fbpx
Connect with us

പിതൃ ദേവോ ഭവ: !!! – കഥ

വനിതാ പോലീസുകാരുടെ അകമ്പടിയോടെ മുറിയിലേക്ക്‌ കടന്നുവരുന്ന ദേവി. കൈകളില്‍ വിലങ്ങ്. മുഖം കുനിച്ചാണ് നടന്നിരുന്നതെങ്കിലും ആ മുഖത്തെ നിര്‍വ്വികാരത വ്യക്തമായിരുന്നു.

 154 total views

Published

on

Woman-crying malayalam story

ചുവരിലെ നാഴികമണിയില്‍ സൂചികള്‍ നിയതമായ വേഗത്തില്‍ വിറച്ചുതുള്ളി … കോടതിമുറിയിലെ അടക്കിപ്പിടിച്ച നിശ്ശബ്ദതയില്‍ അതിന്റെ മിടിപ്പുകള്‍ മുഴങ്ങിക്കൊണ്ടിരുന്നു.

ചുറ്റിലും ഒരു ചെറുമര്‍മ്മരം പരന്നപ്പോഴാണ് തലയുയര്‍ത്തി നോക്കിയത്. വനിതാ പോലീസുകാരുടെ അകമ്പടിയോടെ മുറിയിലേക്ക്‌ കടന്നുവരുന്ന ദേവി. കൈകളില്‍ വിലങ്ങ്. മുഖം കുനിച്ചാണ് നടന്നിരുന്നതെങ്കിലും ആ മുഖത്തെ നിര്‍വ്വികാരത വ്യക്തമായിരുന്നു.

തൊട്ടടുത്ത് ചേര്‍ന്നിരുന്ന ദിവ്യമോളില്‍ നിന്നും അമര്‍ത്തിയ ഒരു തേങ്ങലുയര്‍ന്നു,

‘ആന്റീ …’

Advertisementഅവളെ ചേര്‍ത്തു പിടിച്ച് ചുറ്റുമൊന്നു കണ്ണോടിച്ചു. കോടതിമുറിയിലെ ഇരിപ്പിടങ്ങള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. വരാന്തയിലും കാത്തുനില്‍ക്കുന്നവരുടെ തിരക്ക്‌. മുന്‍ഭാഗത്ത് നിരന്നിരിക്കുന്ന വക്കീലന്മാരുടെ മുഖത്തും വല്ലാത്ത ഗൌരവം.

ക്ലോക്കിലെ സൂചി പതിനൊന്നു മണിയിലെത്തി വിറങ്ങലിച്ചുനിന്ന ആ നിമിഷാര്‍ദ്ധത്തില്‍ കോടതിമുറി പൊടുന്നനെ നിശ്ശബ്ദമായി. ചേംബറിന്റെ വാതില്‍ തുറന്ന്‍ ജഡ്ജി പുറത്തേക്ക് വന്നു.

ശിപായി കേസിന്റെ നമ്പര്‍ വിളിച്ചതോടെ പോലീസുകാര്‍ ദേവിയുടെ കയ്യിലെ വിലങ്ങ് അഴിച്ച് അവളെ പ്രതിക്കൂട്ടിലെക്ക് കയറ്റി നിര്‍ത്തി.

ബഞ്ചുകളില്‍ നിരനിരയായിരിക്കുന്ന ആളുകള്‍ക്കിടയിലൂടെ ദേവിയുടെ കണ്ണുകള്‍ പരത്തി നടന്നു …. തന്നെയും കടന്നുപോയ ആ നോട്ടം ഒരു നിമിഷം ദിവ്യയുടെ മുഖത്ത്‌ തറഞ്ഞു നിന്നു. പിന്നെ വിണ്ടും തന്നിലേക്കെത്തിയ ആ കണ്ണുകള്‍ നനഞ്ഞിരുന്നു എന്ന് തോന്നി… അവ എന്തോ യാചിക്കുന്നതുപോലെ…!

Advertisementമേശപ്പുറത്തിരുന്ന ഫയലിന്റെ നാടയഴിച്ച് ജഡ്ജി കട്ടിക്കണ്ണടയിലൂടെ തന്റെ മുന്നിലിരുന്നവരെ ഒന്നു നോക്കി. കോടതിമുറി ഒരു വിര്‍പ്പുമുട്ടലിന്റെ നിശ്ശബ്ദതയില്‍ പിടഞ്ഞു.

