നോട്ട് നിരോധനം ഒരു പരാജയമായിരുന്നു, അത് ഇനിയും മനസ്സിലാവത്തവരെ പൊതുവേ നാട്ടിൽ ഗോബർ സംഘി എന്ന് വിളിക്കും

169
Pinko Human
പൗരത്വ രജിസ്ട്രറിന്റെ സമരകോലാഹലങ്ങൾക്കിടയിൽ രാജ്യത്ത് നടക്കുന്ന മറ്റ് ചില കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുകയാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം.!
നോട്ട് നിരോധന കാലത്ത് മോദി പറഞ്ഞത് ഓർക്കുന്നുണ്ടോ ,രാജ്യത്തെ അതിർത്തി കടന്ന തീവ്രവാദത്തിന് സഹായകരമാവുന്നത് വ്യാജ നോട്ടുകൾ ആണെന്ന്. വ്യാജ നോട്ടുകൾ വ്യാപിക്കുന്നത് തടയുക എന്നതായിരുന്നു നോട്ട് നിരോധനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്ന്.
റിസർവ് ബാങ്ക് മുന്നൊരിക്കൽ ബാങ്കിംഗ് രംഗത്ത് പിടികൂടിയ നോട്ടുകളുടെ എണ്ണം സംബന്ധിച്ച് “RBI’s Annual Report ” ൽ പരാമർശിച്ചിരുന്നു. അതിന്റെ ലിങ്കും ചുവടെ നൽകുന്നു.
ഇത്തവണ ഞാൻ പരാമർശിക്കാൻ ആഗ്രഹിക്കുന്നത് RBI ഡാറ്റ അല്ലാ,മറിച്ച് ഈ കഴിഞ്ഞ മാസങ്ങളിൽ പുറത്ത് വന്ന National Crime Reports Bureau യുടെ വാർഷിക റിപ്പോർട്ടാണ്. അത് പ്രകാരം 914 കേസുകളാണ് കള്ളനോട്ടുമായി ബന്ധപ്പെട്ട് 2018 ൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 1002 പേരാണ് പ്രതികളായി ഉള്ളത്.
ഏറ്റവും അധികം കള്ളനോട്ട് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഉത്തർപ്രദേശിൽ നിന്നാണ്. രണ്ടാമത് ബംഗാൾ ആണ്..! മുന്നാമതായി രാജ്യത്ത് ഏറ്റവും അധികം കള്ളനോട്ടു കേസുകൾ രജിസ്ട്രർ ചെയ്തിരിക്കുന്നത് ഗുജറാത്തിലാണ്. പിന്നീട് തമിഴ്നാട്ടിലും.
ഇന്ദ്രപ്രസ്ഥമായ ഡൽഹിയിൽ യു.പിയെ അപേക്ഷിച്ച് കേസുകളുടെ എണ്ണം കുറവാണ്. പക്ഷേ ഡൽഹിയിലാണ് ഏറ്റവും അധികം രൂപയുടെ കള്ളനോട്ട് വേട്ട നടന്നത്. 3.63 കോടി രൂപയാണ് കള്ളനോട്ടായി കണ്ടെത്തിയത്. NCRB കണക്കിൽ ഇന്ത്യയിൽ 2018 ൽ 17.95 കോടി രൂപയുടെ കള്ളനോട്ടായി കണ്ടെത്തിയത്.! RBl റിപ്പോർട്ട് ഇതുമായി കൂടിച്ചേരുന്നില്ലാ എന്ന് ഓർക്കണം.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പിടിച്ചെടുത്ത കള്ളനോട്ട് കണക്ക് ചുവടെ.
Karnataka ₹ 1.71 crores
Uttar Pradesh ₹ 1.33 crores
Gujarat ₹ 1.23 crores
Maharashtra ₹ 1.15 crores
Andhra Pradesh ₹ 1.13 crores
താരതമ്യേന ചെറിയ സംസ്ഥാനമായ മിസോറാമിൽ നിന്ന് 2018 ൽ പിടിച്ചെടുത്ത കള്ളനോട്ട് എന്നത് 73. 7 ലക്ഷം രൂപയുടെ നോട്ടുകളാണ്. അവയിൽ പുതിയ 2000 രൂപയുടെ 3494 നോട്ടുകൾ കണ്ടെത്തി. പുതിയ 500 രൂപയുടെ 764 നോട്ടുകളും. എറ്റവും അധികം പുതിയ 500 രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തിയത് ഗുജറാത്തിൽ നിന്നാണ്.
നോട്ട് നിരോധനത്തിന് ശേഷമുള്ള രണ്ട് വർഷങ്ങളിൽ (2017– 2018) കണ്ടെത്തിയ കള്ളനോട്ടുകൾ യഥാക്രമം 28.1 കോടി രൂപയും ,17.95 കോടി രൂപയുമാണ്.
ഇതിലെ തമാശ എന്താണെന്ന് വെച്ചാൽ 2016 ൽ ആണ് കള്ളനോട്ടുകൾ അവസാനിപ്പിക്കാൻ നോട്ടു നിരോധനം കൊണ്ട് വരുന്നത്. അന്നത്തെ NCRB കണക്ക് പ്രകാരം 2016 ൽ കണ്ടെടുത്ത കള്ളനോട്ടുകളുടെ മൂല്യം എന്നത് 15.92 കോടി രൂപയായിരുന്നു. 2017 ലും ,2018 ലും ഇതിലും അധികമാണ് കണ്ടെടുത്ത കള്ളനോട്ട് മൂല്യം. അതും പുതിയ 2000 ത്തിന്റെയും,500 ന്റെയും നോട്ട്കൾ തന്നെ.
ഇത് പിടിച്ചെടുത്ത നോട്ടുകളുടെ മാത്രം കണക്കാണ് ,ഇനിയും പിടിച്ചെടുക്കാത്ത വിപണിയിൽ ഉള്ള കള്ളനോട്ടുകൾ സംബന്ധിച്ച് ഒരു ധാരണയും ആർക്കും ഇല്ലാ !
നോട്ട് നിരോധനം ഒരു പരാജയമായിരുന്നു, അത് ഇനിയും മനസ്സിലാവത്തവരെ പൊതുവേ നാട്ടിൽ ” ഗോബർ സംഘി ” എന്ന് വിളിക്കും.