fbpx
Connect with us

പിശാചിന്റെ നമ്പര്‍

“അതെന്താ..?“
“ഇതുപോലെ ഒരു മഞ്ഞുകാലത്താ‍ണ് എനിക്കെന്റെ മനസ്സു നഷ്ടമായത്…”
“മനസ്സു നഷ്ടമായതോ?“
“അതെ..പിശാചുമായി ഞാനന്നൊരു പോക്കര്‍ ഗെയിം കളിച്ചു…”
“പിശാചുമായോ..?“ എനിക്കു വിശ്വസിക്കാനായില്ല..ഞാനയാളുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി.

 120 total views

Published

on

ന്നലെ വീണ്ടും ഞാനയാളെപ്പറ്റി ഓര്‍ത്തു. എല്ലാ മഞ്ഞുകാലങ്ങളിലും എന്റെ ഓര്‍മ്മകളില്‍ അയാളെത്തും. ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലെ മഞ്ഞു പെയ്യുന്ന ഒരു ഞായറാഴ്ചയിലെ പ്രാഭാതത്തില്‍ ചെസ്റ്റര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഞാ‍നയാളെ ആദ്യമായി കാണുന്നത്. കനത്ത മഞ്ഞുവീഴ്ച കാരണം ട്രെയിനുകള്‍ വൈകിയായിരുന്നു അന്ന് ഓടിക്കൊണ്ടിരുന്നത്. എനിക്കു പോകുവാനുള്ള ട്രെയിന്‍ വരുവാ‍ന്‍  മൂന്നു മണിക്കൂറുകള്‍ കൂടി കാത്തിരിക്കണമായിരുന്നു. സ്റ്റേഷനില്‍ ആരെയും കാ‍ണാനില്ല. ആരും അന്ന് യാത്രചെയ്യുന്നില്ല എന്നു തോന്നി. കൊടും തണുപ്പു കാരണം അവിടെയുള്ള വെയിറ്റിംഗ് റൂമില്‍ ഞാനഭയം പ്രാപിച്ചു.

600px-666-svg അവിടെ അയാളിരിക്കുന്നു. തണുപ്പകറ്റാന്‍ വേണ്ടുന്ന വേഷവിധാനങ്ങള്‍ വേണ്ടുവോളം അയാള്‍ ധരിച്ചിരുന്നില്ല. ഗോള്‍ഡന്‍ വെര്‍ജീനിയ എന്ന പുകയിലയെടുത്ത് സിഗരറ്റ് തെറുത്തുകൊണ്ടിരിക്കുകയായിരുന്നു അയാള്‍. ഞാന്‍ അവിടെക്കണ്ട ഒരൊഴിഞ്ഞ ബഞ്ചില്‍ ഇരുന്നു. സിഗരറ്റ് ഉണ്ടാക്കുന്നതിനിടെ അയാളെന്നെ അടിമുടി നോക്കി. കണ്ടഭാവം നടിക്കാതെയാണെങ്കിലും ഞാനും അയാളെയൊന്നു നോക്കി. അമ്പതിനോടടുത്ത പ്രായം. ഒരു ടീ ഷര്‍ട്ടിനുമുകളില്‍ ഒരു മുഷിഞ്ഞ ലതര്‍ ജാക്കറ്റ് ധരിച്ചിരിക്കുന്നു. തീഷ്ണമായ കണ്ണുകള്‍.ഇടക്കിടെ നരച്ച താടി അല്പം അധികമായി വളര്‍ന്നിരുന്നു. അയാളുടെ നോട്ടം ഒരുതരം അസഹനീയത ആരിലും ഉണ്ടാക്കാമെന്നു തോന്നി. ഞാനെന്റെ മൊബൈല്‍ പുറത്തെടുത്ത് ആരെയോ വിളിക്കുവാനായി നമ്പര്‍ പരതുന്ന മട്ടില്‍ അഭിനയിച്ചു.

