പിന്നിൽ ഒരാൾ, ഓഡിയോ പ്രകാശനം ജയറാം നിർവ്വഹിച്ചു

വ്യത്യസ്ത ഹൊറർ ത്രില്ലർ ചിത്രമായ പിന്നിൽ ഒരാൾ എന്ന ചിത്രത്തിൻ്റെ ഓഡിയോ റിലീസ് എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ പ്രമുഖ നടൻ ജയറാം നിർവ്വഹിച്ചു.അനന്തപുരി രചനയും, സംവിധാനവും, ഗാനരചനയും നിർവ്വഹിക്കുന്ന ഈ ചിത്രം വിശ്വശിൽപി പ്രൊഡക്ഷൻസിനു വേണ്ടി അഡ്വ.വിനോദ് എസ്.നായർ, യു.വി.ജയകാന്ത് എന്നിവർ നിർമ്മിക്കുന്നു. കൃപാനിധി സിനിമാസ് ജനുവരി 19-ന് ചിത്രം തീയേറ്ററിലെത്തിക്കും.

ശക്തമായ ഒരു ഹൊറർ, ത്രില്ലർ ചിത്രമായ പിന്നിൽ ഒരാൾ ആരെയും ആകർഷിക്കുന്ന ഒരു കഥയാണ് പറയുന്നത്. മനോഹരമായ ഗാനങ്ങളും, ശക്തമായ ഹൊറർ രംഗങ്ങളും ചിത്രത്തെ ആകർഷകമാക്കുന്നു. ചിത്രത്തിലെ മൂന്ന് ഗാനങ്ങളും, സംവിധായകൻ അനന്തപുരിയാണ് രചിച്ചത്. മനോരമ മ്യൂസിക്കിൽ റിലീസ് ചെയ്ത ഗാനങ്ങൾ പ്രേക്ഷക പ്രശംസ നേടിക്കഴിഞ്ഞു.

വിശ്വശിൽപി പ്രൊഡക്ഷൻസിനു വേണ്ടി അഡ്വ.വിനോദ് എസ്.നായർ, യു.വി.ജയകാന്ത്, എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം, കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങൾ, സംവിധാനം -അനന്തപുരി, ക്യാമറ – റിജു ആർ.അമ്പാടി, എഡിറ്റിംഗ് – എ, യു.ശ്രീജിത്ത് കൃഷ്ണ, സംഗീതം – നെയ്യാറ്റിൻകര പുരുഷോത്തമൻ , ആലാപനം -ജാസി ഗിഫ്റ്റ്, അശ്വിൻ ജയകാന്ത്, അർജുൻ കൃഷ്ണ , പ്രൊഡക്ഷൻ കൺട്രോളർ- ജെ.പി മണക്കാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജൻ മണക്കാട്, ഫിനാൻസ് മാനേജർ -സൻ ജയ്പാൽ, ആർട്ട് – ജയൻ മാസ്, ബി.ജി.എം- ബാബു ജോസ്, കോസ്റ്റ്യൂം – ഭക്തൻ, മേക്കപ്പ് -രാജേഷ് രവി, അസോസിയേറ്റ് ഡയറക്ടർ – അയ്യം പള്ളി പ്രവീൺ, മഹേഷ് വടകര, ഷാൻ അബ്ദുൾ വഹാബ്, സ്റ്റിൽ – വിനീത് സി.റ്റി, പി.ആർ.ഒ- അയ്മനം സാജൻ, വിതരണം -കൃപാനിധി സിനിമാസ്.സൽമാൻ, ആരാധ്യ, ഐ.എം.വിജയൻ, ദേവൻ, ജയൻ ചേർത്തല, ആർ.എൽ.വി.രാമകൃഷ്ണൻ,ദിനേശ് പണിക്കർ ,ഉല്ലാസ് പന്തളം, അനിൽ വെന്നിക്കോട്, അസീസ് നെടുമ്മങ്ങാട്, നെൽസൻ, വിധുര തങ്കച്ചൻ ,അഡ്വ.ജോൺ സക്കറിയ, റിയ, ഗീതാവിജയൻ ,വിവിയ എന്നിവർ അഭിനയിക്കുന്നു. പി.ആർ.ഒ അയ്മനം സാജൻ

You May Also Like

വയലൻസ് ഇഷ്ടമില്ലാത്തവർ ഒറ്റത്തവണ പോലും കാണാൻ ശ്രമിക്കരുത്

റിവഞ്ച് ത്രില്ലർ എന്ന പേരിൽ കടുത്ത വയലൻസ് കുത്തി നിറച്ച ഒരു സാധാരണ തമിഴ് പ്രതികാര…

പിരമിഡിനെയും ചായുന്ന ഗോപുരത്തെയും അഭിനന്ദിക്കുന്ന നിങ്ങൾക്ക് ചോളന്മാർ പണിത, 80 ടൺ ഭാരമുള്ള ഒറ്റ കല്ല് സ്ഥാപിച്ച ഏറ്റവും ഉയരം കൂടിയ ​ഗോപുരത്തെ കുറിച്ച് അറിയുമോ ?

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട അഭിനേതാവാണ് വിക്രം. പ്രധാനമായും തമിഴ് സിനിമയിൽ കേന്ദ്രീകരിക്കുന്ന വിക്രത്തിന്റെ പേരിൽ…

‘ലക്കി ഒരിക്കലും അൺലക്കി അല്ല’

Arunima Krishnan ‘ലക്കി ഒരിക്കലും അൺലക്കി അല്ല.’ കാരണം അയാളുടെ പ്രവർത്തികൾ ഓരോന്നും കൃത്യമായി ലക്ഷ്യസ്ഥാനത്ത്…

അത് എന്നെ നന്നായി ബാധിച്ചു. അങ്ങനെയാണ് സിനിമ വിടാൻ തീരുമാനിക്കുന്നത്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്രീനാഥ് ഭാസി.

കേരളത്തിലെ യുവാക്കളുടെയും യുവതികളുടെയും ഹരമാണ് ശ്രീനാഥ് ഭാസി. അഭിനയിക്കുന്ന എല്ലാ സിനിമകളിലും തൻറെതായ് വ്യക്തിമുദ്ര പതിപ്പിക്കാൻ പ്രത്യേക കഴിവുള്ള താരമാണ് ഭാസി.