സംസ്ഥാന സർക്കാരിൻറെ പ്രതിബദ്ധത ഭരണഘടനയോടാണ്, അല്ലാതെ ആർഎസ്എസിന്റെ അജണ്ടകളോടല്ല

124

Pinko Human

ആർഎസ്എസിനെ പറ്റിയാണ് പറയുന്നത്. ശത്രുവിനെ പ്രതിരോധിക്കുമ്പോൾ ഏറ്റവും കുറഞ്ഞത് അതിന്റെ ശക്തി എത്രയുണ്ടെന്ന് അറിഞ്ഞിരിക്കുന്നത് നല്ല കാര്യമാണ്

” 1975 ൽ 7500 ശാഖകൾ ഉണ്ടായിരുന്ന ആർ.എസ്സ് ,1985 ൽ ഉദ്ദേശം 20,000 ത്തോളവും ,പിന്നിട്ട് ഇന്ത്യ ടുഡേ മാഗസിന്റെ കണക്കനുസരിച്ച് 1993 ൽ അത് 30,000 ആയും വർധിച്ചു. 2004 ൽ 33750 ഇടങ്ങളിലായി 48329 ശാഖകളുണ്ടായിരുന്ന ആർ.എസ്.എസിന് 2018 ൽ 37190 ഇടങ്ങളിൽ 58967 ശാഖകൾ എന്ന നിലയിൽ വ്യാപിപ്പിക്കാൻ സാധിച്ചു. ഓരോ വർഷവും അതിന്റെ ‘ എണ്ണം വർധിക്കയാണ്.

ഇന്ത്യൻ ഭരണഘടനയോടോ, അതിന്റെ അടിസ്ഥാന തത്വങ്ങളായ ജനാധിപത്യം ,മതേതരത്വം ,ഫെഡറലിസം എന്നിവയെ പരസ്യമായി നിരാകരിക്കുന്ന ഒരു സംഘടനയാണ് ആർ.എസ്.എസ്.

ഞാൻ ഒരു ഉദാഹരണം പറയാം, ആർ.എസ്.എസി ന്റെ ആചാര്യനായ “എം എസ് ഗോൾവാൾക്കറുടെ തെരഞ്ഞെടുത്ത രചനകളുടെ സമാഹാരവും, ആർ.എസ്.എസ് അണികളുടെ വേദപുസ്തകവുമായ
“” ബഞ്ച് ഓഫ് തോട്ട്സിൽ ” ഇന്ത്യൻ ഭരണഘടനയെ പറ്റി ആർ.എസ്.എസിന്റെ ഒരു നീരിക്ഷണമുണ്ട്.👇👇

“… വിവിധ പാശ്ചാത്യ രാജ്യങ്ങളുടെ ഭരണഘടനകളിലെ വ്യത്യസ്ത ആർട്ടിക്കിളുകൾ തുന്നിച്ചേർത്തുണ്ടാക്കിയ ക്ലേശകരവും ,വിജാതീയതയുള്ളതുമായ ഒന്നാണ് നമ്മുടെ ഭരണഘടന .നമ്മുടെ സ്വന്തമെന്ന് വിളിക്കാവുന്ന യാതൊന്നും അതിൽ ഇല്ലാ. നമ്മുടെ ദേശീയ ദൗത്യം എന്ത് എന്നതുപോലുള്ള മാർഗനിർദേശ തത്വങ്ങളെക്കുറിച്ചോ ,ജിവിതത്തിൽ നമ്മുടെ കേന്ദ്രതത്വം എന്ത് എന്നതിനെ കുറിച്ചോ അതിൽ ഒരു പരാമർശമെങ്കിലുമുണ്ടോ ?
ഇല്ല…!
▶️ ( ഗോൾവാൾക്കർ ,
Bunch of thoughts ,അദ്ധ്യായം 11 )

ഇന്ത്യൻ ഭരണഘടനയെ തെല്ലും അവർ വകവെയ്ക്കുന്നില്ലാ ,കാരണം ഓരോ സ്വയം സേവകനും നിർബന്ധമായ ആർ.എസ്.എസിന്റെ പ്രതിജ്ഞയും ,ശാഖകളിൽ നടത്തപ്പെട്ടുന്ന പ്രാർഥനയും ഒന്ന് കണ്ണോടിച്ച് നോക്കിയാൽ മതി…! ആ പ്രതിജ്ഞ ഇങ്ങനെയാണ്👇👇👇

