നരേന്ദ്ര മോഡി സമീപകാല ഇന്ത്യയ്ക്ക് ചെയ്ത നാല് പ്രധാന ദ്രോഹങ്ങൾ

240

നരേന്ദ്ര മോഡി സമീപകാല ഇന്ത്യയിൽ വരുത്തിയ പ്രധാന മാറ്റങ്ങൾ ചുവടെ പറയുന്നതാണ്..!

1 ) നാല് ദശാബ്ദത്തിനിടയിലേ ഏറ്റവും കുറഞ്ഞ ശരാശരി ഉപഭോക്ത ചിലവാണ് ഇന്ത്യയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിൽ ഉപഭോക്താ ചിലവ് 3.7% കുറഞ്ഞു. ഗ്രാമീണ മേഖലയിൽ ഏകദേശം 8.8%ന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഭക്ഷണത്തിനു ചിലവഴിക്കുന്നത് 10%ത്തോളം താഴ്ന്നു.
https://m.economictimes.com/news/economy/indicators/consumer-spending-declines-for-first-time-in-four-decades/articleshow/72069291.cms

2 ) 2017-18ല്‍ 45 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കായ 6.1%ത്തിലാണ് തൊഴിലില്ലായ്മ നിരക്ക് ഇന്ത്യയിൽ.1972-73 വര്‍ഷത്തിനുശേഷം ഉണ്ടായ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് നോട്ടു നിരോധനത്തിന് ശേഷം രാജ്യം നേരിടുന്നതെന്ന് നാഷണൽ സാമ്പിൾ സർവ്വേ ഓഫീസിന്റെ (എന്‍.എസ്.എസ്.ഒ) ആനുകാലിക ലേബർ ഫോഴ്സ് സർവ്വേ ഫലം.
https://www.thehindu.com/business/Economy/unemployment-rate-at-45-year-high-confirms-labour-ministry-data/article27379174.ece

3 ) ഇന്ത്യൻ വാഹന വിപണി 20 വർഷത്തെ ഏറ്റവും കുറഞ്ഞ അവസ്ഥയിലേക്ക് ഇടിഞ്ഞു.
രാജ്യത്തെ ആഭ്യന്തര വാഹന വില്പനയിൽ 2019 നവംബർ മാസം 12.05 ശതമാനം ഇടിവ് രേഖപ്പെടുത്തി. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സിന്റെ (സിയാം) കണക്കുകൾ പ്രകാരം 17.92 ലക്ഷം വാഹനങ്ങളാണ് 2019 നവംബറിൽ വിറ്റത്. മുൻ വർഷം ഇതേ കാലയളവിൽ 20.38 ലക്ഷം യൂണിറ്റാണ് വില്പന നടത്തിയത്
https://m.economictimes.com/industry/auto/auto-news/leaders-fall-the-most-in-auto-incs-worst-dip-in-2-decades/articleshow/71513815.cms

4 )2013 മാർച്ച്​ 31 ന്​ ശേഷം ആദ്യമായി ഇന്ത്യൻ
ജി.ഡി.പി വളർച്ച 4.5 % ആയി കുറഞ്ഞു.
ആറ് വര്‍ഷത്തെ ഏറ്റവും വലിയ ഇടിവാണിത്.രാജ്യത്തെ എട്ട് പ്രധാന വ്യവസായങ്ങളുടെ വളര്‍ച്ച നിരക്ക് 5.8 ശതമാനത്തിലേക്കും ഇടിഞ്ഞു.
https://qz.com/india/1758454/indias-gdp-falls-below-5-percent/