കേസിന്റെ വിചാരണ നേരത്തെ കഴിഞ്ഞിരുന്നതുകൊണ്ട് വിധിപ്രസ്താവന മാത്രമേ ബാക്കിയുണ്ടായിരുന്നൊള്ളു. ആകാംക്ഷയുടെ നിമിഷങ്ങള്‍ക്ക്‌ അറുതി വരുത്തി ജഡ്ജി ഒന്ന് മുരടനക്കി, പിന്നെ വായിച്ചു തുടങ്ങി …

‘പ്രതി കറ്റം ചെയ്തു എന്ന്‍ കോടതിക്ക് സംശയാതീതമായി ബോധ്യപ്പെട്ടിരിക്കുന്നതിനാല്‍ ഇന്ത്യന്‍ ശിക്ഷാനിയമം, 302-ആം വകുപ്പ് പ്രകാരം പ്രതിയെ ജിവപര്യന്തം കഠിനതടവിനു ശിക്ഷിച്ചിരിക്കുന്നു!’

പലരില്‍ നിന്നുയര്‍ന്ന നിശ്വാസങ്ങള്‍ ഒരു കനല്‍കാറ്റായി കോടതിമുറിയില്‍ ഒഴുകിനടന്നു!

Advertisementദൂരെ എവിടേക്കോ നോക്കിനിന്ന ദേവിയുടെ കണ്ണുകളില്‍ നിര്‍വ്വികാരത തണുത്തു മരവിച്ചു കിടന്നു.

ശപിക്കപ്പെട്ട ആ രാത്രിയില്‍ വീട്ടിലേക്ക് ഓടിവന്ന ദേവിയുടെ കണ്ണുകളിലും ഈ മരവിപ്പ് തന്നെയായിരുന്നല്ലോ!

തൊട്ടടുത്ത വീട്ടില്‍ ഒരു പുതിയ താമസക്കാര്‍ വരുന്നു എന്ന് കേട്ടപ്പോള്‍ ഏറെ സന്തോഷമാണ് തോന്നിയത്. വൈകുന്നേരം പുതിയ അയല്‍ക്കാര്‍ പരിചയപ്പെടാന്‍ എത്തിയതോടെ ആ സന്തോഷം ഇരട്ടിയായി. ചെറുപ്പക്കാരായ ദമ്പതികള്‍ , പൂമ്പാറ്റയെ പോലെ ഓടിച്ചാടി നടക്കുന്ന അവരുടെ ഏക മകള്‍ ദിവ്യ.

ആദ്യസന്ദര്‍ശനത്തില്‍ തന്നെ ദിവ്യ വീട്ടിലെ ഒരംഗം ആയിമാറി. മക്കളൊക്കെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കൊക്കെയായി ദൂരസ്ഥലങ്ങളില്‍ ആയിരുന്നത് കാരണം ഞങ്ങള്‍ എപ്പോഴും തനിച്ചായിരുന്നു. ചെടികളിലും, പൂക്കളിലും, കിളികളിലും ഒക്കെ മക്കളെ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നപ്പോഴാണ് ദിവ്യ ഞങ്ങള്‍ക്കിടയിലേക്ക് വന്നത്.

Advertisementമുറ്റത്തും പറമ്പിലും ഒക്കെ ഓരോ ജോലികളുമായി എപ്പോഴും കളിച്ചും ചിരിച്ചും നവദമ്പതികളെപ്പോലെ ദേവിയെയും, രാജനെയും കാണാമായിരുന്നു. ഒരു കിലുക്കാംപെട്ടിയായി ദിവ്യമോളും.

ഇടക്കെപ്പോഴോ ദേവിയോട് ചോദിച്ചു,

‘ഒരു കുട്ടി മാത്രമാകുന്നത് അത്ര നല്ലതാണോ?’

‘ചേച്ചീ, അത് കൂടുതല്‍ മക്കളായാല്‍ മോള്‍ക്ക്‌ കിട്ടണ്ട സ്നേഹം മുഴുവന്‍ പങ്ക് വെക്കപ്പെട്ടുപോകും, സ്നേഹവും ശ്രദ്ധയും എല്ലാം മോള്‍ക്ക്‌ മാത്രം കൊടുക്കാം എന്ന്‍ രാജേട്ടന് നിര്‍ബന്ധം.’

Advertisementഒരു കുഞ്ഞ് മാത്രം എന്ന ആശയത്തോട് തങ്ങള്‍ക്ക് യോജിക്കാന്‍ കഴിയുമായിരുന്നില്ലെങ്കിലും രാജന്റെ മോളോടുള്ള സ്നേഹവും, കരുതലും, ലാളനയും ഒക്കെ അവരുടെ തീരുമാനത്തെ അംഗീകരിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു.

