വാളയാറിൽ പ്രശ്നങ്ങൾക്കു കാരണം പായിപ്പാട്ടെ കുത്തിത്തിരുപ്പുകാർ തന്നെ

80

Pinkohuman

കോട്ടയം പായിപ്പാട്ടെ സംഭവം ഓർമ ഉണ്ടോ? പെട്ടെന്ന് ഒരു ദിവസം 100 കണക്കിന് തൊഴിലാളികൾ കുറച്ച് whatsapp മെസേജിന്റെ പുറത്ത് തെരുവിൽ ഇറങ്ങിയത്.

സമാനമായ ഒരു അവസ്ഥ ആണ് വാളയാറിൽ ഇപ്പോൾ നടക്കുന്നത്. അതിനു കുടപിടിക്കാൻ പ്രതിപക്ഷത്തെ വിഷജീവികളും ഉണ്ട്. കേരളം ഇത്രയും സേഫ് ആയിരിക്കാൻ കാര്യം നമ്മൾ സിസ്റ്റമാറ്റിക് ആയി കാര്യങ്ങൾ ചെയ്യുന്ന കൊണ്ടാണ്. അതും ഈ ചെയ്യുന്ന കാര്യങ്ങൾ കേന്ദ്ര നിർദേശങ്ങളുമായി പൊരുത്തപ്പെട്ട് പോകേണ്ടതും ഉണ്ട്.

നിലവിൽ ഒരു സംസ്ഥാനത്തിൽ നിന്നും മറ്റൊരു സംസ്ഥാനത്തിൽ എത്താൻ രണ്ട് സംസ്ഥാനങ്ങളുടെയും അനുമതി വേണം. മുഖ്യമന്ത്രി ഇത് എല്ലാ ദിവസവും ആവർത്തിക്കുന്നുണ്ട്. എന്നാൽ നിലവിൽ കോൺഗ്രസിന്റെ ലക്‌ഷ്യം ഈ പദ്ധതി പൊളിക്കുക എന്നത് മാത്രം ആണ്.

“എന്തിനാണ് ജന്മ നാട്ടിൽ വരാൻ പാസ്?” ഈ തരത്തിൽ നിഷ്കു ട്രോളുകൾ ഉണ്ടാക്കി whatsapp ൽ ഒക്കെ വിതരണം ചെയ്യുന്നത് ആണ് കോൺഗ്രസ് നിലവിൽ ചെയ്യുന്ന പ്രവർത്തനം.
ഉദാഹരണം തമിഴ്നാട്ടിൽ ഉള്ള വ്യക്തി പാസിന് apply ചെയ്യുന്നു എന്ന് കരുതുക. നിലവിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ വരാൻ പാസ്സിന് apply ചെയ്യുമ്പോൾ നടക്കുന്നത് ഇവയാണ്.

🔴1. ഏതാണോ ഡെസ്റ്റിനേഷൻ ആ ജില്ലാ അധികാരികൾക്ക് കിട്ടുന്നു. ഇതിൽ നമ്മുടെ എല്ലാ വിവരങ്ങളും ഉണ്ട്. അഡ്രസ്, കോൺടാക്ട് നമ്പർ, എവിടുന്നു വരുന്നു, എങ്ങോട്ട് പോകുന്നു അങ്ങനെ എല്ലാം
🔴2. ആദ്യ review ശേഷം ഈ അപേക്ഷ പഞ്ചായത്ത് അല്ലെങ്കിൽ മുനിസിപ്പാലിറ്റി ക്ക് കൈമാറുന്നു
🔴3. പഞ്ചായത്ത് ഇത്‌ അതാത് വാർഡിന് കൈമാറുന്നു
🔴4. ഓരോ വാർഡിലെയും മെമ്പർ, ആരോഗ്യ പ്രവർത്തകർ, ആശ വർക്കർ തുടങ്ങിയ ആളുകൾ ഉൾപ്പെടുന്ന ഒരു ടീം വരുന്ന വ്യക്തിയുടെ വീട്ടിൽ ഹോം ക്വാറന്റൈൻ ഉള്ള സൗകര്യം ഉണ്ടോ എന്ന് നോക്കുന്നു(സിംഗിൾ ബെഡ്‌റൂം വിത്ത്‌ അറ്റാച്ഡ് ബാത്രൂം ). അതു പോലെ high risk കാറ്റഗറി ഉള്ള ആരെങ്കിലും ആ വീട്ടിൽ ഉണ്ടോ എന്ന് അന്വേഷിക്കുന്നു.
🔴5.ഹോം കോറിന്റൈൻ സാധ്യം അല്ല എങ്കിൽ തൊട്ടടുത്ത കോറിന്റൈൻ സെന്റർ എവിടെ ആണ് എന്ന് അന്വേഷിക്കുന്നു
🔴6. അവിടെ ആവശ്യത്തിന് സൗകര്യം ഉണ്ട് എന്ന് ഉറപ്പ് വരുത്തുന്നു.
🔴7. സ്ത്രീകൾ ആണ് എങ്കിൽ മതിയായ സുരക്ഷ ഉണ്ടോ എന്ന് ഉറപ്പ് വരുത്തുന്നു
🔴8. ഈ ഡീറ്റെയിൽസ് എല്ലാം പഞ്ചായത്തിനും പിന്നീട് ജില്ലാ ഭരണം കൂടത്തിനും കൈമാറുന്നു
🔴9. ജില്ലാ ഭരണകൂടം വീണ്ടും റിവ്യൂ ചെയ്ത് എല്ലാം ശരിയാണെങ്കിൽ പാസ്സ് ഇഷ്യൂ ചെയ്യുന്നു.

