മോഹൻലാലിന്റെ ഏറ്റവും പ്രിയപ്പെട്ട 100 കഥാപാത്രങ്ങൾ – 3 – P K ഹരിദാസ്
Character3️⃣. P K ഹരിദാസ് (അമൃതം ഗമയ, 1987)
എം ടി വാസുദേവൻ നായരുടെ രചനയിൽ ഹരിഹരൻ സംവിധാനം ചെയ്ത് മോഹൻലാൽ, തിലകൻ, പാർവതി, ഗീത തുടങ്ങിയവർ മുഖ്യ വേഷങ്ങളിൽ അഭിനയിച്ച ചിത്രം.
Mbbs പഠനത്തിന് ശേഷം അമ്മാവന്റെ വീടിനു അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ നിയമനം നേടി എത്തുകയാണ് പി കെ ഹരിദാസ്. അയാൾക്ക് MBBS അഡ്മിഷൻ ലഭിച്ചതും പഠിച്ചതും എല്ലാം അമ്മാവന്റെ കാരുണ്യത്തിലാണ്. മുറപ്പെണ്ണുമായി അയാളുടെ വിവാഹം നിശ്ചയിച്ചിരിക്കുകയുമാണ്. അവിടെ എത്തുമ്പോഴാണ്, കോളേജിൽ തന്റെ റാഗിംഗ് മൂലം മരണപെട്ട ഉണ്ണികൃഷ്ണന്റെ കുടുംബം അവിടെ ഉണ്ടെന്നു അറിയുന്നത്. അതോടെ ഉള്ളിൽ ഉണ്ടായിരുന്ന കുറ്റബോധം അയാളെ വേട്ടയാടാൻ തുടങ്ങുന്നു. അയാളുടെ ജീവിതം ഗതി മാറി ഒഴുകുന്നു.
എം ടി വാസുദേവൻ നായരുടെ ശക്തമായ തിരക്കഥ യും ഹരിഹരന്റെ സംവിധാന മികവും ഈ ചിത്രത്തിന്റെ പ്രധാന പ്ലസ് പോയിന്റ് കളാണ്. എം ടി യുടെ തിരക്കഥ യുടെ സൗന്ദര്യം നമുക്ക് “അമൃതം ഗമയ “യിൽ നമുക്ക് അനുഭവിച്ചറിയാം . P. K ഹരിദാസ് ന്റെ നവീകരിക്കപ്പെട്ട വർത്തമാന കാലത്തിൽ തുടങ്ങി, അയാളെ അനാവരണം ചെയ്യുന്ന ഭൂതകാലത്തിലൂടെ സഞ്ചരിച്ചു, അയാളുടെ മനസിന്റെ ഉള്ളറകളിൽ കടന്നു ചെന്ന്, ആ കുറ്റബോധത്തെ നമുക്ക് മുന്നിൽ തുറന്നു കാട്ടി, ഒടുവിൽ ഇന്ന് അയാൾ എത്തി ചേർന്നിരിക്കുന്നിടത്തു തന്നെ അവസാനിക്കുന്നു.
മോഹൻലാൽ ന്റെ മികച്ച പ്രകടനങ്ങളുടെ കൂട്ടത്തിൽ പലപ്പോഴും അമൃതം ഗമയ യിലെ ഹരിദാസ് വിസ്മരിക്കപ്പെട്ടു പോയിട്ടുണ്ട് എന്ന് തോന്നിയിട്ടുണ്ട്. അദേഹത്തിന്റെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിൽ നിസംശയം ചേർത്തു വെയ്ക്കാവുന്ന കഥാപാത്രമാണ് പി കെ ഹരിദാസ്.2000 ത്തിൽ rediff നു നൽകിയ അഭിമുഖത്തിൽ ഹരിഹരൻ പറഞ്ഞത് ഇങ്ങനെയാണ് “അമൃതം ഗമയ യിലെ മോഹൻലാൽ ന്റെ പെർഫോമൻസ് ശെരിക്കും എന്നെ അത്ഭുതപെടുത്തി കളഞ്ഞു. തീർച്ചയായും ഒരു നാഷണൽ അവാർഡ് ആ പെർഫോമൻസ് അർഹിച്ചിരുന്നു. താൻ കാരണം മരണപെട്ടയാളുടെ കുടുംബം ആണ്
തന്റെ മുന്നിൽ നിൽക്കുന്നത് എന്നറിയുമ്പോഴുള്ള അയാളുടെ റിയാക്ഷൻ എന്നെ അത്ഭുതപെടുത്തി. എനിക്കറിയില്ല, എങ്ങനെയാണു ആ ആന്തരിക സംഘർഷങ്ങളെ അത്രമേൽ സൂക്ഷ്മ മായി മുഖത്തേക്ക് കൊണ്ട് വരുന്നതെന്ന്. അദേഹത്തിന്റെ ഓരോ പേശികളും അഭിനയിക്കുകയായിരുന്നു എന്ന് തോന്നി ” ഹരിദാസ് ന്റെ ജീവിതത്തിലെ 3 സ്റ്റേജ് കളിലൂടെ അമൃതം ഗമയ കടന്നു പോകുന്നുണ്ട്.കാലഘട്ടങ്ങളുടെ വ്യത്യാസങ്ങൾക്കായി ശാരീരിക മായ മാറ്റങ്ങൾക്കും മോഹൻലാൽ കഥാപാത്ര പൂർണ്ണതയ്ക്കായി നടത്തിയിട്ടുണ്ട്.
