കുടുംബശ്രീ വഴി 25 രൂപയ്ക്ക് ഊണ് നൽകാനുള്ള സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തെ പരിഹസിക്കുന്ന പുച്ഛിസ്റ്റുകൾ മനസിലാക്കേണ്ടത്

0
235
PK Sureshkumar
ജയിൽ ചപ്പാത്തി വിശാലമായ ക്യാൻവാസിൽ വന്നതുകൊണ്ട് പല ഹോട്ടലുകളും പൂട്ടിപ്പോയെന്നും സർക്കാർ എന്തിനാണ് ജെയിലിൽ കിടക്കുന്നവരെ കൊണ്ട് അടിമ പണി പോലെ subsidised wages നൽകി ഹോട്ടൽ പോലെ ഇതൊക്കെ നടത്തുന്നത്. അത് വല്ല അവശ്യ സർവീസ് ആണോ? ജെയിലിൽ തൊഴിൽ കൊടുക്കാൻ ആണെങ്കിൽ സമൂഹത്തിൽ ഫിൽ ചെയ്യാതെ കിടക്കുന്ന ഏതെങ്കിലും തൊഴിൽ ചെയ്യിച്ചു കൂടെ എന്ന ഒരു പരിദേവന പോസ്റ്റ് കണ്ടു.
നഗരങ്ങളിലെ ഹോട്ടലുകളിൽ പോകുന്നവർക്കറിയാം അവിടങ്ങളിൽ ഈടാക്കുന്ന കത്തിച്ചാർജ്ജുകൾ .. ആര്യാസ് മോഡൽ വെജിറ്റേറിയൻ ഹോട്ടലുകളിൽ ഒരു മസാല ദോശയും വടയും ചായയും കഴിച്ചാൽ 100 രൂപയാണിപ്പോൾ ബില്ല്.. രണ്ട് മക്കളും അച്ഛനും അമ്മയും ഉൾപ്പെടുന്ന കുടുംബം ഭക്ഷണം കഴിച്ചാൽ രൂപ 400 ബില്ലാകും .. വിലക്കുറവിൽ നല്ല ഭക്ഷണം പാഴ്സൽ കിട്ടിയാൽ ഒരു മാതിരി മലയാളികൾ വാങ്ങും.. ജയിൽ ഭക്ഷണ വിതരണം ഉപഭോക്താക്കൾക്ക് ഒരു അനുഗ്രഹമാണ്… 10 ചപ്പാത്തിയും ഒരു ചിക്കൻ കറിയും 45 രൂപ.. 40 രൂപയ്ക്ക് 20 ചപ്പാത്തിയും 100 രൂപയ്ക്ക് 4 കറിയും പാഴ്സൽ ലഭിച്ചാൽ ഏത് നഗരവാസിയായ ഉപഭോക്താവാണ് വേണ്ടെന്ന് വെക്കുക ?
ആലുവയിൽ തോട്ടക്കാട്ടുകര jn ൽ NH ൽ നിന്ന് 300 മീറ്റർ മാറി ഭക്ഷണം പാഴ്സൽ നൽകുന്ന വിൽപ്പനശാലയിലെ നിരക്കാണ് താഴെ.
ചപ്പാത്തി – 3 , പത്തിരി – 2 ,പൊറോട്ട – 6, പാലപ്പം – 4 ,വെള്ളപ്പം – 4 , ഇടിയപ്പം – 4, ഇഡ്ഡലി – 4 ,വെജ് കറി- 20, കുറുമ – 25 ,മുട്ടകറി- 20 ,ചിക്കൻ കറി – 40, ബീഫ് കറി 50 എന്നിങ്ങനെയാണ് നിരക്ക്.
ഒരു സബ്സിഡിയുമില്ലാതെ നിർമ്മാണ യൂണിറ്റ് നടത്താനുള്ള കെട്ടിടം വാടകയ്ക്ക് എടുത്ത് മെക്കനൈസേഷനും അത്യാവശ്യം തൊഴിലാളികളെയും വെച്ചാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ഇത്തരത്തിലുള്ള നിരവധി സ്ഥാപനങ്ങൾ വ്യാപകമായി തുടങ്ങിയിട്ടുണ്ട് .കുടുംബശ്രീ വഴി 25 രൂപയ്ക്ക് ഊണ് നൽകാനുള്ള സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തെ പരിഹസിക്കുന്ന പുച്ഛിസ്റ്റുകൾ മനസ്സിലാക്കുക, വിലക്കുറവിൽ നല്ല ഭക്ഷണം കിട്ടിയാൽ അത് ആവശ്യമുള്ള ഏറെ ആളുകൾ ഇവിടെ ഉണ്ട്…
പിൻകുറി :- ജയിൽ കുറ്റവാളികളെ ശിക്ഷാ കാലാവധി കഴിയുന്നതുവരെ സുഖവാസത്തിന് അയക്കുന്ന കേന്ദ്രങ്ങൾ അല്ല … അത് കുറ്റവാളികൾക്കുള്ള തിരുത്തൽ കേന്ദ്രം കൂടിയാണ്. ഒപ്പം അവർ അവിടെ വിവിധങ്ങളായ തൊഴിലുകളിൽ ഏർപ്പെടുകയും വേണം. ഏർപ്പെടുന്ന തൊഴിലിന് അനുസൃതമായി ഒരു വേതനം അവർക്ക് നൽകുന്നുമുണ്ട്…