ദ്രം അവശ്യപ്പെട്ടിരുന്നു.
5 ) കേന്ദ്രം അനുവദിച്ച തുക കേരളം ചെലവഴിച്ച വിശദാംശങ്ങൾ നൽകിയിട്ടില്ലാ എന്ന സംഘി പ്രചരണത്തിൻ്റെ വസ്തുത എന്താണ് °??
ഉത്തരം : നുണ പ്രചരിപ്പിക്കയാണ് സംഘപരിവാരങ്ങൾ. ചിലവഴിച്ച തുകയുടെ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് ( വിനിയോഗ സർട്ടിഫിക്കറ്റ് ) യഥാസമയം കേരളം നൽകിയിട്ടുണ്ട്…!
2019 ജൂൺ 28
2019 ജൂലൈ 04
2019 ഡിസംബർ 10
2020 ജനുവരി 14
തിയതികളിൽ കേന്ദ്ര സർക്കാരിലേക്ക് കേരളം അയച്ചിരുന്നു..!
6 ) 2019 ലെ പ്രളയാനന്തര പുനർനിർമ്മാണത്തിനായി കേന്ദ്ര സർക്കാർ എന്തെങ്കിലും സഹായം നൽകിയിരുന്നോ??
ഉത്തരം : 2019 ലെ കേരള പ്രളയത്തിൻ്റെ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനോ ,പ്രളയാനന്തര പുനർ നിർമാണത്തിനോ കേന്ദ്രം സഹായം അനുവദിച്ചിട്ടില്ല.
അനുവദിച്ചത് ,സംസ്ഥന ദുരന്ത പ്രതികരണ നിധിയിലേക്കുള്ള 2019-20 സാമ്പത്തിക വർഷത്തിലേ കേന്ദ്ര വിഹിതത്തിൻ്റെ ആദ്യ ഗഡുവായി 52.275 കോടി രൂപ അനുവദിച്ചിരുന്നു കേന്ദ്രം.
ഇതാണ് യഥാർത്ഥ ചിത്രം. ഡാറ്റ മുഴുവൻ ഒഫിഷ്യൽ രേഖകളിൽ നിന്നാണ്. വിവരവകാശം നൽകിയാലും ഇതേ കണക്ക് തന്നെ ലഭിക്കും.ഈ കണക്കുകൾ ബോധ്യമുള്ള ഒരാൾ ബി.ജെ.പി എം.എൽ.എ രാജഗോപാൽ കൂടെയാണ്.! നിങ്ങളെന്തിനാണ് ഇങ്ങനെ നൂണ പ്രചരിപ്പിക്കുന്നത്’????
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.