” എന്റെ വിശുദ്ധമായ ഹിന്ദു മതത്തിന്റെയും ഹിന്ദു സമൂഹത്തിന്റെയും ഹിന്ദു സംസ്കാരത്തിന്റെയും വളർച്ച പരിപോഷിപ്പിക്കുന്നതിലൂടെ ഭാരത വർഷയുടെ സർവതോന്മുഖമായ മഹത്വം നേടിയെടുക്കുന്നതിനായി ഞാൻ ആർ.എസ്.എസിന്റെ അംഗമായി തീരുന്നുവെന്ന് എറ്റവും ഭയഭക്തിയോടെ ഞാൻ പ്രതിജ്ഞ ചെയ്യുന്നു.”

ആലോചിക്കണം ,ഈ പ്രതിജ്ഞ ചൊല്ലി RSS ക്കാരനായ ഒരു വ്യക്തിയാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്.

ഇന്ന് നാട്ടിൽ നടക്കുന്നതൊന്നും ആകസ്മികമല്ലാ എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ബഞ്ച് ഓഫ് തോട്ട്സിൽ ഗോൾവാൾക്കാർ തുറന്നടിച്ചെഴുത്തിയ ഒരു കാര്യമുണ്ട്,…👇👇👇

” ഏകരൂപത്തിലുള്ള ഈ ഭരണകൂടം സ്ഥാപിക്കാൻ നമുക്ക് ഭരണഘടനയെ പുന:പരിശോധിച്ച് മാറ്റിയെഴുതാം. സ്റ്റേറ്റിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന നമ്മുടെ ഇന്നത്തെ നേതാക്കന്മാർ കാര്യങ്ങളെ യഥാർത്ഥ്യ ബോധത്തോടെ വീക്ഷിച്ച് ,നമ്മെ തുറിച്ച് നോക്കുന്ന വിനാശത്തിന്റെ അപകടങ്ങളെ മുന്നിൽ കണ്ട് ,എതിർക്കുന്ന അറിവില്ലാത ആളുകളുടെ എതിർപ്പുകളെ നേരിട്ടു കൊണ്ട് ഏറ്റവും ,കുറ്റമറ്റതും ഏകകവുമായ ഭരണകൂടമുണ്ടാക്കാൻ ഇപ്പോഴത്തെ തെറ്റായ ഫെഡറൽ ഘടനയെ മാറ്റിത്തീർക്കാൻ ധൈര്യം കാണിക്കട്ടെ… ” ”

അക്ഷരാർത്ഥത്തിൽ ഇത്‌ നടപ്പിൽ വരുത്തുക മാത്രമാണ് മോഡി – അമിഷാ സഖ്യം ചെയ്യുന്നുള്ളു. ഈ അവസ്ഥയിൽ നിന്നാണ് കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പരസ്യമായി പ്രഖ്യപിക്കുന്നത്

“കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും പൗരത്വ നിയമങ്ങളെല്ലാം ഉണ്ടായതും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്. ഭരണഘടനയുടെ അടിസ്ഥാന നിലപാടുകളോടാണ് സർക്കാരിൻറെ പ്രതിബദ്ധത. മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തതും അതിൻറെ അടിസ്ഥാനത്തിലാണ്. അതട്ടിമറിക്കാൻ ആര് മുന്നോട്ടു വന്നാലും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് പൊരുതുന്നത് സത്യപ്രതിജ്ഞാലംഘനമല്ല, അതിനോടുള്ള കൂറുപുലർത്തലാണ്‌. സംസ്ഥാന സർക്കാരിൻറെ പ്രതിബദ്ധത ഭരണഘടനയോടാണ്. അല്ലാതെ ആർഎസ്എസിനെ പോലുള്ളവർ സൃഷ്ടിക്കുന്ന അജണ്ടകളോടല്ല എന്ന് വ്യക്തമാക്കാൻ ഇൗ അവസരം ഉപയോഗിക്കുകയാണ്.”.

മതഭ്രാന്തിന്റെയും അസഹിഷ്ണതയുടേയും ഭ്രാന്തടുത്ത ശക്തികളെ ഒരുമിച്ച് നിന്ന് ചെറുത്തു തോൽപ്പിക്കാം.