ഈ പാസ് ഇഷ്യു ചെയ്യുമ്പോൾ തമിഴ്‌നാട്ടിൽ ഉള്ള അയാൾക് ഒരു date ഉം അയാൾ എത്തേണ്ട അതിർത്തിയും അറിയിക്കും. കൃത്യമായി അവിടെ എത്തിച്ചേർന്നാൽ അവർക്ക് നാട്ടിൽ വരാം.
അയാൾ വരുന്നത് സ്വന്തം വണ്ടിയിൽ ആണെങ്കിലെ കാര്യം ഉള്ളു. ടാക്സി ആണെകിലോ? ടാക്സി ഡ്രൈവർ കൂടി കൊറന്റൈൻ പോകേണ്ടി വരും. അതായത് ഒരു എക്സ്ട്രാ പേഴ്സൺ നമുക്ക് അധികം ആകും. എന്നിരുന്നാലും അയാൾക് ഒരുക്കം ആണെകിൽ നമ്മളും റെഡി. അത് പക്ഷെ സാധ്യം അല്ല. കാരണം ആ തമിഴ് ഡ്രൈവർ ഒരിക്കലും ഇവിടെ വന്ന് കൊറന്റൈൻ ആകാൻ നിൽക്കില്ല. അയാൾ അതിർത്തിയിൽ വന്ന് യാത്രക്കാരെ ഡ്രോപ്പ് ചെയ്ത് തിരികെ പോകും. അപ്പോൾ അയാളുടെ സുരക്ഷ? അത് കൊണ്ടാണ് സ്വന്തം വണ്ടിയിൽ വരുന്നവരെ മാത്രം കേരളത്തിൽ എത്തിച്ചാൽ മതി എന്നൊരു നിർദേശം ഉണ്ടായത്. വരുന്ന വണ്ടികൾ അണുവിമുക്തമാക്കിയാണ് കയറ്റി വിടുന്നത്

🔵എന്തുകൊണ്ട് ഈ പ്രക്രിയ ചെയ്യാൻ തമിഴ്നാടിന്റേയും പാസ് വേണം?
അവർക്കും ചില കാര്യങ്ങൾ നോക്കേണ്ടതുണ്ട് പാസിന് അപേക്ഷിച്ച വ്യക്തി റെഡ് സോണിൽ ഉള്ള ആൾ ആണെങ്കിൽ അവർ എങ്ങനെ movement അനുവദിക്കും? അവിടുള്ള പോലീസ് ആണ് അവർക്ക് പാസ് നൽകുന്നത്.ഇനി അഥവാ അയാൾ ഗ്രീൻ സോണിൽ ആണെന്ന് കരുതുക. അയാൾ അതിർത്തിയിൽ എത്താൻ ഏത് റൂട്ടിൽ കൂടി പോകും? ആ റൂട്ടിൽ റെഡ് സോൺ ഉണ്ടോ? അവിടെ അയാൾക് കോണ്ടാക്ട് വരുമോ? ഇതൊക്കെ അവർക്കും നോക്കണം.
അതായത് രണ്ട് സർക്കാരും ഒരുമിച്ച് പ്രവർത്തിച്ചാൽ ആണ് യാത്ര സാധ്യമാകുക. ഈ പ്രവർത്തനങ്ങൾ അട്ടിമറിക്കുക എന്ന ലക്‌ഷ്യം ആണ് കോൺഗ്രസിന്റെ ഉദ്ദേശം.