സിനിമയുടെ തുടക്കത്തിൽ,സർവ്വ സംഗ പരിത്യാഗി യായ ഒരു മുനി യോട് ഉപമിക്കാവുന്ന ശാന്തത യിൽ കാണപ്പെടുന്ന ഹരിദാസ്, മികച്ച വിദ്യാർത്ഥി ക്കുള്ള മെഡൽ ശ്രീദേവി യുടെ കൈയിൽ കാണുമ്പോൾ, ആ കണ്ണുകൾ ഭൂതകാലത്തേക്ക് ഒരു നിമിഷം കടന്നു ചെല്ലുന്നുണ്ട്. ഉണ്ണികൃഷ്ണനു ലഭിക്കേണ്ടിയിരുന്ന മെഡൽ കൂടി ആയിരുന്നല്ലോ അത്..കോളേജ് കാലത്ത് സംഭവിച്ചു പോയ തെറ്റിനെ കുറിച്ചുള്ള ഓർമ്മ ഉള്ളിൽ ഉണ്ടാകാമെങ്കിലും, അതെല്ലാം മറന്നു അങ്ങേയറ്റം ഊർജസ്വലത യോടെ യും ഉല്ലാസ ഭരിതനുമായ ഒരു ഹരിദാസ് നെയും നമുക്ക് കാണാൻ കഴിയുന്നുണ്ട്. എന്നാൽ ഉണ്ണികൃഷ്ണന്റെ കുടുംബത്തെ തിരിച്ചറിയുന്ന നിമിഷം മുതൽ ഒരു തളർച്ച അദ്ദേഹത്തിൽ ഉണ്ട്. അത് ആ ശരീര ഭാഷയിൽ തന്നെ ഉണ്ട്. മയക്കു മരുന്നിൽ അഭയം നേടുന്നതും,അതിന്റെ after effect ഉം എത്ര സ്വഭാവികതയോടെ ആണ് മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്!!
ഗീത യുമായുള്ള വിട പറയലും, അമ്മയുടെ ഉപദേശ രംഗങളിലും എല്ലാം കൈ വിട്ടു പോകുന്ന ജീവിതത്തിന്റെ നഷ്ട ബോധവും, ദേഷ്യവും, ഈ ശിക്ഷകൾ എല്ലാം താൻ അർഹിക്കുന്നു എന്നുള്ള ബോധവും ആ മുഖത്തും മുഴുവൻ ശരീരത്തിലും പ്രകടമാക്കുന്നുണ്ട്..
മറ്റൊന്ന്, ബാബു നമ്പൂതിരി യുടെ അച്ഛൻ കഥാപാത്രത്തോട് കുറ്റമേറ്റ് പറയുന്ന സീനിലെ ഹരിദാസ് ന്റെ അവസ്ഥ. എവിടെയോ വായിച്ചു കണ്ടിട്ടുണ്ട്, നിസ്സഹായത യുടെ പര കോടിയിൽ മോഹൻലാൽ ലെ നടൻ വജ്രം പോലെ തിളങ്ങുമെന്ന്. ഇവിടെ അതിനു നേർ സാക്ഷ്യം വഹിക്കാം.
ഉണ്ണികൃഷ്ണനെ റാഗ് ചെയ്യുന്ന സീനിൽ, ആ മുഖത്തേക്ക് ഇരമ്പി യാർക്കുന്ന കട്ട വില്ലനിസവും പൈശാചികതയും കാണുമ്പോൾ ഇയാൾ ഒരു മനുഷ്യനാണോ എന്നും, ഈ അനുഭവിച്ചതിലും കൂടുതലും അയാൾ അർഹിക്കുന്നുണ്ട് എന്നും തോന്നാം.. ഒടുവിൽ ഉണ്ണികൃഷ്ണൻ താൻ കാരണം മരണപെടുമ്പോൾ, പ്രൊഫസർ ന്റെ കാലിൽ വീണു ഒരു ഭീരു വിനെ പോലെ ഭയപ്പാടോടെ തേങ്ങുന്ന ഹരിദാസ് ലേക്കും മാറാൻ അയാൾക് അനായാസമായിരുന്നു..
അങ്ങനെ ഒട്ടനവധി ഭാവ പ്രകടനങ്ങളുടെ variations അമൃതം ഗമയ യിലൂടെ അവതരിപ്പിക്കുമ്പോൾ മോഹൻലാൽ നു പ്രായം വെറും 27 വയസു മാത്രമായിരുന്നു!! കേവലം പുരസ്‌കാരങ്ങൾക്ക് അപ്പുറത്ത് 100 വർഷങ്ങൾ കഴിഞ്ഞാലും ഒരു നടൻ എന്ത് അവശേഷിപ്പിക്കുന്നു എന്ന് ചോദിച്ചാൽ “പി കെ ഹരിദാസ് ” നെ പോലെയുള്ള കഥാപാത്രങ്ങളാണ് എന്ന് പറയാം.