വിദേശത്ത് നിന്ന് വന്നവർക്ക് അവലംബിക്കാവുന്ന രണ്ട് മാർഗ്ഗങ്ങളേയുള്ളു, ഒന്നുകിൽ ഈ സംസ്കാരം സ്വീകരിക്കണം ഇല്ലെങ്കിൽ ദേശീയ വംശത്തിന്റെ ദയാദാക്ഷിണ്യത്തിൽ ജീവിക്കണം

164

നാട്ടിലേ കോലഹലങ്ങൾ ഒക്കെ നിങ്ങൾ കാണുന്നുണ്ടല്ലോ അല്ലേ ?? CAB എന്നോ NRC എന്നോക്കെ കേട്ട് കാണും എന്ന് കരുതുന്നു.! ഇല്ലെങ്കിൽ വഴിയെ കേൾക്കും, !

നിങ്ങൾക്ക് ഓർമ്മ പോലും കാണാൻ ഇടയില്ലാത്ത ഒരു സംഭവം ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കയാണ്, 2002 ഒക്ടോബറിൽ ഹരിയാനയിൽ അഞ്ച് ദളിതരെ അടിച്ചു കൊന്ന സംഭവമാണ്. അത് റിപ്പോർട്ട് ചെയ്ത ഇന്ത്യൻ എക്സ്പ്രസിന്റെ ലേഖകൻ സോണു ജയ്ൻ ആ വാർത്തയ്ക്ക് നൽകിയ തലക്കെട്ട് ഇതായിരുന്നു.

” 5 ദളിതരെ അടിച്ചു കൊന്നു ,മുഴുവൻ ഭരണകൂടവും അത് നോക്കി നിന്നു ”

ആ വാർത്ത പ്രകാരം സിറ്റി മജിസ്ട്രേറ്റും ,കൗൺസിലറുടെ ഭർത്താവും ,ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസറും ,കുറഞ്ഞതൊരു 50 പോലിസുകാരും നോക്കി നിൽകയാണ് ഗോഹത്യ നടത്തി എന്ന് പറഞ്ഞ് പ്രദേശിക വി.എച്ച്.പി & ശിവസേന പ്രവർത്തകർ ആ 5 ദളിതരെ അടിച്ച് കൊല്ലുന്നത്.! ഇന്ന് ഇതൊരു സാധാരണ സംഭവമായി മാറിയിട്ടുണ്ട്,!
പറഞ്ഞ് വന്നത് ഈ ഭീകര കൂട്ടങ്ങൾ ,ഹിന്ദുത്വ ഭീകരവാദികൾ അവരുടെ ശത്രുവിനെ വളരെ നേരത്തെ നിശ്ച്ചയിച്ചിട്ടുണ്ട്.! ആ ശത്രുകളിൽ നീ ഉണ്ടോ എന്നറിയേണ്ടേ ?

ആർ.എസ്.എസ് ആചാര്യ “നായ ” എം.എസ് ഗോൾവാക്കറുടെ രചനകളുടെ സമാഹാരവും ആ സംഘടനയിലേ അണികളുടെ വേദപുസ്തകവുമായ ബഞ്ച് ഓഫ് തോട്ട്സിൽ ( വിചാരധാര ) ആഭ്യന്തര ഭീഷണികൾ എന്ന പേരിൽ ദീർഘമായ ഒരു അധ്യായമുണ്ട്.ഇതിൽ RSS ന്റെ കാഴ്ചപ്പാടിൽ ഭീഷണികളായ മുന്ന് വിഭാഗമുണ്ട്,,!

1 ) മുസ്ലിംങ്ങൾ

2 )ക്രിസ്ത്യാനികൾ

3 ) കമ്യുണിസ്റ്റുകൾ

ഇതിലേ ഒന്നാം നമ്പർ ശത്രുവായ അവർ കണക്കാക്കുന്ന മുസ്ലിംങ്ങളെ ഗോൾവാക്കർ വീശദികരിക്കുന്നത് ഇങ്ങനെയാണ്,,!

