Raja Hariprasad

ദില്ലിയിൽ എന്താണ് നടക്കാൻ പോകുന്നത് എന്നതിന് എന്റെ മുമ്പിലുള്ള ഏറ്റവും വലിയ ഉത്തരം സാദത്ത് ഹസ്സൻ മൺതോ ആണ്.അദ്ദേഹത്തിന്റെ കഥകളെയും ജീവിതത്തെയും കുറിച്ച് അയിഷാ ജലീൽ എഴുതിയ Pity of Partition; Life and works of Sadanth Manto എന്ന പുസ്തകം വായിച്ചാൽ മനുഷ്യർക്കൊക്കെ കരച്ചിൽ വരും.

ഇന്ത്യാ വിഭജനത്തിന്റെ മുറിപ്പാടുകളെക്കുറിച്ച് ചോരയിറ്റു വീഴുന്ന കഥകളെഴുതിയ ഒരാളായിരുന്നു സാദത്ത് ഹസ്സൻ മൺതോ എന്ന ഉറുദു എഴുത്തുകാരൻ.അദ്ദേഹത്തിന്റെ ”ഖോൽ ദോ ” എന്നൊരു കഥയുണ്ട്.അത് ഒരു സിറാജുദ്ദീന്റെയും അയാളുടെ മകൾ ഷക്കീനയുടെയും കഥയാണ്. ഷക്കീനയെ ആരൊക്കെയോ ചേർന്ന് പിടിച്ചു വലിച്ചു കൊണ്ടു പോയി..മകളെ അന്വേഷിച്ചലയുന്ന ആ വൃദ്ധനൊപ്പം അഭയാർത്ഥി ക്യാമ്പുകളിൽ സന്നദ്ധപ്രവർത്തകരായി പണിയെടുക്കുന്ന എട്ട് മുസ്ലീം യുവാക്കൾ ചേർന്നു.

Image result for Pity of Partition; Life and works of Sadanth Mantoഎത്ര പേരാണ് തന്നെ ബലാൽക്കാരം ചെയ്തതെന്ന ഓർമ്മ പോലുമില്ലാതെ, റെയിൽവേ പാളത്തിനരികിൽ മൃതപ്രായയായിക്കിടന്ന അർദ്ധനഗ്നയായ അവളെ തൊട്ടടുത്ത ഒരു ഡോക്ടറുടെ ക്ലിനിക്കിലേക്കെത്തിക്കുന്നു.അവളെ പരിശോധിക്കാനെത്തിയ ഡോക്ടർ ആ കുടുസ്സു മുറിയിൽ കാറ്റും വെട്ടവുമില്ലാത്തതു കൊണ്ട് ആ മുറിയിലെ ജനാല ചൂണ്ടി സിറാജുദ്ദീനോടു പറയുന്നു… “ഖോൽ ദോ – തുറക്കൂ” .ഡോക്ടറുടെ വാക്കു കേട്ട ഷക്കീന യാന്ത്രികമായി അവളാകെ ഉടുത്തിരുന്ന അടിവസ്ത്രത്തിന്റെ കെട്ടഴിക്കാനൊരുങ്ങി.

അവളെ സംബന്ധിച്ചിടത്തോളം ആ വാക്കുകളുടെ അർത്ഥം അത്രയേറെ പരുഷമായിരുന്നു.സിറാജുദ്ദീൻ അലമുറയിട്ടു… “എന്റെ മകൾക്ക് ജീവനുണ്ട്…. “നക്ഖ്വീഷ് എന്ന പ്രസിദ്ധീകരണത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കഥ ഇന്ത്യയിൽ ഒരു പാടു ചലനങ്ങളുണ്ടാക്കി… സാഹിത്യകാരന്മാരും വായനക്കാരും ഏറ്റു പാടിയെങ്കിലും ഭരണകൂടത്തിന്റെ പരിമിതികളാൽ നക്ഖ്വീഷിന്റെ പ്രസിദ്ധീകരണം നിർത്തിവെക്കപ്പെടുകയാണുണ്ടായത്.ഞാൻ ഒരു പാടു വേദികളിൽ ഈ കഥയെക്കുറിച്ച് പ്രസംഗിച്ചിട്ടുണ്ട്.ഞാനീ കഥ വായിച്ച് ഒരു പാടു കരഞ്ഞിട്ടുണ്ട്.ഇന്ന് വീണ്ടും ഞാൻ കരയുന്നു.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.