വലിയ ഒരു അഴിമതി മറ നീക്കി പുറത്ത് വരികയാണ്

107
Pinko Human
വലിയ ഒരു അഴിമതി മറ നീക്കി പുറത്ത് വരികയാണ് .കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു വാർത്തയാണ് കേന്ദ്രം നൽകിയ റാപ്പിഡ്‌ കിറ്റ്‌ ഉപയോഗിച്ചുള്ള കോവിഡ്‌ പരിശോധനാഫലങ്ങളിൽ വ്യാപകമായി തെറ്റ്‌ വരുന്നെന്ന്‌ മൂന്ന്‌ സംസ്ഥാനങ്ങൾ പരാതിപ്പെട്ടു എന്നത്. അതിൻ്റെ തുടർച്ചയായി ഗുണനിലവാരമില്ലാത്ത കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ 60 ശതമാനത്തോളം ഉയർന്ന വില നല്കി ഐസിഎംആർ വാങ്ങി എന്ന ഗുരുതര ആരോപണം പുറത്ത് വരുന്നത്.
Biolidics to launch ten-minute rapid test kits for COVID-19 ...മാർച്ച് 27നാണ് ഐസിഎംആർ റിയല് മെറ്റാപോളിക്സ് എന്ന ഇന്ത്യയിലെ കമ്പനിക്ക് വോൺഫോ എന്ന ചൈനീസ് കമ്പനിയിൽനിന്ന് 5 ലക്ഷം കിറ്റുകൾ വാങ്ങുന്നതിനുള്ള കരാർ നല്കിയത്. 30 കോടി രൂപയ്ക്കുള്ള ഓർഡറായിരുന്നു ഇത്. ഒരു കിറ്റിന് 600 രൂപ .
5 ലക്ഷം * 600 = 30 കോടി എന്ന കണക്കിൽ.
എപ്രിൽ 16 തിയതി ചൈനയിലേ ഇന്ത്യൻ അബാസിഡർ ട്വിറ്റ് ചെയ്യുന്നു 6.5 ലക്ഷം കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഇന്ത്യയിലേക്ക് അയച്ചു എന്ന്.
മാട്രിക്സ് എന്ന സ്ഥാപനമാണ് ചൈനയിൽ നിന്നും ഈ കിറ്റുകൾ വാങ്ങുന്നത്. ഒരു കിറ്റിൻ്റെ വില 245 രൂപയാണ്.
5ലക്ഷം * 245 = 12.25 കോടി എന്ന കണക്കിൽ.
മാട്രിക്സ് ഈ കിറ്റ് GST അടക്കം 21 കോടി രൂപയ്ക്ക് റെയർ മെറ്റാബോളിക്സ് കമ്പനിക്ക് നൽകും.
റെയർ മെറ്റാബോളിക്സിൽ നിന്നും കേന്ദ്ര സ്ഥാപനമായ ICMR ഇത് 30 കോടിക്ക് കിറ്റ് വാങ്ങുന്നു.
ആലോചിക്കണം ,ഈ കിറ്റാണ് 30 കോടി രൂപയ്ക്ക് കരാർ ഉറപ്പിച്ചിരിക്കുന്നത്.
17.75 കോടി രൂപയുടെ വ്യത്യസമാണ് ഒറ്റ ഡീലിൽ സംഭവിക്കുന്നത്. ഇത്രയും കാര്യങ്ങൾ വളരെ സ്മൂത്തായി പോയ ഘട്ടത്തിലാണ് തമിഴ്നാട് ഗവൺമെൻ്റ് ഇതേ മാട്രിക്സ് കമ്പനി മുഖാന്തിരം ഷാൻ ബയോടെക് എന്ന കമ്പനിക്ക് ഒരു കിറ്റിന് 600 രൂപ നിരക്കിൽ ചൈനിസ് കൊറോണ കിറ്റ് വാങ്ങാൻ പർച്ചേസ് ഓർഡർ നൽകുന്നത്.
ഉടൻ തന്നെ റിയൽ മെറ്റാബോളിക്സ്
ഷാൻ ബയോടെക് എന്ന കമ്പനിക്ക്‌ ഇന്ത്യയിൽ വോൺഫോ എന്ന കമ്പനിയുടെ വിതരണം നടത്താൻ അനുമതിയില്ല എന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചു. താങ്ങളാണ് മാട്രിക്സ് കമ്പനിയുടെ എക്സ്ക്ലുസിവ് വിതരണക്കാർ എന്നതായിരുന്നു വാദം. കോടതിയിൽ കേസ് പരിഗണിച്ച ഘട്ടത്തിലാണ് ഈ തുകയുടെ വ്യത്യാസം പുറത്ത് വരുന്നത്. കോടതി അത് ഒരു കിറ്റിന് 400 രൂപയാക്കി നിജപ്പെടുത്തി.
കേന്ദ്രസ്ഥാപനമായ ICMR എന്ത് നിലയിലാണ് 600 രൂപ ഒരു കിറ്റിനായി നിജപ്പെടുത്തിയത് ??
ആശ്ചര്യമാണ് ഈ ഇടപാടിലേ ലാഭ സാധ്യത lCMR അറിഞ്ഞില്ലാ എന്ന് പറഞ്ഞാൽ??
കോടതി തർക്കത്തിലേക്ക് ഈ വിഷയം വന്നിലെങ്കിൽ പൊതുജനം ഏങ്ങനെയാണ് ഈ വിലയെ കുറിച്ചറിയുക.??
അല്ലെങ്കിൽ ചിന്തിച്ച് നോക്കു,
ഒരു കിറ്റിൻ്റെ വില = 245 രൂപ
ഈ കിറ്റ് ICMR വാങ്ങുന്നത് = 600 രൂപയ്ക്ക്
ഇടനിലക്കാരൻ്റെ ലാഭം = 145 %
പണ്ട് കാർഗിലിൽ മരണപ്പെട്ട സൈനികരുടെ ശവപ്പെട്ടിയിൽ വരെ അഴിമതി സാധ്യത കണ്ടെത്തിയ പാർട്ടിയാണ് കേന്ദ്ര ഭരണത്തിൽ..! കോവിഡ് മരണവും ,കിറ്റ് വാങ്ങൽ ഒക്കെ കേന്ദ്ര ഗവ : സംബന്ധിച്ച് ലാഭ കച്ചവടത്തിൻ്റെ അനന്ത സാധ്യതയാണ്. ലോകം ദൂരന്ത മുഖത്ത് പതറി നിൽക്കുമ്പോഴും കൈയിട്ട് വരാൻ ബി.ജെ.പി.യെ കഴിഞ്ഞേ ഉള്ളു നാട്ടിൽ ആളുകൾ…!