👉“…. ഇന്നും അനേകം പേർ പറയുന്നു : ഇപ്പോൾ മുസ്ലിം പ്രശ്നമൊന്നുമില്ല .പാകിസ്ഥാനെ അനുകൂലിച്ച കൂഴപ്പക്കാരെല്ലാം ഇവിടം വിട്ട് പോയി .അവശേഷിക്കുന്ന മുസ്ലിങ്ങൾ രാജ്യത്തോട് വിധേയത്വവുള്ളവരാണ്, എന്തൊക്കെയായാലും പോകാൻ വേറെ ഇടങ്ങളൊന്നുമില്ലാത്ത അവർ വിധേയത്വമുള്ളവരായി കഴിയാൻ ബാധ്യസ്ഥരാണ്….” നമ്മെ സംബന്ധിച്ചിടത്തോളം പാകിസ്ഥാൻ രൂപികരിച്ച് കഴിഞ്ഞ് ഒറ്റ രാത്രി കൊണ്ട് അവർ ദേശസ്നേഹികളായി തീർന്നു എന്ന് കരുതുന്നത് ആത്മഹത്യപരമാണ്. ”

നിങ്ങൾക്ക് മനസ്സിലാവുമോ എന്നറിയില്ലാ ,ഇന്ന് ഇത്രമേൽ ചർച്ച നടക്കുന്നു പൗരത്വ ഭേദഗതി ബില്ലിന്റെ ഒക്കെ ആദ്യ ചിന്ത രൂപപ്പെട്ടുന്നത് ഈ വെറുപ്പ് പടർത്തിയ എഴുത്താശയങ്ങളിലുടെയാണ്..!!

തന്റെ ഹിന്ദുരാഷ്ട്ര മാത്യകയും ,ന്യുനപക്ഷ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാത്യകയും യാതൊരു വിമുഖതയും ഇല്ലാതെ ഗോൾവാക്കർ തന്റെ
” നാം അല്ലെങ്കിൽ നമ്മുടെ രാഷ്ട്രത്വം നിർണ്ണയിക്കപ്പെട്ടിരിക്കുന്നു ” (We or Our Nation Hood Defind ) എന്ന പുസ്തകത്തിൽ എഴുത്തിയിട്ടുണ്ട്. അതിപ്രകാരമാണ്,,!

🔺️“വിദേശത്ത് നിന്ന് വന്നവർക്ക് അവലംബിക്കാവുന്ന രണ്ട് മാർഗ്ഗങ്ങളേയുള്ളു. ഒന്നുകിൽ അവർ ദേശീയ വംശത്തിൽ സ്വയം ലയിച്ച് അതിന്റെ സംസ്കാരം സ്വീകരിക്കണം. അല്ലാത്ത പക്ഷം ദേശീയ വംശം അനുവദിക്കുന്നിടത്തോളം അതിന്റെ ദയാദാക്ഷിണ്യത്തിൽ ജിവിക്കുകയും ,ദേശീയ വംശത്തിന്റ് മധുരതമായ ആഗ്രഹമനുസരിച്ച് രാജ്യം വിട്ട് പോവുകയും വേണം .ന്യൂനപക്ഷ പ്രശ്നം പരിഹരിക്കാനുള്ള ‘ ഏക മാർഗ്ഗം ഇതു മാത്രമാണ്. “🔺️

വർഷങ്ങൾക്ക് മുൻപ് അവരുടെ ആചാര്യ “നായ” ഗോൾവാക്കർ പറഞ്ഞത് ഇന്ന് അവർ നടപ്പിലാക്കയാണ്, !! ജനാധിപത്യത്തിന്റെയും ,മതേതര ഇന്ത്യയുടെയും അന്ത:സത്ത ഉയർത്തിപ്പിടിക്കുമെന്ന് പ്രതിജ്ഞയെടുത്ത നമ്മുടെ രാജ്യത്തിലെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും എല്ലാം ആർ.എസ് എസ് ആണെന്നത് നാം മറന്നു കുടാ..!

നാം ഇവരെ നമ്മുടെ ഭരണഘടനയുടെ ആമുഖം ഓർമ്മിപ്പിക്കേണ്ടതുണ്ട്,,

” ‘നമ്മള്, ഇന്ത്യയിലെ ജനങ്ങള്, ഇന്ത്യയെ ഒരു പരമാധികാര-സോഷ്യലിസ്റ്റ്-മതനിരപേക്ഷ-ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഇന്ത്യയിലെ എല്ലാ പൗരന്മാര്ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്‌കാരം, വിശ്വാസം, മതനിഷ്ഠ, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങള്, അവസരങ്ങള് എന്നിവയിലുള്ള സമത്വം, എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം എല്ലാവരിലും വളര്ത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാ സഭയില്വച്ച് ഇന്ന്, 1949 നവംബര് ഈ ഇരുപത്തിയാറാം തീയതി ഈ ഭരണഘടനയെ അംഗീകരിക്കുകയും നിയമമാക്കുകയും നമുക്കായിത്തന്നെ സമര്പ്പിക്കുകയും ചെയ്യുന്നു.'”

കടപ്പാട്  : Pinko Human

Advertisements