ഉണ്ടാക്കിയ സിഗരറ്റു വലിക്കുവാ‍നാകണം അല്പനേരത്തേക്ക് അയാള്‍ പുറത്തേക്കു പോയി.കുറെക്കഴിഞ്ഞ് തിരിച്ചു വന്നു പഴയ സ്ഥാനത്തു തന്നെ ഇരുപ്പുറപ്പിച്ചു. പുറത്ത് മഞ്ഞു പെയ്യുന്നതിന്റെ നേരിയ  ഇരമ്പല്‍ ഞങ്ങളുടെ ഇടയിലെ നിശ്ശബ്ദതയുടെ ആക്കം വര്‍ദ്ധിപ്പിച്ചു. പഴകിയ ശബ്ദത്തില്‍ ട്രെയിനുകള്‍ വരുവാന്‍ താമസിക്കുമെന്നും അതില്‍ ക്ഷമിക്കണമെന്നും പറഞ്ഞ് എവിടെയോ നിന്നും വന്ന സ്ത്രീയുടേതെന്നു തോന്നിപ്പിച്ച അനൌണ്‍സ്മെന്റ് ശബ്ദം അമ്പതു വര്‍ഷം പഴക്കമുള്ള ഒരു കാലഘട്ടത്തെ ഓര്‍മ്മിപ്പിച്ചു.
“താങ്കള്‍ എവിടേക്കാ..?” ഒരുതരം ഐറിഷ് ചുവയുള്ള ശബ്ദത്തില്‍ അപ്രതീക്ഷിതമായി അയാള്‍ മൌനത്തിന് വിരാമമിട്ടു.
“ലണ്ടനിലേക്ക്..താങ്കളോ?”
“മാഞ്ചസ്റ്ററിലേക്ക്..“
വീണ്ടും കുറെ നേരത്തേക്ക് ഞങ്ങള്‍ നിശ്ശബ്ദരായിരുന്നു.
“എനിക്ക് മഞ്ഞിഷ്ടമല്ല..“ അയാള്‍ നിശബ്ദത ലംഘിച്ചു.
“അതെന്താ..?“
“ഇതുപോലെ ഒരു മഞ്ഞുകാലത്താ‍ണ് എനിക്കെന്റെ മനസ്സു നഷ്ടമായത്…”
“മനസ്സു നഷ്ടമായതോ?“
“അതെ..പിശാചുമായി ഞാനന്നൊരു പോക്കര്‍ ഗെയിം കളിച്ചു…”
“പിശാചുമായോ..?“

എനിക്കു വിശ്വസിക്കാനായില്ല..ഞാനയാളുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി. അയാള്‍ തുടര്‍ന്നു.

“അന്നെനിക്ക് പതിമൂന്നു വയസ്സ് പ്രായം വരും. ഇതുപോലെ മഞ്ഞുപെയ്യുന്ന ഒരു സന്ധ്യയില്‍ അയാള്‍ എന്റെയടുത്ത് വന്നു. ആറടിയിലധികം വരും ഉയരം. കറുത്ത കോട്ടും ടൈയും ധരിച്ചായിരുന്നു അയാള്‍ വന്നത്. എന്നെ ഒരു പോക്കര്‍ ഗയിം കളിക്കുവാനായി ക്ഷണിക്കുകയായിരുന്നു. കുറെ നേരം ഞങ്ങള്‍ കളിച്ചു. അവസാനം ഞാന്‍ തോറ്റു. സമ്മാനമായി എന്റെ ആത്മാവ് അയാളെടുക്കുകയാണെന്ന് എന്നോട് പറഞ്ഞു…”
എനിക്ക് അയാളോട് എന്തു പറയണമെന്ന് അറിയില്ലായിരുന്നു. ഈ കഥ ഞാനെവിടെയെങ്കിലും കേട്ടിട്ടുണ്ടോ? എത്ര ആലോചിച്ചിട്ടും എനിക്കൊന്നും പിടികിട്ടുന്നുണ്ടായിരുന്നില്ല. എന്നില്‍ ആകാംഷ നിറഞ്ഞു.

Advertisement



“എന്നിട്ട്..?”

“എന്നിട്ടയാള്‍ എങ്ങോട്ടേക്കോ പോയി.”

“പിന്നീട് താങ്കള്‍ അയാളെ കണ്ടിട്ടില്ലേ?”

“ഉണ്ട്..അയാളെ ഞാന്‍ പലപ്പോഴും പല സ്ഥലങ്ങളിലും വച്ചു കണ്ടിരിക്കുന്നു. എന്നെ കാണുവാനായി പല പ്രാവശ്യവും അവന്‍ വന്നിട്ടുമുണ്ട്. എന്നെ വീണ്ടും പോക്കര്‍ കളിക്കുവാനായി ക്ഷണിക്കും..പക്ഷേ ഞാനൊരിക്കലും സമ്മതിച്ചിട്ടില്ല.”

Advertisement



“അതെന്താ?”

“എന്നെ തോല്‍പ്പിച്ചിട്ട് എന്റെ ജീവന്‍ അവനു വേണമെന്നു പറഞ്ഞാലോ?”

എനിക്കയാള്‍ പറഞ്ഞത് വളരെ അവിശ്വസനീയമായി തോന്നി. പിശാചില്‍ എനിക്കു വിശ്വാസം ഉണ്ടായിരുന്നില്ല. മഞ്ഞു പെയ്യുന്ന ആ ദിവസത്തില്‍ ചെസ്റ്ററിലെ കാലപ്പഴക്കം ചെന്ന ട്രെയിന്‍ സ്റ്റേഷനില്‍ അയാളും ഞാനും മാത്രമേയുള്ളു എന്ന സത്യം എന്നില്‍ അസ്വസ്ഥതയുണ്ടാക്കി. കുട്ടിക്കാലത്ത് വായിച്ച ബ്രാംസ്ട്രോക്കറുടെ ഡ്രാക്കുളയിലെ കഥാപാത്രം എന്റെ മനസ്സിലൂടെ പെട്ടെന്ന് കടന്നുപോയി.

“എനിക്ക് പിശാചില്‍ വിശ്വാസമില്ല..” എങ്ങിനെയോ ഞാനറിയാതെ ഈ വാക്കുകള്‍ വായില്‍ നിന്നു പുറത്തുചാടി.

Advertisement



അയാള്‍ ഒന്നു ഞെട്ടുന്നതുപോലെ എനിക്കു തോന്നി. ഉടന്‍ തന്നെ ഒരു സിഗരട്ടിന് അയാള്‍ തിരികൊളുത്തി, എന്നിട്ട് മുന്നോട്ടാഞ്ഞിരുന്നു.

“താങ്കളെപ്പോലെ തന്നെയാണ് ഞാനും കരുതിയിരുന്നത്. എന്നാല്‍ ഇന്നു ഞാന്‍ അങ്ങിനെയല്ല. പിശാച് എന്റെ മനസ്സു കൊണ്ടു പോയതുകൊണ്ടല്ല ഞാനിതു പറയുന്നത്. താങ്കള്‍ക്കിഷ്ടമുണ്ടെങ്കില്‍ വിശ്വസിക്കുക. അവന്‍ എല്ലാ സ്ഥലത്തും ഉണ്ട്. ഇന്ന് ലോകം അവന്‍ കീഴടക്കി. അവന്റെ വഴിയിലൂടെയല്ലേ ഇന്ന് ലോകത്തിന്റെ പോക്ക്..!”

ഞാനയാളെത്തന്നെ നോക്കിയിരുന്നു.

“എന്നെ താങ്കള്‍ക്ക് വിശ്വാസം വരുന്നില്ലയെന്ന് എനിക്കു മനസ്സിലായി. എന്നാല്‍ താങ്കള്‍ ഇന്റെര്‍നെറ്റ് നോക്കുന്ന ആളാണോ?”

Advertisement



“അതെ.”

“എന്നാല്‍ താങ്കളും പിശാചിന്റെ ആളാണ്..”

“എന്താണ് താങ്കള്‍ പറയുന്നത്..?”

