ഒരു പെണ്‍കുട്ടി ജനിച്ചാല്‍ 111 മരം നടുന്ന ഗ്രാമം !

Sreekala Prasad

പണ്ടത്തെ ആചാരങ്ങളനുഷ്ടാനങ്ങളെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുരീതിയിൽ പ്രകൃതിയുമായി ബന്ധപ്പെട്ടവയായിരുന്നു. പലതും അന്ധവിശ്വാസങ്ങൾ എന്ന് എഴുതി തള്ളുമ്പോൾ ഉദ്ദേശം നല്ലതായിരുന്നു എന്ന് പിന്നീട് മനസ്സിലാകുമായിരുന്നു. ഈ പരിസ്ഥിതി ദിനത്തിൽ രാജസ്ഥാനിലെ ഒരു ഗ്രാമത്തിൻ്റെ വ്യതസ്തമായ ഒരു ആചാരം നോക്കാം.

രാജസ്ഥാൻ വരള്‍ച്ചാ മേഖലയിലാണെങ്കിലും വേറിട്ട് നിൽക്കുന്ന ഒരു ഗ്രാമമാണ് പിപ്ലാന്ത്രി .ഈ ഗ്രാമത്തില്‍ ഓരോ പെണ്‍കുട്ടിജനിക്കുമ്പോഴും ഗ്രാമീണരും വീട്ടുകാരും ചേര്‍ന്ന് 111 മരങ്ങള്‍ വീതമാണ് ജനിക്കുന്ന ഓരോ പെണ്‍കുട്ടിയ്ക്കും വേണ്ടി നടുന്നത്. 50 വർഷങ്ങൾക്ക് മുൻപ് ഗ്രാമമുഖ്യന്‍ മകൾ മരിച്ച സങ്കടത്തിൽ തുടങ്ങിയതാണ് ഈ ആചാരം.അത്കൊണ്ട് തന്നെ ഹരിതാഭമാണ് ഈ ഗ്രാമം. മാത്രമല്ല കൂടുതലും ഫലവൃക്ഷങ്ങളാണ് നടുന്നത്. നട്ട മരങ്ങള്‍ നശിച്ചുപോകുന്നില്ല എന്ന് ഉറപ്പുവരുത്തുകയും വേണം .

വിശപ്പ് അടക്കുന്നതോടൊപ്പാം ഈ വൃക്ഷങ്ങളില്‍ നിന്ന് വിളവെടുക്കുന്ന പഴങ്ങളുപയോഗിച്ച് നൂറ് ശതമാനം പ്രകൃതി ദത്തമായ വിഭവങ്ങളും പിപ്ലാന്ത്രി ജനത തയ്യാറാക്കുന്നു. ഇത് വിറ്റു കിട്ടുന്ന പണം സൊസൈറ്റി വഴി ജനങ്ങള്‍ക്ക് നല്‍കുകുയും ഒരു ഭാഗം ഗ്രാമ വികസനത്തിന് ഉപയോഗിക്കുകയും ചെയ്യും. ഇതുവഴി ഗ്രാമീണര്‍ക്ക് സ്വയം പര്യാപ്തതയ്ക്കുള്ള സാഹചര്യം കൂടിയാണ് ഈ വൃക്ഷങ്ങളൊരുക്കുന്നത്. 20 ലക്ഷത്തോളം വൃക്ഷങ്ങള്‍ ഈ മേഖലയില്‍ നട്ടു പിടിപ്പിച്ചിട്ടുണ്ടെന്നാണ് ഗ്രാമീണര്‍ പറയുന്നത്. പെണ്കുട്ടിയ്ക്കൊപ്പം പ്രകൃതിയെയും ഇവിടെ സംരക്ഷിക്കപ്പെടുന്നു.

**

You May Also Like

ഒരു ആണവ നിലയത്തിലുണ്ടാകാൻ സാദ്ധ്യതയുള്ള ഏറ്റവും വലിയ അപകടമാണ്‌ കോർ മെൽറ്റ് ഡൗൺ, എന്താണത് ?

സുജിത് കുമാർ സോഷ്യൽ മീഡിയയിൽ എഴുതിയത് ഒരു ആണവ നിലയത്തിലുണ്ടാകാൻ സാദ്ധ്യതയുള്ള ഏറ്റവും വലിയ അപകടമാണ്‌…

ഈ രാജ്യത്തു വിവാഹമോചനം പാടില്ല, വിവാഹം അസാധുവായാൽ തന്നെ മറ്റൊരാളെ കെട്ടാനും പറ്റില്ല

വിവാഹമോചനം നിയമവിരുദ്ധമായ ലോകത്തിലെ ഏക രാജ്യം അറിവ് തേടുന്ന പാവം പ്രവാസി ഡിവോഴ്‌സ് ഇല്ലാത്ത രാജ്യം…

ഇതെന്താ ജപ്പാനിലെ കുംഭമേളയോ ?

‘ഹഡാകാ മട്‌സുരി’ എന്ന ഉത്സവത്തിന്റെ പ്രത്യേകത എന്ത്? അറിവ് തേടുന്ന പാവം പ്രവാസി കൃഷിയില്‍ വിളവ്…

നമ്മുടെ നാട്ടിൻപുറങ്ങളിൽ പണ്ട് ഉണ്ടായിരുന്ന കുറിക്കല്യാണം അഥവാ പണപ്പയറ്റ് എന്താണ് ?

നമ്മുടെ നാട്ടിൻപുറങ്ങളിൽ പണ്ട് ഉണ്ടായിരുന്ന കുറിക്കല്യാണം അഥവാ പണപ്പയറ്റ് എന്താണ് ? അറിവ് തേടുന്ന പാവം…