കടപ്പാട്  Pinko Human

എനിക്ക് ഔചിത്യം എന്നത് ഇല്ല എന്ന് കരുതുന്നവരുണ്ടാവാം ഈ പോസ്റ്റ് വായിക്കുന്ന ഘട്ടത്തിൽ ,പക്ഷേ മറ്റ് ഒരു മാർഗവും ഇല്ലാ ഇത് പറയാതെ..!

എന്തിനാണ് മനുഷ്യരെ ഇങ്ങനെ നൂണ പറഞ്ഞ് പരത്തുന്നത് ??

ഒരു വലിയ പ്രളയം കഴിഞ്ഞ് നമ്മൾ മെല്ലെ കര കയറുന്ന ഘട്ടത്തിലാണ് ഈ മഹാപേമാരി ഒരു വർഷത്തിനിപ്പുറം വീണ്ടും കേരളത്തെ വിഴുങ്ങുന്നത്..!
ആദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ പറ്റി പറഞ്ഞ് തുടങ്ങുന്നതിന് മുന്നേ എന്താണ് കഴിഞ്ഞ പ്രളയത്തിന്റെ ബാക്കി എന്നറിയേണ്ടേ ?? പറയാം.

നുറ്റാണ്ട് കാലത്തിനിടയിലേ വലിയ ഒരു പ്രളയത്തെ സധൈര്യം നേരിട്ടവരാണ് നാം മലയാളികൾ ! Central Water Commission (CWC) ന്റെ കണക്ക് പ്രകാരം ഒരു പ്രളയത്തിൽ കേരളത്തിൽ ഏറ്റവുമധികം മരണങ്ങൾ സംഭവിച്ച ഒന്ന് കൂടിയാണ് കഴിഞ്ഞ തവണ നാം ദർശിച്ച മഹാപ്രളയ ദുരന്തം എന്നത് കുടെ കൂടി ചേർക്കുന്നു, !! സംസ്ഥാന ഗവൺമെന്റ് ഒഫിഷ്യലായി പുറത്ത് വിട്ട കണക്ക് പ്രകാരം 370 ലേറെ മനുഷ്യജിവനുകൾ നഷ്ടമായ, 20,000 കോടിയിലേറെ നഷ്ടം സംസ്ഥാനത്താക്കെ പ്രഥമികമായി കണക്കാകപ്പെട്ട, 1 മില്യൺ ഓളം ജനങ്ങളെ പ്രത്യക്ഷത്തിൽ ബാധിച്ച, 42000 ഹെക്ടർ കൃഷിഭൂമികൾ മാത്രം തകർത്തെറിഞ്ഞ,537 ഓളം മണ്ണിടിച്ചിലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട മഹാ ദുരന്തത്തിന്റെ ബാക്കിയാണ് ഇന്ന് നാം കേരളത്തിൽ ദർശിക്കുന്നത് !:
http://bit.ly/2BDzoRq

കേരളത്തേ സംബന്ധിച്ച് പറഞ്ഞാൽ Kerala CMRDF website ലേ ഡാറ്റ പ്രകാരം 300 ലേറെ പേർ മരിച്ച ദുരന്തം റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ പ്രളയത്തിലാണ് .CWC റിപ്പോർട്ടുമായി താരതമ്യം ചെയ്താൽ കേരള ചരിത്രത്തിലേ ഏറ്റവും കൂടിയ മരണ സംഖ്യയും, ക്വാഷ്യലിറ്റികളും സംഭവിച്ച പ്രളയമാണ് ഇത്തവണ സംഭവിച്ചത് ! 1953 ന് ശേഷമിങ്ങോട്ട് 100 ലേറെ മരണങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രളയങ്ങൾ 14 തവണയാണ് സംഭവിച്ചിട്ടുള്ളത് .
( CWC ആണ് ഡാറ്റ അവലംബം )
ഇതിന് മുൻപുണ്ടായ പ്രളയത്തിൽ ഏറ്റവുമധികം മരണങ്ങൾ ഒരു വർഷം കേരളത്തിൽ സംഭവിച്ചിട്ടുള്ളത് 265 പേരോളം മരണപ്പെട്ട 1992 ലെ പ്രളയങ്ങളിലാണ്,

ഇനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയേ സംബന്ധിച്ചാണ്..!
തിർച്ചയായും സംശയം ഉണ്ടാവുന്നതൊരു തെറ്റൊന്നുമല്ലാ ,അത് ഉണ്ടായാൽ അതിനാവശ്യമായ ഒരു അന്വേഷണം നടത്തി അത് ദുരികരിക്കുന്നിടത്ത് സംശയം തൽക്കാലികമായി തിർന്നു എന്ന് കരുതാം. പക്ഷേ സംശയം ഉണ്ടാവുകയും ,അതിൻമേൽ നട്ടാൽ കുരുക്കുന്ന നൂണ പ്രചരിപ്പിക്കയും ,ആളുകളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നത് ഗൗരവമേറിയ കുറ്റമാണ്..! അത് കൊണ്ട് ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സംബന്ധിച്ചാണ്, CMDRF ഫണ്ടിനെ കുറിച്ച് തന്നെ…’.

