നിങ്ങൾക്ക് ഒരു ജഡ്ജിയെ വിലക്കെടുക്കുവാൻ കഴിയുമെങ്കിൽ പിന്നെ എന്തിനാണൊരു വക്കീലിന് വാദിക്കാൻ ഫീസ് നൽകുന്നത് ?

726
Pinko Human
കെനിയയിൽ ജുഡീഷ്യറിക്ക് എതിരായി നടന്ന ഒരു പ്രക്ഷേഭത്തിനിടയിൽ ആണ് ഞാൻ ശരിക്കും ഈ വാചകം കേൾക്കുന്നത്.
” നിങ്ങൾക്ക് ഒരു ജഡ്ജിയെ വിലക്കെടുക്കുവാൻ കഴിയുമെങ്കിൽ പിന്നെ എന്തിനാണൊരു വക്കീലിന് വാദിക്കാൻ ഫീസ് നൽകുന്നതെന്ന് “..!
“Why hire a lawyer when you can buy a judge?”
നിലവിൽ പുറത്ത് വരുന്ന വാർത്ത എന്നത് സുപ്രിം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തു എന്ന്..!
രഞ്ജൻ ഗോഗോയിയുടെ കാലത്ത് രാജ്യത്തെ പല സുപ്രധാനമായ വിധികളും സംഭവിച്ചത്.
വിപാറ്റ് മിഷ്യൻ, റാം മന്ദിർ ,മുത്തലാഖ് വിധി ,അങ്ങനെ നിരവധി.
മുൻപ് കോൺഗ്രസ് അധികാരത്തിലിരുന്ന ഘട്ടത്തിലാണ് 1998 – 2004 ൽ മുൻ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന രംഗനാഥൻ മിശ്രയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്നത്.
ഈ മിശ്രയായിരുന്നു സിഖ് വിരുദ്ധ കലാപത്തിന് കോഗ്രസിന് ക്ലിൻ ചീട്ട് നൽകിയത്.. പ്രത്രുപകാരം എന്ന നിലയിൽ കോൺഗ്രസ് അദ്ദേഹത്തിന് രാജ്യസഭാ സിറ്റ് നൽകി.
ഇതിൻ്റെ രാഷ്ട്രിയ തുടർച്ചയാണ് ബി.ജെ.പി ഇന്ന് നടത്തിയതും.
രജ്ജൻ ഗോഗോയിയുടെ കാലത്തെ ചുവടെ പറയും വിധം ലളിതമായി നോക്കി കാണാം.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി സുപ്രിം കോടതിയിലേ ജഡ്ജിമാരുടെ പത്രസമ്മേളനം
ഗോഗോയിക്ക് എതിരെ ലൈംഗിഗ അതിക്രമത്തിന് കോടതി ജീവനക്കാരിയുടെ പരാതി
സുപ്രിം കോടതിയിലേ കോർട്ട് നമ്പർ 1 ലെ മോദിയുടെ അസാധാരണമായ സന്ദർശനം.
വിധികൾ പരിശോധിച്ചാൽ
അയോധ്യ വിധി
വേട്ടെണ്ണൽ മിഷൻ
വിവരവകാശ നിയമം
മുത്തലാഖ്
കാശ്മിർ 370
ഓപ്പറേഷൻ കമല
റാഫേൽ വിധി
ശേഷം രാജ്യസഭാ സിറ്റും…!
മുകളിലേ ആ വാചകം ഒരു യാദൃശ്ചികതയായി മാറുന്നത് ഇങ്ങനെയാണ്.!