മുസ്ലിംകൾക്ക് വിലക്കുള്ളത് മുസ്ലിംകളിൽ അടിച്ചേൽപ്പിക്കുക, അനുവദനീയമായത് വിലക്കുക

265

PK Nowfal ന്റെ പോസ്റ്റ്

ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട സുരേഷ് ഗോപിയുടെ പ്രസ്താവനക്കൊപ്പം സുരേഷ് ഗോപിയുടെ മക്കളുടെ ഫോട്ടോ വെച്ചുള്ള ട്രോളുകൾ സംഘ്പരിവാറുകാരെ കുറിച്ചുള്ള വലിയ തെറ്റിദ്ധാരണ കൊണ്ടാണ്. ആദ്യം മനസ്സിലാക്കേണ്ടത് സംഘികൾ ‘ചെയ്യരുത്, പറ്റില്ല, ചെയ്യണം ” എന്നൊക്കെ പറയുന്നത് മുസ്ലിംകൾക്ക് മാത്രമാണ് ബാധകം, സംഘികൾക്ക് ഇതൊന്നും ബാധകം അല്ല.ഉദാഹരണത്തിന് ‘ മുസ്ലിംകൾ വന്ദേമാതരം നിർബന്ധമായും പാടണം” എന്ന് സംഘികൾ പറയുമ്പോൾ നാമൊക്കെ ചിന്തിക്കും സംഘികൾക്ക് വന്ദേമാതരം അറിയാം, അവർ വന്ദേമാതരം ചെല്ലുന്നവരാണെന്ന്.

നിങ്ങൾക്ക് പരിചയം ഉള്ള ഒരു സംഘിയെ അടുത്തു വിളിച്ചു വന്ദേമാതരം ചെല്ലാൻ പറഞ്ഞു നോക്കൂ. മുൻപൊരു ചാനൽ ചർച്ചയിൽ കണ്ടത് പോലെ “വന്ദേമാതരം വന്ദേമാതരം” എന്ന് ആവർത്തിച്ചു പറയുകയല്ലാതെ ആ വാക്കിൽ നിന്ന് അടുത്ത വാക്കിലേക്ക് കടക്കാൻ 99 ശതമാനം സംഘികൾക്കും കഴിയില്ല. “മുസ്ലിംകൾക്ക് വിലക്കുള്ളത് മുസ്ലിംകളിൽ അടിച്ചേൽപ്പിക്കുക, മുസ്ല്ലിംകൾക്ക് അനുവധിനീയമായത് മുസ്ലിംകൾക്ക് വിലക്കുക” ഇതാണ് സംഘിത്തം.

മറ്റൊരുദാഹരണം ഗോഹത്യ – ബീഫ് നിരോധനം ആണ്.ഗോക്കൾ അമ്മയണ്, അച്ചനാണു കുഞ്ഞ്ച്ഛനാണ് അവരെ ഭക്ഷിക്കരുത് എന്നൊക്കെയുള്ള സംഘികളുടെ ആവശ്യം ആത്മാർത്ഥമാണെങ്കിൽ ഇവർ ആദ്യം നിരോധിക്കേണ്ടത് ‘അൽ കബീർ’ പോലുള്ള കന്നുകാലി മാംസ കയറ്റുമതി സ്ഥാപനങ്ങൾ ആണ്. ഈ രാജ്യത്ത് ഏറ്റവുമധികം പശുക്കളും കാളകളും അടക്കമുള്ള കന്നുകാലികളെ കൊന്ന് ഭക്ഷ്യയോഗ്യമാക്കുന്നത് ‘അൽ കബീർ’ പോലുള്ള കയറ്റുമതി സ്ഥാപനങ്ങളാണ്.പക്ഷെ സംഘി ഭരണത്തിനു കീഴെയാണ് ഒരു തടസ്സവും ഇല്ലാതെ ഇന്ത്യയിൽ നിന്ന് കന്നുകാലി മാംസം യഥേഷ്ടം വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. കാരണം, ഈ അറബിപ്പേരുകളിൽ അറിയപ്പെടുന്ന കന്നുകാലി കശാപ്പ് സ്ഥാപനങ്ങൾ എല്ലാം തന്നെ സംഘപരിവാർ നേതാക്കളുടേതാണ്.

മാത്രമല്ല കേന്ദ്രത്തിൽ ആർ‌എസ്‌എസ് സർക്കാർ വന്നതിനു ശേഷം കന്നുകാലി മാംസ കയറ്റുമതി വലിയ തോതിൽ വർദ്ധിക്കുകയാണുണ്ടായത്. അതേസമയം ഈ സംഘികൾ തന്നെ ബീഫ് കൈവശം വെച്ചതിന്റെ പേരിൽ മുസ്ലിംകളെ കൊല്ലുന്നു. അതായത് ഗോഹത്യ നിരോധനം അത് മുസ്ലിംകൾക്ക് മാത്രമാണ് ബാധകം. സംഘികൾക്ക് അത് ബാധകമല്ല.ഇതിന്റെ തുടർച്ചയാണ് ജനസംഖ്യാ നിയന്ത്രണവും. ഈ ആവശ്യവും മുസ്ലിംകൾക്ക് മാത്രമാണ് ബാധകം. മുസ്ലിംകൾ പ്രസവിക്കാതിരിക്കുക, പക്ഷെ സംഘികൾക്ക് അഞ്ചോ പത്തോ നൂറോ വേണമെങ്കിൽ പ്രസവിക്കാം. ഈ വസ്തുത മനസ്സിലാക്കിയാൽ പിന്നെ സുരേഷ് ഗോപിയുടെ മക്കളെ വെച്ച് ട്രോളേണ്ടി വരില്ല..