1 ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച സംഭാവനകൾ എത്രയെന്ന് തരം തിരിച്ച് പറയാൻ സാധിക്കുമോ ???

🔅ഉ. പിന്നെന്താ, ദേ ഈ കുറിപ്പെഴുത്തുന്ന ഈ സമയം വരെയുള്ളത് ഇനം തിരിച്ച് പറയാം,,!

A ) നമ്മൾ പൊതുജനങ്ങളിൽ നിന്നും ,സ്ഥാപനങ്ങളിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് പണമായും ,ചെക് ആയും ലഭിച്ച തുക

👉 3778.13 കോടി രൂപ ( 10.08.2019 കണക്കിൽ )

B) ഇലക്ട്രോണിക് പേയ്മെന്റുകൾ വഴി
10.08.2019 വരെ ലഭ്യമായ തുക

👉215.42 കോടി രൂപ

C) UPI /QR / VPA വഴി 09.08.2019 വരെ ലഭിച്ച തുക

👉 52.2 കോടി രൂപ

D ) ബിവറേജ് കോർപ്പറേഷനിൽ നിന്നും അധിക ടാക്സ് ഇനത്തിൽ ലഭ്യമായ തുക

👉 308.68 കോടി

മൊത്തം തുക എന്നത്

▶️ 4354.43 കോടി രൂപ

2 ) ഇത് വരെ വിനിയോഗിച്ചതിന്റെ കണക്ക് തരാൻ സാധിക്കുമോ ??

ഉ : അതിനെന്താ ,സുതാര്യമാണ് ഈ വിവരങ്ങൾ എല്ലാം തന്നെ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പ്രളയവുമായി ബന്ധപ്പെട്ട് 14.7.2019 വരെ 2008.76 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആശ്വാസധനസഹായമായും ,വിട് / സ്ഥലം നാശനഷ്ടം സംഭവിച്ചവർക്കുള്ള ധന സഹായം ,ചികിത്സ ധനസഹായം ,കെയർ ഹോം പദ്ധതി എന്നിങ്ങനെ നിരവധി അവസ്ഥകൾക്കായിട്ടാണ് ഈ തുക ചിലവൊഴിച്ചത്.

4 ) കേരളം പുനർനിർമ്മിക്കുവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധി മാത്രമേ ഉള്ളോ ??

ഇതാര് പറഞ്ഞു ഇങ്ങനെ ,PNDA റിപ്പോർട്ട് പ്രകാരം 31,000 കോടി പ്രളയാനന്തര കേരള പുനർനിർമ്മാണത്തിനായി.ഇത് കണ്ടെത്താൻ വിവിധ സ്രോതസ്സുകളിൽ നിന്നും തുക സമാഹരിക്കനാണ് തിരുമാനം.

a ) സംസ്ഥാന ബജറ്റ് ,ലോക ബാങ്ക്, എഡിബി മുതലായ ബഹുവിധ എജൻസികൾ ,JICA KFW തുടങ്ങിയവ

b ) കേന്ദ്രാവിഷ്കൃത പദ്ധതികൾക്കു കീഴിൽ കുടുതൽ വകയിരുത്തൽ ഒപ്പം ഇവയുടെ കീഴിൽ ഫ്ലക്സി ഫണ്ടിംഗും ,.

c ) NIDA വഴി നബാർഡ് ഫണ്ടിംഗ്, ഹഡ്കോയും മറ്റ് വായ്പകളും ,ക്യൗഡ് ഫണ്ടിംഗ് ,ഒപ്പം ദുരിതാശ്വസ നിധി വഴി സമാഹരണവും..

കഴിഞ്ഞില്ലാ ,

കേരള പുനർനിർമാണ പദ്ധതികൾക്കായി ലോക ബാങ്കിൽ നിന്ന് 5137.34 കോടി രൂപയുടെ വികസന നയവായ്പ (DPL ), ജർമ്മൻ ബാങ്കായയ KFW ൽ നിന്ന് 1458 കോടി രൂപയുടെ വായ്പ എന്നിവ സംബന്ധിച്ചു ധാരണപത്രം ഒപ്പിടാൻ സർക്കാർ അനുമതിയുമായി,.!

ഈ സർകാർ അധികാരത്തിൽ വന്നതിന് ശേഷം ദുരിതാശ്വസ നിധിയിൽ നിന്ന് 3,71,011 പേർക്ക് ധനസഹായം അനുവദിച്ചിട്ടുള്ളത്.

തുക ഇനത്തിൽ പറഞ്ഞാൽ 1731,56,16,318/- രൂപയാണ് വിതരണം ചെയ്തത് .( ജൂൺ 13 വരെയുള്ള ഒഫിഷ്യൽ ഡാറ്റ .

ഈ നൂണകളെ അതിജീവിച്ച് നവകേരളം നമ്മൾ പടുത്തുയർത്തുക തന്നെ ചെയ്യും,.!!

Pinko Human

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.