🔴മറ്റൊരു ചോദ്യം. എന്തുകൊണ്ട് സർക്കാരിന് ബസുകൾ ഉപയോഗിചൂടാ?
50 സീറ്റുള്ള ബസ് ആണെകിലും നിലവിൽ 35 നു മുകളിൽ ഒന്നും യാത്രക്കാരെ വഹിക്കാൻ നമുക്ക് കഴിയില്ല അങ്ങനെ ഒരു അവസ്ഥയിൽ ബസ് ദീർഘ ദൂര യാത്രയ്ക്ക് ഒരു പ്രായോഗിക മാർഗം അല്ല. കാരണം നമ്മൾ സംസാരിക്കുന്നത് പതിനായിരക്കണക്കിന് ആളുകളെ കുറിച്ചാണ്.ഈ ദീർഘദൂര യാത്രയ്ക്കിടെ ബസ് ഇടയ്ക് നിർത്തേണ്ടി വരും, Bathroom, toilet ഒക്കെ ഉപയോഗിക്കാൻ വേണ്ടി. അത് ഈ COVID സമയം പ്രായോഗികം അല്ല. അതുപോലെ തന്നെ ഇതിനിടയിൽ ഛർദി പോലുള്ള സംഗതികൾ വന്നാലും പൊല്ലാപ്പ് ആകും. അപ്പോൾ ബസ് കടന്നു പോകുന്ന പാതകൾ വിഷയം ആണ്.

മറ്റൊന്ന് ഓരോ ബസിലും ആരോഗ്യ പ്രവർത്തകരും വേണ്ടി വരും.
അവിടെ ആണ് ട്രെയിൻ പ്രായോഗികം ആകുന്നത്. ട്രെയിനിൽ ആയാൽ യാതൊരു ബുദ്ധിമുട്ടും ഇല്ല. ഇനി ട്രെയിന്റെ കേസ് നോക്കാം. ദില്ലിയിൽ നിന്നും ഒരു 2000 ആളുകളെ നാട്ടിൽ എത്തിക്കണം. നമ്മൾ ഇവിടെ റെഡി ആണ്. അവിടോ?
അവിടെ കൃത്യമായി പാസ് നൽകിയോ? രോഗ ലക്ഷണങ്ങൾ നോക്കിയോ? മെഡിക്കൽ സംഘം അവർക്ക് ഉണ്ടോ? നോൺ സ്റ്റോപ് ആയതിനാൽ ഭക്ഷണം വെള്ളം ഒക്കെ അവർ കൊടുക്കുമോ? റെയിൽവേ സ്റ്റേഷനിൽ ആവശ്യമായ ക്രമീകരണം ഉണ്ടോ? നമ്മൾ അതിഥി തൊഴിലാളികളെ എങ്ങനെ കയറ്റി വിട്ടോ അതുപോലെ ദില്ലിയിൽ നമ്മുടെ ആളുകളെ സുരക്ഷിതമായി അവർ കയറ്റി അയക്കണം. ഇവിടെ ആണ് മറ്റു സംസ്ഥാനങ്ങളിലെ കാലതാമസം. നമ്മൾ ഒരുക്കം ആയാലും അവർ ഒരുക്കം ആകില്ല. അതിൽ അവരെ കുറ്റം പറയാനും പറ്റില്ല. പല സംസ്ഥാനങ്ങളും വൈറസ് ബാധ തടയാൻ ചക്രശ്വാസം വലിക്കുകയാണ്. മലയാളികളുടെ യാത്ര അവർക്ക് മുൻഗണനാ വിഷയം അല്ല.

നിലവിൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരം ആയിട്ടുണ്ട്.
ദില്ലിയിൽ ട്രെയിൻ ഉടൻ വരുന്നുണ്ട്.
സർക്കാരിലും ഇരിക്കുന്നത് മനുഷ്യർ ആണ്. യന്ത്രങ്ങൾ അല്ല. അവർ ചെയ്യേണ്ടെതെല്ലാം ചെയ്യുന്നുണ്ട്.
പ്രിയ കോൺഗ്രസുകാരെ ദയവായി തുരങ്കം വെക്കരുത്.