രണ്ടു മാസത്തെ അവധിക്കാലം കഴിഞ്ഞ് ഗള്‍ഫിലെ തന്റെ ജോലിസ്ഥലത്തെക്ക് തിരിച്ചുപോകാന്‍ യാത്ര പറയാനെത്തിയതായിരുന്നു രാജന്‍ …

‘ചേച്ചീ, നിങ്ങള്‍ ഇവിടെയുണ്ടല്ലോ എന്ന ധൈര്യത്തിലാണ് ഞാന്‍ പോകുന്നത്. എന്റെ മോളെ പിരിഞ്ഞിരിക്കുന്ന കാര്യമോര്‍ക്കുമ്പോഴാ എനിക്ക് …’

ദിവ്യമോളെ കെട്ടിപ്പിടിച്ചു വിങ്ങിപ്പൊട്ടുന്ന രാജനെ സമാധാനിപ്പിക്കാന്‍ അന്നേറെ പണിപ്പെടേണ്ടി വന്നു.

Advertisementപിന്നെ അവധിക്കാലങ്ങള്‍ ഉല്‍സവങ്ങളാക്കി രാജന്‍ പലതവണ വന്നുപോയി. അതിനിടയില്‍ കൌമാരത്തിന്റെ പടവുകള്‍ ദിവ്യയും ഓടിക്കയറുകയായിരുന്നു. കഴിവും, സൌന്ദര്യവും, ബുദ്ധിയും ഒക്കെ ഏറെയുണ്ടായിരുന്ന ദിവ്യയുടെ വളര്‍ച്ചയും വളരെ വേഗമായിരുന്നു.

ദിവ്യയുടെ പത്താംക്ലാസ് കഴിഞ്ഞതോടെ ഗള്‍ഫ്‌ ജിവിതം മതിയാക്കി രാജന്‍ നാട്ടിലെത്തി.

കോളേജ് ക്ലാസ്സിലെത്തിയ ദിവ്യയുടെ ശരീരത്തില്‍ കാലം ചാരുത ചാര്‍ത്തി.

എപ്പോഴൊക്കെയോ അയല്‍വീട്ടില്‍ നിന്നുയര്‍ന്നുകേട്ട ശബ്ദങ്ങളിലെ അസ്വാഭാവികതകള്‍ ഒരു പുഞ്ചിരിയുടെ ഉത്തരത്തില്‍ ഒതുക്കി ദേവി.

Advertisementഏതോ ഒരു രാവില്‍ ഒച്ചയും ബഹളവും കേട്ടാണ് കണ്ണ് തുറന്നത്. ‘അയല്‍വക്കക്കാരന്റെ കാര്യങ്ങളില്‍ ആവിശ്യമില്ലാതെ തലയിടാന്‍ പോകണ്ട’ എന്ന്‍ കേട്ടതോടെ എന്താണ് സംഭവിക്കുന്നത് എന്ന് പോയി തിരക്കാനുള്ള ആലോചന വേണ്ടെന്നു വെച്ചു.

ഏറെ നാളുകള്‍ക്ക്‌ ശേഷമാണ് അന്ന്‍ ദേവി തന്നെ കാണാനെത്തിയത്. അവളുടെ കണ്ണുകള്‍ കരഞ്ഞു കലങ്ങിയിരുന്നു .. കവിളുകളില്‍ അടികൊണ്ടു തിണര്‍ത്ത പാട്!

‘ദേവീ, എന്താ എന്ത് പറ്റി?’

ഒരു പോട്ടിക്കരച്ചിലായിരുന്നു മറുപടി. തേങ്ങലൊരല്പം അടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു,

Advertisement‘ചേച്ചീ, അഛനില്‍ നിന്ന് സ്വന്തം മോളുടെ മാനം കാക്കാന്‍ കാവലിരിക്കേണ്ടിവരുന്ന ഒരമ്മയുടെ ഗതികേട്‌ ചേച്ചിക്ക് മനസ്സിലാവില്ല’.

കേട്ടത് വിശ്വസിക്കാനാവാതെ അമ്പരന്നിരിക്കുമ്പോള്‍ അവള്‍ തുടര്‍ന്നു…

‘കുറച്ച് നാളായി ഇത് തുടങ്ങിയിട്ട്. മോള് കുളിക്കുമ്പോഴും, തുണി മാറുമ്പോഴും മറ്റും ഒളിഞ്ഞു നോക്കുക …പിന്നെ മറ്റ് പലതും. മാനക്കേടോര്‍ത്താ ആരോടും, ചേച്ചിയോട് പോലും പറയാതിരുന്നത്. എനിക്കിപ്പോള്‍ മോളെ തനിച്ചിരുത്തി ഒന്ന് കുളിമുറിയില്‍ പോകാന്‍ പോലും പേടിയാണ് ചേച്ചീ…’

തേങ്ങലടക്കാന്‍ പാടുപെടുന്ന ദേവിയെ എന്ത് പറഞ്ഞ്‌ ആശ്വസിപ്പിക്കണം എന്നറിയില്ലായിരുന്നു.