“ഇന്റെര്‍നെറ്റില്‍ പോകാന്‍ നിങ്ങള്‍ ഡബ്ലിയു.ഡബ്ലിയു.ഡബ്ലിയു എന്ന് ചേര്‍ക്കാറില്ലേ?”

Advertisement



“അതെ..എല്ലാ സൈറ്റുകളിലും പോകുവാന്‍ അങ്ങിനെ എഴുതണമല്ലോ..” ഞാന്‍ പറഞ്ഞു.

“എന്നാല്‍ കേട്ടോളൂ..ഞാന്‍ പറയാം..ഡബ്ലിയു എന്നാല്‍ അതിന്റെ വില ഹീബ്രു ഭാഷയില്‍ ആറ് എന്ന അക്കമാണ്. മൂന്നു ഡബ്ലിയു ചേരുമ്പോള്‍ അത് 666 എന്ന സംഖ്യയാകും. അത് എന്താണെന്നു താങ്കള്‍ക്കറിയാമോ?”

“ഇല്ല..”

“പിശാചിന്റെ നമ്പര്‍..! ആ നമ്പര്‍ ഇന്ന് എല്ലാവരേയും ഭരിക്കുന്നു..!” ഇതും പറഞ്ഞ് അയാളെന്നെ സൂക്ഷിച്ചു നോക്കി. എനിക്ക് എന്തു പറയണമെന്ന് അറിയില്ലായിരുന്നു. ഞാനയാളെ മിഴിച്ചു നോക്കി.

Advertisement



“താങ്കള്‍ ഒരിക്കലും ഇന്റര്‍ നെറ്റ് ഉപയോഗിക്കരുത്. അവനെ ഒഴിവാക്കാന്‍ അതാണു വഴി. ഞാന്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാറില്ല.”

മഞ്ഞു വീഴ്ചയുടെ ശക്തി കൂടി. ദൂരെ നിന്നും അയാള്‍ക്കു പോകുവാനുള്ള ട്രെയിന്‍ പതിയെ വരുന്നതു കാണാമായിരുന്നു.

“ഞാന്‍ പോകുന്നു.” അയാള്‍ എഴുന്നേറ്റു. “ഞാന്‍ പറഞ്ഞത് താങ്കള്‍ വിശ്വസിച്ചില്ലെന്ന് എനിക്കറിയാം. പക്ഷേ അതു വിശ്വസിക്കുക. ചിലപ്പോള്‍ അവന്‍ ഉടനേ ഒരടയാളം കാണിച്ചേക്കാം. ഞാന്‍ താങ്കളോട് സംസാരിക്കുന്നത് അവന്‍ ചിലപ്പോള്‍ കണ്ടിരിക്കാം…ശരി..ഞാന്‍ പോകുന്നു..”

അയാള്‍ ട്രെയിനില്‍ കയറിപ്പോകുന്നത് ഞാന്‍ നോക്കിയിരുന്നു. വളരെ വിചിത്രനായ മനുഷ്യന്‍ .  അയാളു പോയിക്കഴിഞ്ഞപ്പോള്‍ എങ്ങിനെയെങ്കിലും എന്റെ ട്രെയിന്‍ വന്നിരുന്നെങ്കിലെന്നായി എന്റെ ചിന്ത. ഒരു രീതിയിലും അയാള്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് മനസ്സിനെ മാറ്റുവാന്‍ എനിക്കു കഴിയുമായിരുന്നില്ല. അവസാനം എന്റെ ട്രെയിന്‍ ഇഴഞ്ഞിഴഞ്ഞ് സ്റ്റേഷനില്‍ എത്തി. ഞാന്‍ എഴുന്നേറ്റു. അപ്രതീക്ഷിതമായി ചുവരിലെ ക്ലോക്കില്‍ എന്റെ നോട്ടം ഉടക്കി. നിലച്ച പെന്‍ഡുലം. അതിലെ സൂചികളുടെ നില എന്റെ മനസ്സിനെ ഘനീഭവിപ്പിച്ചു..

