മുഹമ്മദ്‌ കുട്ടിയും പൂർണ്ണിമ ജയറാമും ലവ് ജിഹാദ് സോങ്, പൂർണ്ണിമയുടെ അച്ഛനും അമ്മയും ഒന്ന് സൂക്ഷിക്കണം

145

തൃശൂർ മെഡിക്കൽ കോളേജ്‌ വിദ്യാർത്‌ഥികളായ ജാനകിയും നവീനും അവതരിപ്പിച്ച അത്യുജ്ജ്വലമായ ഡാൻസിൽ അസഹിഷ്ണുത പൂണ്ടു കൃഷ്ണ രാജ് എന്ന വർഗ്ഗീയവാദി വക്കീൽ നടത്തിയ ലവ് ജിഹാദ് ആരോപണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴി വച്ചിട്ടുണ്ട്. പോസ്റ്റിട്ടത് മുതൽ വക്കീൽ എയറിലാണ്. കുട്ടികളുടെ മതം തിരഞ്ഞുകൊണ്ടാണ് ലവ് ജിഹാദ് ആരോപണം ഉന്നയിച്ചത്. എന്നാൽ അതുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന രസകരമായൊരു പോസ്റ്റ്, മമ്മൂട്ടിയും പൂർണ്ണിമ ജയറാമും പിൻനിലാവ് എന്ന സിനിമയിൽ അവതരിപ്പിച്ച പട്ടു സീൻ ആണ് , മാനേ മധുരക്കരിമ്പേ എന്ന ഹിറ്റ് ഗാനത്തിൽ മമ്മൂട്ടി ഡാൻസ് ചെയുന്നുണ്ട്. ഇതുമൊരു ലവ് ജിഹാദ് സോങ് എന്ന് കളിയാക്കിയാണ് ചിലർ സോഷ്യൽമീഡിയയിൽപോസ്റ്റ് ചെയുന്നത്. വർഗ്ഗീയവാദികളെ പരിഹസിക്കാനും പ്രകോപിപ്പിക്കാനും ആണെന്ന് വ്യക്തം.