Advertisement‘ദേവീ, ഞങ്ങള്‍ രാജനോട് ഒന്ന് സംസാരിച്ചാലോ?’

‘വേണ്ട ചേച്ചീ… രാജേട്ടന്‍ ആകെ മാറിയിരിക്കുന്നു. ആ മനസ്സില്‍ ഏതോ ചെകുത്താനാണിപ്പോള്‍ … സ്വബോധമുള്ള സമയവും കുറവ്‌. കരഞ്ഞും, കാലു പിടിച്ചും, ഇണങ്ങിയും, പിണങ്ങിയും ഒക്കെ പറഞ്ഞുനോക്കി ചേച്ചീ … ഒരു രക്ഷയുമില്ല … ആ മനസ്സിലെല്ലാം ദുഷ്ടത്തരമാണിപ്പോള്‍ , ആര് പറഞ്ഞാലും കേള്‍ക്കില്ല …’

ഒരു രാത്രി ആരോ തുടര്‍ച്ചയായി മുട്ടുന്നത് കേട്ടാണ് കതകു തുറന്നത്. ഒരു ഭ്രാന്തിയെ പോലെ ദേവി … കണ്ണുകളില്‍ പേടിപ്പെടുത്തുന്ന ഒരുതരം മരവിപ്പ്‌ .. ശരീരം മുഴുവന്‍ രക്തം …

അമ്പരന്നു നില്‍ക്കുമ്പോള്‍ അവള്‍ പറഞ്ഞു,

Advertisement‘എന്റെ മോളെ അവന്‍ … ആ ദുഷ്ടനെ ഞാന്‍ കൊന്നു … ഞാന്‍ കൊന്നു !!’

പൊടുന്നനെ അലറിക്കരഞ്ഞുകൊണ്ട് അവള്‍ നിലത്തേക്ക് തളര്‍ന്നുവീണു.

കോടതിയില്‍ ഒരു വക്കീലിനെ വെക്കാന്‍ അവള്‍ സമ്മതിച്ചില്ല. വിചാരണക്കിടയിലും ‘താന്‍ കൊന്നു’ എന്നല്ലാതെ ഒരു വാക്കുപോലും അവള്‍ പറഞ്ഞില്ല!

‘ആന്റീ …’ ദിവ്യമോള്‍ കുലുക്കി വിളിച്ചപ്പോഴാണ് ചിന്തകളില്‍ നിന്നുണര്‍ന്നത്.

Advertisementകോടതിമുറി ഏതാണ്ട് ശൂന്യമായിക്കഴിഞ്ഞിരിക്കുന്നു. വീണ്ടും വിലങ്ങണിയിച്ച് ദേവിയെ പോലീസുകാര്‍ കൂട്ടിക്കൊണ്ടുപോകാന്‍ തുടങ്ങുന്നു.

അടുത്തെത്തിയപ്പോള്‍ അവള്‍ നിന്നു. വിലങ്ങണിഞ്ഞ കൈ കൊണ്ട് ദിവ്യയുടെ നെറുകയില്‍ ഒന്ന്‍ തലോടി.

‘ചേച്ചീ … ഇനി എന്റെ മോള്‍ക്ക്‌ ….’

തളര്‍ന്നു വീഴാന്‍ തുടങ്ങിയ ദിവ്യമോളെ തന്നിലേക്ക് ചേര്‍ത്തുപിടിച്ച് തലകുലുക്കി.

Advertisementമെല്ലെ നടന്നുപോയ ദേവിയുടെ മുഖം ശാന്തമായിരുന്നു …

 155 total views,  1 views today

Advertisement
Entertainment8 mins ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment1 hour ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment2 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

Entertainment3 hours ago

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

Entertainment3 hours ago

അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Education4 hours ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment4 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 hours ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy5 hours ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy5 hours ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy5 hours ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy5 hours ago

“പൂച്ചക്കും പട്ടിക്കും കൂട്ടായി ഒറ്റയ്ക്ക് ജീവിച്ചു മരിക്കുകയുള്ളൂ നീ”അധിക്ഷേപിച്ച ആൾക്ക് മറുപടി നൽകി സാമന്ത

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment4 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 day ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment1 day ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement