സത്യത്തിൽ രാഹുൽഗാന്ധി എവിടയെന്ന് കോൺഗ്രസുകാർക്കുപോലും അറിയില്ല

0
124
Pinko Human
രാഹുൽ ഗാന്ധി എവിടെയാണെന്ന് തനിക്കറിയില്ലാ എന്ന് പറഞ്ഞത് കോൺഗ്രസ് എം.പിയായ ടി.എൻ പ്രതാപനാണ്.
രാജ്യത്ത് നിര്ണായകമായ സംഭവ വികാസങ്ങള് നടക്കുമ്പോള് സമരങ്ങള്ക്ക് നേതൃത്വം നല്കേണ്ട രാഹുല് ഗാന്ധി വിദേശത്തേക്ക് പോയതിലെ അനൗചിത്യം ചര്ച്ചയാക്കുമ്പോൾ അതിന് എന്ത് വിശദികരണമാണ് കോൺഗ്രസ് ഇതേ വരെ നൽകിയിട്ടുള്ളത്.??
കഴിഞ്ഞ വർഷം ഡിസംബറിൽ രാജ്യത്ത് വലിയ സമരം നടക്കുമ്പോൾ രാഹൂൽ ഗാന്ധി എവിടെയായിരുന്നു ??
അദ്ദേഹം ഭക്ഷിണ കൊറിയയിൽ ആയിരുന്നു.
2019 ഒക്ടോബർ ആദ്യവാരത്തിൽ കോൺഗ്രസ് ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രചരണത്തിൽ മുഴുകുന്നതിനിടെ രാഹുൽ ഗാന്ധി എവിടെയായിരുന്നു??
അദ്ദേഹം ധ്യാനത്തിനായി വിദേശത്തു പോയിരുന്നു
രാജ്യത്ത് നിലനിൽക്കുന്ന സാമ്പത്തിക മാന്ദ്യം അടക്കമുള്ള വിഷയങ്ങളുയർത്തി കേന്ദ്ര സർക്കാറിനെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ 2019
നവംബറിൽ കോൺഗ്രസ് ഒരുങ്ങിയ ഘട്ടത്തിൽ ആദ്ദേഹം എവിടെയായിരുന്നു??
അദ്ദേഹം വിണ്ടാമതും ധ്യാനത്തിനായി വിദേശത്തു പോയിരുന്നു. മാധ്യമങ്ങൾ അദ്ദേഹം ബാങ്കോങ്കിൽ പോയി എന്ന് വരെ പറഞ്ഞു.ആർക്കുമറിയില്ലാ.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ രാഹുൽ 16 തവണ വിദേശയാത്ര നടത്തി.
കഴിഞ്ഞ തവണ അമേഠിയെ പ്രതിനിധീകിച്ച രാഹുൽ സ്വന്തം മണ്ഡലത്തിലേക്ക് നടത്തിയതിനേക്കാൾ കൂടുതൽ യാത്രകളാണ് വിദേശത്തേക്കുള്ളതെന്നാണ് ബി.ജെ.പിയുടെ ആരോപണം. ഈ ആരോപണത്തിന് കോൺഗ്രസ് നൽകിയ മറുപടി എന്താണ്??
കോൺഗ്രസിന് തന്നെ അറിയില്ലാ അദ്ദേഹം വിദേശത്ത് എവിടെയാണ് പോകുന്നതെന്ന്.
ദില്ലി കത്തിയെരിഞ്ഞ കലാപ നാളിൽ അദ്ദേഹം എവിടെയായിരുന്നു ??ഷാഹിൻ ബാഗിലും ,ജാമിയയിലും സംഘി ഭീകരർ വെടിവെയ്ച്ചപ്പോൾ രാഹൂൽ എവിടെയായിരുന്നു ?
ഈ ചോദ്യങ്ങൾ ഉയരുക തന്നെ ചെയ്യും. തെറി കൂട്ടങ്ങൾ വെറുതെ തെറിക്കാം എന്നെയുള്ളു. കൂടുതൽ ശ്രദ്ധയോടെ ഈ ചോദ്യങ്ങൾ ചോദിക്കാൻ അത് ഉപകരിക്കും എന്ന് മാത്രം.!