Entertainment
ഭീതി നിറച്ച് ആൻഡ്രിയയുടെ പിസാസ് 2 ഒഫീഷ്യൽ ടീസർ

തമിഴിൽ ഇറങ്ങിയ ഹൊറർ സിനിമകളിൽ വലിയ വിജയം നേടിയതായിരുന്നു 2014ൽ പുറത്തിറങ്ങിയ പിസാസ് 1 . പ്രയാഗമാർട്ടിൻ, നാഗ, രാധാരവി എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു. കണ്ടുപഴകിയ രീതികളിൽ നിന്നും മാറി വളരെ വ്യത്യസ്തമായ ശൈലിയിൽ അവതരിപ്പിച്ചു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ഇപ്പോഴിതാ പിസാസ് 2 ന്റെ ടീസർ പുറത്തിറങ്ങി.
ആദ്യ ഭാഗം സംവിധാനം ചെയ്ത മിഷ്കിൻ ആണ് രണ്ടാം ഭാഗത്തിന്റെയും സംവിധാനം നിർവഹിക്കുന്നത്.ആൻഡ്രിയ ജെറിമിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ വിജയ് സേതുപതി അതിഥി താരമായി എത്തുന്നുണ്ട്. ഷംന കാസിം, രാജ്കുമാർ പിച്ചുമണി എന്നിവരും മറ്റുവേഷങ്ങളിൽ എത്തുന്നു. സംവിധായകനായ മിഷ്കിൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്.
537 total views, 4 views today