Advertisement



ആറുമണി..ആറു മിനുട്ട്..ആറു സെക്കന്റ്…!

ഞാന്‍ വേഗം ട്രെയിന്‍ ലക്ഷ്യമാക്കി ഓടി…

“ചിലപ്പോള്‍ അവന്‍ ഉടനേ ഒരടയാളം കാണിച്ചേക്കാം…”

ഈ വാക്കുകള്‍ എന്റെ ചെവിയില്‍ വീണ്ടും മുഴങ്ങി.

Advertisement



 121 total views,  1 views today

Advertisement
controversy42 mins ago

നടി ആക്രമിക്കപ്പെട്ട കേസിൽ നിലപാട് വ്യക്തമാക്കി ദുർഗ കൃഷ്ണ. അതിജീവിത എല്ലാവർക്കും പ്രചോദനം എന്ന് താരം.

controversy57 mins ago

എന്ത് മറുപടി പറയണം എന്നത് എൻറെ ഇഷ്ടമാണ്; പശു പരാമർശത്തിൽ നിഖില വിമൽ

Entertainment4 hours ago

മുഹൂർത്തം മെയ് 28 ന് രാവിലെ, ചടങ്ങുകൾ നടക്കുന്നത് ചെന്നൈയിൽ വച്ച്, അടുത്ത ദിവസം തന്നെ മഞ്ജുവാര്യർ പോകും.

controversy5 hours ago

വിജയ് ബാബുവുമായുള്ള 50 കോടിയുടെ കരാറിൽ നിന്നും പിൻമാറി പ്രമുഖ ഒ.ടി.ടി കമ്പനി; കരാർ ഏറ്റെടുക്കാൻ ഒരുങ്ങി താരസംഘടന.

Latest5 hours ago

സേവാഭാരതി എന്നു പറയുന്നത് കേരളത്തിലുള്ള ഒരു സംഘടനയാണ്; അവർക്ക് തീവ്രവാദ പരിപാടിയൊന്നുമില്ല; ശബരിമലയ്ക്ക് പോകുമ്പോൾ വെളുപ്പും വെളുപ്പും ഇടാൻ പറ്റുമോ? മേപ്പടിയാൻ വിമർശനങ്ങളോട് പ്രതികരിച്ച് ഉണ്ണിമുകുന്ദൻ.

Entertainment5 hours ago

സിനിമയിലെ ആ ഇൻ്റിമേറ്റ് രംഗങ്ങൾ ഹോട്ട് ആൻഡ് സ്പൈസി ആക്കാൻ വേണ്ടിയല്ല; ദുർഗ കൃഷ്ണ

Entertainment5 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന ആ സന്തോഷവാർത്ത പ്രഖ്യാപിച്ച് ജീത്തു ജോസഫ്. അത് തകർക്കുമെന്ന് ആരാധകർ.

Entertainment5 hours ago

മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രം തയ്യാറാക്കാൻ ഒരുങ്ങി ധ്യാൻ ശ്രീനിവാസൻ.

Entertainment6 hours ago

മൃഗ ഡോക്ടർ, സ്കൂൾ കുട്ടികൾക്കായുള്ള ഈ പുസ്തകവുമേന്തി, അതെന്താ അങ്ങനെ ?

Entertainment6 hours ago

മഞ്ജു വാര്യർ : അഭിനയത്തിൽ കൃത്രിമത്വം കൂടുന്നുവോ ?

Boolokam7 hours ago

അഹൂജയുടെ കഥ – അമർ നാഥ് അഹൂജയും ആംപ്ലിഫയറും

condolence8 hours ago

സംഗീത സുജിത്തിനോടുള്ള ആദരസൂചകമായി പ്രിയ ഗായിക ആലപിച്ച ചില ഗാനങ്ങൾ പങ്കുവയ്ക്കുന്നു

controversy2 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment6 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 day ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment1 day ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment2 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment3 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment3 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment3 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment4 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment6 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment6 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment6 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment6 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Advertisement